kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, January 12, 2012

വിരഹ വഴികള്‍

വിരഹ വഴികള്‍ 

കാത്തു നിന്ന ബസ്‌
കിട്ടാതെ പോയിടത്തുനിന്നാണ് 
നമ്മുടെ പ്രണയാരംഭം

ചാറല്‍ മഴയിലെ
കുടക്കൂട്ടിലാണ്
പ്രണയവസന്തം ,

തരാതെ പോയ
ചുംബനതിനും,
അതിര് തെറ്റിയ
ക്ഷമകള്‍ക്കും
വേണ്ടിയാണ്
നമ്മുടെ പിണക്കം ,

വിധിയുടെ ചതുരംഗ_
പ്പലകയില്‍
വഴിതെറ്റിയപ്പോളാണ്
നാം മരുഭൂമിയുടെ
ചിത്രം വരച്ചു
കൈമാറിയത് ,

മരീചികകളില്‍
പിരിഞ്ഞിരിക്കുംപോള്‍ ,
മുള്ളുവാക്കുകള്‍ക്കിടയില്‍ നിന്നും
ഇപ്പോള്‍ തുടുത്ത
പൂക്കള്‍ വിരിയുന്നു ,
കലഹത്തിന്റെ തിരമാലകള്‍
കുഞ്ഞോളങ്ങളാകുന്നു,
പിണക്കം വിട്ടു ഹൃദയങ്ങള്‍
മധുരം വിളമ്പുന്നു ,
നാം തീര്‍ത്ത മരുഭൂമി
ഒരു പൂവാടി പോലെ ,
തോളില്‍ തലചായ്ക്കുന്നു

1 comment:

  1. എന്തേ ഇവിടെ അഭിപ്രായങ്ങള്‍ ഒന്നും കാണുന്നില്ലല്ലോ .ആദ്യത്തെ
    അഭിപ്രായം ഞാന്‍ കുറിക്കുന്നു.'വിരഹ വഴിയില്‍' വിരിഞ്ഞ ഈ അക്ഷര സൂനങ്ങള്‍ സുരഭിലമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍ !

    ReplyDelete