kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, January 4, 2011

നഗര പേടികള്‍

നഗര പേടികള്‍


നഗരത്തിലെത്തിയപ്പോള്‍
നാട്ടിന്‍ പുറത്തിന് ആകെ പേടി

എന്താണ് വാച്ച് കടകളെല്ലാം
കുടുസ്സു മുറിയിലായി പോയത് ?

തുണി കടക്കു മുമ്പില്‍
പെണ്ണിന് നാണം ഇല്ലേ ?

അടിയിലൂടെ അഴുക്കൊഴുകുംപോള്‍
നടക്കുവതെങ്ങിനെ
കാല്‍നടക്കാര്‍  ?

ഹോട്ടലുകാര്‍
പഴയ കശാപ്പുകാരാണോ ?
പച്ചവെള്ളം കൊണ്ടുവന്നു വയ്ക്കുമ്പോള്‍ 
 വല്ലാത്ത പുളിച്ച മുഖപരിചയം ...

മൂത്രമോഴിക്കാനും പണമോ ?

പിച്ചക്കാരന് എന്താണ്
തെരുവ് ഗുണ്ടയുടെ ഭാവം...

ബസ് സ്റ്റാന്‍ഡില്‍
എല്ലാ ബസ്സിനേം കത്ത് നിന്ന്
ഒരു ബസ്സിനും കയറി പോകാത്ത
മുല്ലപ്പൂ ചൂടിയോള്‍ക്ക്
പേടിയാവില്ലേ ?

നഗരച്ചുളിവുകളില്‍
ഒരോട്ടോയില്‍
ഇരുകിയിരിക്കവേ
നാട്ടിന്‍പുറം നഗരത്തിന്റെ
ചുമലിലേക്ക് ചാഞ്ഞു

നഗരം
ചെവിയില്‍  മന്ത്രിച്ചു
ടെന്‍ഷന്‍ അടിക്കേണ്ട
ഒരുനാള്‍ നീയും
ഞാനായി തീരും
അന്ന് തീരും
ഈ പേടി

അത് വരെ ആരും ആരെയും
കാണുന്നില്ല... ..

No comments:

Post a Comment