Monday, January 9, 2012

ഓട്ടൊഗ്രാഫ് 
-------------
കുത്തഴിഞ്ഞതായിരുന്നു
ഓര്‍മകള്‍ പോലെ,
പുറംച്ചട്ടയില്ലായിരുന്നു 
ജീവിതം പോലെ ,
തുടര്‍ച്ചയില്ലായിരുന്നു
സ്വപ്നം പോലെ,

പഴയതോക്കെയും
തൂക്കി വിറ്റപ്പോളും
ബാക്കി വച്ചതാണ് ,
പുഴുക്കുത്തെറ്റ്
പൊടിഞ്ഞ പുസ്തകം.

കനത്ത കുരിശുമായി
മുള്‍ക്കിരീടം ചൂടി ,
ഉത്തരായനം കാത്തു
കൂരമ്പു ശയ്യയില്‍ ,
നെറ്റിയില്‍ മാറാമുറിവുമായി
തെരുവുകള്‍ തോറും
പകച്ചു നീങ്ങുമ്പോള്‍ ,

കൂടുമാറിയപ്പോഴും
കൂട്ട് മാറിയപ്പോഴും
ചേര്‍ത്ത് വച്ചതാണ്,
ഇന്നിപ്പോള്‍ കീറിപ്പറിഞ്ഞു
പാഴ് ചരക്കായി കാലം ,

എന്കിലുമിടക്കിടെ
മറിച്ചു നോക്കുമ്പോള്‍,
മഷി പടര്‍ന്നയേടുകള്‍ ,
വിളിച്ചു പറയുമായിരുന്നു
നമ്മുടെ അന്തമില്ലാത്ത
ഹൃദയവേദനകള്‍ ...

1 comment:

  1. നല്ല ചിന്ത .നല്ല ഭാവന .ഓരോ വരിയിലും തുളുമ്പുന്നുണ്ട് നല്ലകവിതയുടെ ഹൃദ്സ്പന്ദങ്ങള്‍ .

    ReplyDelete