Tuesday, January 25, 2011

kavibhasha: അറിവുകള്‍  പകലുകള്‍ ഒറ്റയടിപ്പാതകളെ പോലെയാണ് മുന...

kavibhasha: അറിവുകള്‍
പകലുകള്‍ ഒറ്റയടിപ്പാതകളെ പോലെയാണ്
മുന...
: "അറിവുകള്‍ പകലുകള്‍ ഒറ്റയടിപ്പാതകളെ പോലെയാണ് മുന്നോട്ടു മാത്രം വഴി വെളിച്ചത്തിന്റെ തത്വശാസ്ത്രം രാത്രികള്‍ വഴികള്‍ പിരിക്കുന്നു ..."
അറിവുകള്‍  
പകലുകള്‍ ഒറ്റയടിപ്പാതകളെ പോലെയാണ്
മുന്നോട്ടു മാത്രം വഴി
വെളിച്ചത്തിന്റെ തത്വശാസ്ത്രം
രാത്രികള്‍ വഴികള്‍ പിരിക്കുന്നു
ഇരിട്ടിന്റെ മുടിയിഴകള്‍
വക്ക്  പൊട്ടിയ ദിശകള്‍
പോട്ടിയുടഞ്ഞ കണ്ണാടി   പോലെ
ഒറ്റ നോട്ടതിന്നു
രാത്രിക്ക് ആയിരം മുഖങ്ങള്‍

ഇരുട്ട് എല്ലാരേയും നഗ്നരാക്കുന്നു
എല്ലാരേയും ഒന്നിപ്പിക്കുന്നു
പുഴയും
കടലും ആകുന്നു

Monday, January 17, 2011


                                                                                            ആലുവയില്‍ നടന്ന സ്റ്റേറ്റ് സയന്‍സ് മേളയില്‍
                                                                                     ടീച്ചിംഗ് എയിഡ് മത്സരത്തില്‍ അവതരിപ്പിച്ച ഇനം

ഭഗവതികളം കാമറ കണ്ണില്‍  

Friday, January 14, 2011

kavibhasha: എത്ര മേല്‍ ചേര്‍ത്ത് പിടിച്ചതാണ്നെഞ്ചു പോള്ളിച്ചപ...

kavibhasha: എത്ര മേല്‍ ചേര്‍ത്ത് പിടിച്ചതാണ്
നെഞ്ചു പോള്ളിച്ചപ...
: "എത്ര മേല്‍ ചേര്‍ത്ത് പിടിച്ചതാണ് നെഞ്ചു പോള്ളിച്ചപ്പോഴും എത്ര ദാഹിച്ചപ്പോഴും കുടിച്ചു തീര്‍ത്തില്ല കൈക്കുടന്നയില്‍ എരിച്ചു സുക്ഷിച്ചു ഞാന്..."

മരണ മൊഴിഎത്ര മേല്‍ ചേര്‍ത്ത് പിടിച്ചതാണ്
നെഞ്ചു പോള്ളിച്ചപ്പോഴും

എത്ര ദാഹിച്ചപ്പോഴും
കുടിച്ചു തീര്‍ത്തില്ല
കൈക്കുടന്നയില്‍
എരിച്ചു സുക്ഷിച്ചു ഞാന്‍ജീവിതമേ
ഇനിയില്ല ..
ഉര്‍ന്നുപോയതും
വറ്റിപ്പോയതും
ഓര്‍ത്തിരുന്നു മടുത്തു


കിനാവിന്റെ പൂ പാത്രത്തിനു
തീ പിടിച്ചു
ഈ വിഷം കുടിക്കുന്നു ഞാന്‍

Sunday, January 9, 2011

ഓന്ത്


പിണങ്ങിപ്പോകുമ്പോള്‍
 ഓന്ത് മണ്ടിയാല്‍
 വേലി വരെയെന്നു
പരിഹസിച്ചാണ്
അവളെ യാത്രയാക്കിയത്
ഇടവഴിയും
പെരുവഴിയും കടന്നു
പുഴയും
തീ പിടിച്ച പുല്‍മേടും താണ്ടി
ഒരു പൊട്ടുപോലെ അവള്‍....

അവളിലെക്കുള്ള
വഴിയറിയാതെ
പകച്ചു നില്‍ക്കുമ്പോള്‍
വേലിയില്‍ നിന്നും
ഓരോന്ത് എന്നെ നോക്കി                                                                                                        
                                                                                                                                                                                    
പലവട്ടം നിറം മാറി

അനൂപ്‌ റോയ്

    പന്തിരുകുലത്തിന് ചിത്രഭാഷ്യം  നല്‍കിയ ചിത്രകാരന്‍
നീണ്ട നാവിലെവിടെയോ
അവളുടെ ചോരതുള്ളി ...
കാല്ച്ചുവട്ടിലേക്ക്
ഇറ്റി വീണ
ആകാശത്തിന്
കണ്ണീരിന്റെ രുചി
വിരഹത്തിന്റെ കവിതേ
നിനക്കെന്റെ
യാത്രാമൊഴിFriday, January 7, 2011

ഉസ്മാന്‍ മാഷ് എന്നാ ഗുരുവിന്‌ പത്ര പ്രവര്ത്തകന്  ആദരാജ്ഞലികള്‍  
mblogana@gmail.com


അലക്കുകള്‍ഒരിക്കല്‍ ദൈവം
വസ്ത്രം അലക്കാന്‍ 
 നഗരത്തിലെ അലക്കുകടയില്‍ ഏല്‍പ്പിച്ചു,


അലക്കി വെളുപ്പിച്ചു,
ഒരു ദിവസം കഴിഞ്ഞു,
രണ്ട്‌ ദിവസം കഴിഞ്ഞു,
വസ്ത്രം തിരിച്ചു വാങ്ങാന്‍
ദൈവം എത്തിയില്ല...

അങ്ങനെയിരിക്കെ ഒരു ദിവസം,
ബന്ദും ജാഥയും,
ഒരുമിച്ച ദിവസം,
ചെകുത്താന്‍ അലക്കുകടയിലെത്തി..

ഒരു വസ്ത്രം കടം ചോദിച്ചു
കടക്കാരന്‍ ദൈവം ഇനിയും 
 തിരിച്ചു വാങ്ങാത്ത
 തിരുവസ്ത്രം
ചെകുത്താന് വാടകയ്ക്ക് നല്‍കി

ചെകുത്താന്‍ പിന്നെ
തിരിച്ചു കൊടുത്തതുമില്ല,
ദൈവം പിന്നീടു
തിരഞ്ഞു ചെന്നിട്ടുമില്ല ...


പ്രച്ഛന്ന വേഷ മത്സരത്തില്‍
ചെകുത്താന് ഫസ്റ്റും
എ  ഗ്രേഡും

തിരശ്ശില താഴുന്നു ..
മന്ദം മന്ദം ...
ശിവപ്രസാദ് പാലോട്
പാലോട് പോസ്റ്റ്‌
മണ്ണാര്‍ക്കാട് കോളേജ്
പാലക്കാട്‌

Tuesday, January 4, 2011

kavibhasha: നഗര പേടികള്‍ നഗരത്തിലെത്തിയപ്പോള്‍നാട്ടിന്‍ പുറത...

kavibhasha: നഗര പേടികള്‍

നഗരത്തിലെത്തിയപ്പോള്‍നാട്ടിന്‍ പുറത...
: "നഗര പേടികള്‍ നഗരത്തിലെത്തിയപ്പോള്‍നാട്ടിന്‍ പുറത്തിന് ആകെ പേടി എന്താണ് വാച്ച് കടകളെല്ലാം കുടുസ്സു മുറിയിലായി പോയത് ? തുണി കടക്കു മുമ്പില..."
നഗര പേടികള്‍


നഗരത്തിലെത്തിയപ്പോള്‍
നാട്ടിന്‍ പുറത്തിന് ആകെ പേടി

എന്താണ് വാച്ച് കടകളെല്ലാം
കുടുസ്സു മുറിയിലായി പോയത് ?

തുണി കടക്കു മുമ്പില്‍
പെണ്ണിന് നാണം ഇല്ലേ ?

അടിയിലൂടെ അഴുക്കൊഴുകുംപോള്‍
നടക്കുവതെങ്ങിനെ
കാല്‍നടക്കാര്‍  ?

ഹോട്ടലുകാര്‍
പഴയ കശാപ്പുകാരാണോ ?
പച്ചവെള്ളം കൊണ്ടുവന്നു വയ്ക്കുമ്പോള്‍ 
 വല്ലാത്ത പുളിച്ച മുഖപരിചയം ...

മൂത്രമോഴിക്കാനും പണമോ ?

പിച്ചക്കാരന് എന്താണ്
തെരുവ് ഗുണ്ടയുടെ ഭാവം...

ബസ് സ്റ്റാന്‍ഡില്‍
എല്ലാ ബസ്സിനേം കത്ത് നിന്ന്
ഒരു ബസ്സിനും കയറി പോകാത്ത
മുല്ലപ്പൂ ചൂടിയോള്‍ക്ക്
പേടിയാവില്ലേ ?

നഗരച്ചുളിവുകളില്‍
ഒരോട്ടോയില്‍
ഇരുകിയിരിക്കവേ
നാട്ടിന്‍പുറം നഗരത്തിന്റെ
ചുമലിലേക്ക് ചാഞ്ഞു

നഗരം
ചെവിയില്‍  മന്ത്രിച്ചു
ടെന്‍ഷന്‍ അടിക്കേണ്ട
ഒരുനാള്‍ നീയും
ഞാനായി തീരും
അന്ന് തീരും
ഈ പേടി

അത് വരെ ആരും ആരെയും
കാണുന്നില്ല... ..

Sunday, January 2, 2011

kavibhasha:  പച്ചക്കറിക്ക് തീ വില  അലങ്കാരത്തിനു പുല്ലു വില...

kavibhasha:  പച്ചക്കറിക്ക് തീ വില അലങ്കാരത്തിനു പുല്ലു വില

...
: " പച്ചക്കറിക്ക് തീ വില അലങ്കാരത്തിനു പുല്ലു വില ഇതിഹാസങ്ങള്‍ ഉണ്ടാവുന്നത്  പനമ്പട്ട മേഞ്ഞ കുടിലിലിരുന്നു,ലവനും, കുശനും,തീ തിന്..."

പച്ചക്കറിക്ക് തീ വില  അലങ്കാരത്തിനു പുല്ലു വില
ഇതിഹാസങ്ങള്‍ ഉണ്ടാവുന്നത്

പനമ്പട്ട മേഞ്ഞ
കുടിലിലിരുന്നു,
ലവനും, കുശനും,
തീ തിന്നു ചത്ത,
സ്വന്തം
തള്ളയുടെ
ജാതകം
വായിക്കുന്നത് കട്ടെഴുതി   ഞാന്‍
പുതിയ രാമായണം

Saturday, January 1, 2011

 
അത്രക്കും ഹാപ്പിയല്ലാത്തവര്‍ക്ക്പോയ വര്‍ഷമേ
ഓര്‍ത്തിരിക്കാന്‍ എന്തുണ്ട്
പൂ കരിഞ്ഞ ചെടി,
ചത്ത തുമ്പികള്‍,
പിടഞ്ഞു വീണ പൂമ്പാറ്റകള്‍ ,
ഒന്നും അറിയാതെ 
ഉറങ്ങിപ്പോയ കുട്ടികള്‍,
കലങ്ങിയ  നെഞ്ഞുമായി
പൊരിഞ്ഞു ചാവുന്ന അമ്മമാര്‍
എല്ലാ പരീക്ഷകള്‍ക്കും
ഞങ്ങള്‍ക്ക് പൂജ്യം തന്നവരെ ,
 വിഷക്കൊപ്പക്ക്  ജയ്‌ വിളിച്ചവരെ..
പരവതാനി വിരിച്ചവരെ

നിങ്ങള്ക്ക് പുതുവത്സരം
ആശംസിക്കാന്‍ മാത്രം
ഞാന്‍ ഹൃദയാലുവായിട്ടില്ലശിവപ്രസാദ് പാലോട്
കുന്നത്ത്‌
പാലോട് പി ഓ
മണ്ണാര്‍ക്കാട് കോളേജ്
പാലക്കാട്‌ കേരളം
678583

8547053702