kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, December 4, 2011

കുറുങ്കവിതകൾ



                           കുറുങ്കവിതകൾ






ഭ്രംശം


ജീവിതം
കയ്യില്‍ നിന്നും വീണു
ഒട്ടിക്കാന്‍ പശയെവിടെ ..?


ദാഹം 

ദാഹത്തിന്
മുന്‍പില്‍ കുപ്പിയിലിരിക്കുന്നു
ചത്ത മാങ്ങ....


നോക്ക് 

നഗ്നത
തുറന്നു കാട്ടലല്ല,
വസ്ത്രത്തെ ഒളിപ്പിക്കലാണ്..



ഭ്രൂണം

കൂരിരുട്ടിന്റെ കൂട്ടില്‍
വെളിച്ചം ഇന്നൊരു മുട്ടയിട്ടു...




പോരുകള്‍ 


ജലസമാധിക്കായ്‌ ഒരുങ്ങിടുംപോഴും 
തെരുവില്‍ നാം തമ്മില്‍ കടും പോര് തന്നെ..


1 comment:

  1. ഓരോ തുള്ളിയിലും ഓരോ കടലാഴത്തിലെ മുത്തുകള്‍ ...അഭിനന്ദനങ്ങള്‍ !

    ReplyDelete