Monday, December 26, 2011

കമ്പോളം


കണ്ണിനു വില കാല്ക്കാശ്
മുലക്ക് വില
മുക്കാല്‍ക്കാശ്
കണ്ണീരിനും മുലപ്പാലിനും
വിലയിടിഞ്ഞെന്നു
കമ്പോള വിലനിലവാര ബുള്ളറ്റിന്‍ ചുഴി 


ചുഴിയില്‍
പെട്ടൊരു തോണി
നിന്നില്‍ ഞാന്‍ മഞ്ഞ്


ഡിസംബര്‍
വിരഹമഞ്ഞിലും ചിരിച്ചു
ഉദയസൂര്യന്‍
ഇലചാര്‍ത്തിനുള്ളില്‍

ഭേദം 


ചിലര്‍ ജീവിക്കാനായി
മരിക്കുന്നു
മറ്റു ചിലര്‍
മരിക്കാനായി
ജീവിക്കുന്നുവിള


ഉച്ച്ചക്കു പൂ
മൂവന്തിക്കുവിത്ത്
രാത്രിക്ക് മുള
No comments:

Post a Comment