Wednesday, December 21, 2011

       കുറുംകവിതകള്‍


ഉലകം 


വീണപൂവിന്റെ കരച്ചിലില്‍
മുങ്ങിപ്പോയ ഉദ്യാനത്തില്‍
മോട്ടുകളുടെ പുഞ്ചിരി
   സമ്മാനം  


കരളുരുകിയിരുന്നൊരു
സൌഹൃദത്തിന്
കവിത കൊണ്ടൊരു തുലാഭാരം നുണ 


നിറം പൂശിയ സത്യങ്ങള്‍ കേട്ട് മടുത്തു
സ്നേഹിതാ കളങ്കമില്ലാത്ത
ഒരു നുണ പറയു രണ്ടറ്റവും 


ചിലര്‍ ജീവിക്കാനായി
മരിക്കുന്നു
മറ്റു ചിലര്‍
മരിക്കാനായി
ജീവിക്കുന്നുവീട് 


വീട് ചിലപ്പോള്‍ പരാതിപ്പെട്ടി,
ചിലപ്പോള്‍ കോടതി മുറി,
ചിലപ്പോള്‍ കുമ്പസാരക്കൂട്,
ചിലപ്പോള്‍ കാരാഗൃഹം ,
വല്ലപ്പോഴുമൊക്കെ
ഉദ്യാനവുംവിപ്ലവം 


ആദര്‍ശം മുന്നോട്ടും
കുടുംബം പിന്നോട്ടും വലിച്ചപ്പോള്‍
വിപ്ലവത്തിനു കാലുതെറ്റുന്നു
No comments:

Post a Comment