kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, March 24, 2011

8:00 AM

കുറുങ്കവിതകൾ

ഗാര്‍ഹികം 


വീടോ ?
 അകവും പുറവുമില്ലാത്ത
കൊണ്ക്രീട്ടു സ്ലാബ്
അലാരത്തോടെ മാത്രം
ഉറങ്ങി എഴുന്നേല്‍ക്കുന്ന
പരാതി പെട്ടി 



സംശയം 

ഇലയ്ക്കും മുള്ളിനും
കേടില്ലാതെ
എങ്ങിനെ
ഒരു കവിത ഏഴുതും ? 

Saturday, March 19, 2011

7:19 AM

തീ പിടുത്തം

 
തീ പിടുത്തം



കാട്ടു പക്ഷിക്ക് കരച്ചിലാണ് 
കാറ്റിനു ചാരത്തിന്റെ  
മരണ മണം 
ഓര്‍മകളുടെ കരിയിലക്കുള്ളില്‍
വെന്തു തീരും
കാടു കയറിയ
നമ്മുടെ മനസ്സുകള്‍

ഒരിത്തിരിനേരം ഉണ്ടെങ്കില്‍  
സ്നേഹിതാ
ഒരു വാക്ക് കൊണ്ടും
യാന്ത്രികമെങ്കിലും
ഒരു നോട്ടം കൊണ്ടും
അണഞ്ഞു പോകും
നെഞ്ചിലെ തീ



Friday, March 4, 2011

5:22 AM

കദന വഴികള്‍

കദന വഴികള്‍


ഉപമകളും
 ബിംബങ്ങളും ഇല്ലാത്ത
തെരുവുകളിലൂടെ നടന്നു പോവുമ്പോള്‍
ഉഴുതു മരിക്കപ്പെട്ട മാതൃഭൂമിയില്‍
 ആരാലും നോട്ടമെല്‍ക്കാതെ
ജീവകോശങ്ങള്‍
 പിറവിയിലും പെരുക്കത്തിലും
ഊറ്റം കൊള്ളുന്നത്‌ കണ്ടു

എഴുതി തേഞ്ഞ പേന
 നടന്നുടഞ്ഞ ചെരുപ്പ് 

സ്വന്തം തലവേദനയില്‍
ആകാശം കത്തുമ്പോള്‍

ഒറ്റ നക്ഷത്രത്തെയെങ്കിലും
 ഇത്തിരി കൈ കുമ്പിളിലെടുത്ത് 
ബാക്കി വച്ച കനിവ്
പൂവ് ചോദിച്ചു   വന്നു
മുള്ള് കൊണ്ട് തൃപ്തി പെടുന്നവള്‍ക്ക് ,

 
വെണ്ണ ചൂടിച്ചു വന്ന കുട്ടിക്ക്
ചുട്ട വെള്ളാരം കല്ല്‌ നല്‍കുന്ന
കലികാല കമ്പോളത്തില്‍,

തിരക്ക് കുറയുമ്പോള്‍
വെറുതെ വായിക്കുക
അടുത്ത ക്ഷണം മറന്നെന്നാലും
ഇടക്കൊരോര്‍മ്മയായ്
നുള്ളി നോവിക്കാം