അത്രക്കും ഹാപ്പിയല്ലാത്തവര്ക്ക്
പോയ വര്‍ഷമേ
ഓര്‍ത്തിരിക്കാന്‍ എന്തുണ്ട്
പൂ കരിഞ്ഞ ചെടി,ചത്ത തുമ്പികള്‍,
പിടഞ്ഞു വീണ പൂമ്പാറ്റകള്‍ ,
ഒന്നും അറിയാതെ
ഉറങ്ങിപ്പോയ കുട്ടികള്‍,
കലങ്ങിയ നെഞ്ഞുമായി
പൊരിഞ്ഞു ചാവുന്ന അമ്മമാര്‍
എല്ലാ പരീക്ഷകള്‍ക്കും
ഞങ്ങള്‍ക്ക് പൂജ്യം തന്നവരെ ,
വിഷക്കൊപ്പക്ക് ജയ് വിളിച്ചവരെ..
പരവതാനി വിരിച്ചവരെ
നിങ്ങള്‍ക്ക് പുതുവത്സരം
ആശംസിക്കാന്‍ മാത്രം
ഞാന്‍ ഹൃദയാലുവായിട്ടില്ല
ഞാന്‍ ഹൃദയാലുവായിട്ടില്ല! that is the original problem.
ReplyDeleteMIYIKALIL EERANANIYIKUNA PRIYA KAVIYE THAGALILE EYUTHUKARAN MARIKADIRIKATE
ReplyDeleteMARUNA CHINDAKALK PRANAM
ReplyDeleteDILSHAD RAIHAN