kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, June 7, 2011

8:34 AM
ഒരു പരിസ്ഥിതി ദിനം കൂടി കഴിഞ്ഞു പോകുന്നു.ദിനാചരണവും, വാര്‍ത്തകളും നിറയുമ്പോഴും പരിസ്ഥിതി സംരക്ഷണം കടലാസില്‍ ഒതുങ്ങുന്നു.ഓരോ ജീവി വര്‍ഗത്തിന്റെയുംനിലനില്പിനാവശ്യമായ
ആവാസ വ്യവസ്ഥകള്‍ നശിച്ചു പോകുമ്പോള്‍ ജീവികള്‍ അതി ജീവനത്തിന്റെയും, അതിനു കഴിയാതെ വരുമ്പോള്‍ വംശ നാശത്തിലെക്കും നീങ്ങുന്നു ., ഒരു വ്യ്വസ്തയുമില്ലാതെ കുന്നിടിക്കലും പാഠം നികത്തലും,മണല്‍ വാരലും, ജല മലിനീകരണവും, ഒരു പാടു ജീവികളുടെ സര്‍വ നാശത്തിലേക്ക് നയിക്കുന്നു 
                                               അടിസ്ഥാന പരമായ ഒരു പരിസ്ഥിതി നയം കൊണ്ട് മാത്രമേ ഈ അവസ്ഥയില്‍ നിന്ന് മാറ്റം ഉണ്ടാക്കാന്‍ കഴിയു.പഞ്ചായത്തുകള്‍ തോറും ജൈവവൈവിധ്യ രെജിസ്ടര്‍ ഉണ്ടാക്കണമെന്നും ഭീഷണി നേരിടുന്ന സസ്യ ജന്തു ജാലങ്ങളെ സംരക്ഷിക്കാനുള്ള നടപടി പ്രാദേശിക തലത്തില്‍ തന്നെ ചെയ്യണമെന്നും ഉള്ള ചട്ടങ്ങള്‍ പലയിടത്തും ഇപ്പോഴും കടലാസില്‍ തന്നെ.ഒറ്റ പെട്ട ചില പഞ്ചായതകള്‍ ചെയ്തത് ഒഴിച്ചാല്‍ പദ്ധതിക്ക് ഒരു സമഗ്ര സ്വഭാവം ഉണ്ടായില്ല.അഥവാ നടപ്പാക്കേണ്ടവര്‍ അതിനുള്ള ആര്‍ജവം കാണിച്ചില്ല.ഒരു ജീവി വര്‍ഗം നശിച്ചു പോകുന്നതിന്റെ തുടക്കത്തില്‍ ഇടപെടലില്ലാതെ നാശം പൂര്‍ണമാകുമ്പോള്‍ മുതല കണ്ണീരൊഴുക്കുന്നവരായി നാം മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട കാലമായി .ഓരോ ജീവിക്കും പുല്ലിനും, പുല്‍ച്ചാടിക്കും, കലകള്‍ക്കും വരെ പ്രകൃതിയില്‍ അതിന്റേതായ ധര്‍മം ഉണ്ട്.ഒരു ജീവി വര്‍ഗം നശിക്കുമ്പോള്‍ ആഹാര സൃന്ഖലയിലെ ഒരു കണ്ണി നശിക്കുകയും, അതിന്റെ തുടര്‍ച്ചയായി വരുന്ന ജീവജാലങ്ങളുടെ നാശത്തിനു വഴി വയ്ക്കുകയും ചെയ്യുന്നു.നാം നിസ്സാരമെന്നു കരുതുന്ന കലകള്‍ക്കും കീടങ്ങള്‍ക്കും വരെ ഭൂമിയില്‍ സ്ഥാനം ഉണ്ടെന്നു ഓര്‍ക്കണം. പരിസ്തിതി സ്നേഹികളുടെ ഒച്ചകള്‍ ഇടക്കിടെ ഉയരുന്നുന്ടെങ്ങിലും ഒറ്റപെട്ട ചില ശ്രമെങ്ങളില്‍ ഒതുങ്ങുകയാണ്. സൈലന്റ് വാല്ലി, ആതിരപ്പള്ളി വിഷയത്തില്‍ ചില ഇടപെര്ടലുകളെ ഇവിടെ മറക്കുന്നില്ല .
                          


വേട്ടയാടലും, പറിച്ചു നടലും മറ്റൊരു വിഷയം.നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ഉണ്ടായിരുന്ന പല ഇനം ജീവികളും കാണാതായിരിക്കുന്നു. മേരുകുകള്‍, ആമകള്‍, വിവിധയിനം തവളകള്‍, നാടന്‍ മത്സ്യ ഇനങ്ങളായ കണ്ണന്‍ ,തുപ്പലാംകൊതി,കരുതല,മൊയ്യ്‌,കുരുന്തല
 ഇവ ചിലത് മാത്രം. എന്ടോ സുല്ഫന്‍ പ്രയോഗം വ്യാപകമായ ഇടങ്ങളില്‍ തുംപികളുടെയും പൂമ്പാറ്റകളുടെയും നാശം ഉണ്ടായി.നികത്താവുന്നതല്ല ഇത്.ഒരു ജീവികളുടെയും നാശം.ഇന്ന് കൊതുകിനെ തുരതാനിരങ്ങുന്നവര്‍ ഒന്ന് വിചാരിക്കണം ..ഇത് നാം ഉണ്ടാക്കിയ അവസ്ഥ തന്നെ..


7:52 AM

കുടത്തിനകത്തു നിന്നും


കുടത്തിനകത്തു നിന്നും 

എന്റെ വെളിച്ചത്തില്‍ ഇനിയും
ഒട്ടേറെ പേരെ കൊല്ലുവാനാനെങ്കില്‍
ഇനിക്കിതുമതി,
എന്റെ വെളിച്ചത്തിലിനിയും
കൈകളെ ബന്ധിക്കാനാനെങ്കില്‍,
ചുണ്ടുകളെ നിശബ്ദമാക്കാനെങ്കില്‍,  
സ്വപങ്ങള്‍ക്ക് മീതെ
വിഷ മഴ പെയ്യിക്കാനെങ്കില്‍
ഇനിക്കിത് മതി,

ഞാന്‍ ഈ കുടത്തിനകത്തു
എരിഞ്ഞ് തീര്‍ന്നോളാം  

Monday, June 6, 2011

7:12 AM
ടി എസ് എന്‍ എം ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണ ജയന്തി ആഘോഷം എം ബി രാജേഷ്‌ എം പി ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ തിരുത്ത്തിന്മേല്‍ സരോജിനി ,കെ ടി വിജയന്‍, എസ് വി രാമനുണ്ണി, നാരായണന്‍ മൂസാദ് ,കെ സുബ്രഹ്മണ്യന്‍, എ കെ വിനോദ്, വാര്‍ഡ്‌ അംഗം സരോജിനി, ബ്ലോക്ക് അംഗം ശാന്തകുമാരി,ടി മോഹനദാസ്, ടി മരക്കാര്‍, വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. കവി കല്പറ്റ നാരായണന്‍ ജയന്തി പ്രഭാഷണവും, ടി എം എസ് നമ്പൂതിരിപാടു  അനുഗ്രഹ പ്രഭാഷണവും നടത്തി.
7:01 AM


യുവജന  സംഘടനകള്‍ നാടിന്റെ വികസനത്തിന്‌ വേണ്ടിയാവണമെന്ന്  എം ഹംസ എം എല്‍ എ



യുവജന  സംഘടനകള്‍ നാടിന്റെ വികസനത്തിന്‌ വേണ്ടിയാവണമെന്ന്  എം ഹംസ എം എല്‍ എ 
തച്ചനാട്ടുകര പഴഞ്ചേരി യംഗ് സ്റാര്‍ ക്ലബ്‌ നടത്തിയ സ്കൂള്‍ കിറ്റ് വിതരണവും കര്‍ഷക നക്ഷത്രം അവാര്‍ഡു സമര്‍പ്പണവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ്‌ തിരുതിന്മേല്‍ സരോജിനി ,എന്‍ സൈതലവി, എ കെ വിനോദ്, ഷാജഹാന്‍ നാട്ടുകല്‍ ,കെ രാമചന്ദ്രന്‍,കെ ശിവപ്രസാദ്,എന്‍ രാധാകൃഷ്ണന്‍ ,കെ വിജയന്‍, സി കെ സുധീര്‍, വി സി ജയകുമാര്‍, ടി ആര്‍ പ്രേമകുമാര്‍,എന്നിവര്‍ പ്രസംഗിച്ചു.ക്ലബ്ബിന്റെ കര്‍ഷക  നക്ഷത്രം അവാര്‍ഡ്  എം ഹംസ എം എല്‍ എ  എന്‍ .രാധാകൃഷ്ണന് സമര്‍പ്പിച്ചു. തച്ചനാട്ടുകര പഴഞ്ചേരി ഗവ എല്‍ പി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ക്ലബ്‌ സ്കൂള്‍ കിറ്റ് നല്‍കിയിരുന്നു.


Wednesday, June 1, 2011

7:54 AM

സ്നേഹ തൊപ്പി

തച്ചനാട്ടുകര :ഞാനും എന്റെ കുട്ടികളും എന്റെ വിദ്യാലയവും മികവിലേക്ക് എന്നാ മുദ്രാവാക്യവുമായി സ്കൂളുകള്‍അധ്യയന വര്‍ഷത്തിലേക്ക് . അക്ഷര മുറ്റത്തേക്ക്‌ പിച്ച വചെത്തുന്ന കുരുന്നുകളെ ആകര്‍ഷിക്കാന്‍ സ്കൂളും പരിസരവും അലങ്കരിച്ചും,പരമാവധി ശിശു സൌഹൃദമാക്കിയും  പ്രവേശന ഗാനം ആലപിച്ചും മധുര പലഹാരം വിതരണം ചെയ്തും വിദ്യാലയങ്ങള്‍ പ്രവേശന ദിനത്തെ വര്‍ണ വിസ്മയമാക്കി.
     വിവിധ സ്ഥാപനങ്ങളില്‍ നടന്ന പരിപാടികള്‍ പരമാവധി ജനകീയമാക്കാന്‍ ഓരോരുത്തരും മത്സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു.തച്ചനാട്ടുകര കുണ്ടുര്കുന്നു വി പി എ യു  പി സ്കൂളില്‍ നവാഗതര്‍ക്ക് സ്നേഹ തൊപ്പി  നല്‍കിയാണ്‌  സ്വീകരിച്ചത്. എം എല്‍ ജി എം യു പി സ്കൂളില്‍ സമ്മാന കുടം പൊട്ടിക്കല്‍ നടന്നു.
              സംസ്ഥാനത്ത് കനത്ത മഴയുടെ അകമ്പടിയോടെയാണ് പ്രവേശനോത്സവവും നടന്നത് .ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളെ തികക്കാനുള്ള തിരക്കിലാണ് അധ്യാപകര്‍.ആറാമത്തെ പ്രവര്‍ത്തി ദിവസത്തിന്റെ കണക്കു ലഭിച്ചാല്‍ മാത്രമേ എത്ര അധ്യാപക  തസ്തികകള്‍ നിലനില്‍ക്കും എന്നറിയാന്‍ കഴിയുകയുള്ളൂ..
സ്നേഹ തൊപ്പി ചൂടി കുട്ടികള്‍  ഒന്നാം ക്ലാസ്സില്‍ 
                .
  .