Sunday, January 29, 2012

പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക്
=====

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
വര്‍ണക്കുപ്പായം കണ്ടു
ഭ്രമിക്കരുത്,

ഉടലളവു കണ്ടു
കാമമരുത് ,
ചായം പൂശിയ മുഖം കണ്ടു
ആരാധനയരുത് ,
ഞാന്‍ വരും വഴിയില്‍
കാത്തു നില്‍ക്കരുത് ,
പൂച്ചെണ്ട് നീട്ടരുത്

മുടി നോക്കരുത്,
മുലകള്‍ കാണരുത് ,
അധരം കൊതിക്കരുത്‌ ,
ഹൃദയത്തിനു
വിശപ്പരുത്,
കണ്ണുകളുടെആഴങ്ങള്‍
ഇറങ്ങി നോക്കരുത് ,
ശബ്ദത്തിനു
ദാഹിക്കരുത് ,

എന്നെ പ്രേമിക്കുന്നവരുടെ
ശ്രദ്ധക്ക് ,
ഇവക്കുള്ളില്‍ ഞാനെന്നേ
മരിച്ചിരിക്കുന്നു ,
അലങ്കാരക്കൂട്ടിനുള്ളിലെ
ചിരിക്കും ശവം ..

1 comment:

  1. ഉള്ളില്‍ മരിച്ച ഒരാള്‍...
    പുറമേ ഉള്ളത് മാത്രം ബാക്കി, അല്ലെ?
    അപ്പോള്‍ ഉപരിപ്ലവമായി ഉള്ളത് കൊണ്ടൊക്കെ തൃപ്തിപ്പെടട്ടെന്നേ...
    കവിത മാറ്റി എഴുതണം.
    (Please remove word verification from comments)

    ReplyDelete