kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, September 10, 2011

പുലരികള്‍

പുലരികള്‍ 




മരണമൊരു    വെടിയുണ്ടയായി
വന്നുമ്മ വക്കും മുന്‍പ്
കാരാഗൃഹ ചുമരില
വസാനമായ് കണ്ട
ശലഭത്തെ കവിത തന്‍
കരിക്കട്ടയാല്‍ 
വരച്ചിട്ട    പാവേല്‍ ....


നീ കൊതിചിരിക്കാം 
മരണശാലകളില്‍ പിടഞ്ഞ 
ആയിരങ്ങള്‍ക്കുമേല്‍ 
ഒരിളംകാറ്റ് ആവാന്‍
സ്വാതന്ത്ര്യ സ്വപനത്തിന്റെ 
പൂമ്പൊടി പടര്‍ത്താന്‍


അധികാരാന്ധകാരതിന്‍ 
മടയിലിരിക്കും
പ്രഭുവിന്റെ ദുര്‍ മുഖത്തേക്കൊന്നു 
കാര്‍ക്കിച്ചു തുപ്പുവാന്‍ ....
  
മുള്ള് വേലികളെ ചുംബിച്ചു
 ചുവന്ന നിന്‍  ചുണ്ടില്‍  നിന്നുതിര്‍ന്ന 
  പുഞ്ചിരി ഒരു  ശലഭമായി 
പറക്കയാനിന്നും സൂര്യനെതെടി 
വേദനകള്‍ പൂക്കുന്ന 
  തെരുവുകള്‍ തോറും  
 കവിതയായിന്നും  


(ഹിട്ട്ലരുറെ മരണസാലയില്‍ മരിക്കുന്നതിനു മുന്‍പ്ശലഭത്തിന്റെ ചിത്രം  വരച്ച പാവേല്‍ എന്നാ കുട്ടിയെ കുറിച്ച് )



No comments:

Post a Comment