kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, January 19, 2012

അഴികള്‍

അഴികള്‍


മൃഗശാലയിലുണ്ടായിരുന്നു
ഇന്നലെപ്പോലും കോഴിയെ
കട്ട കുറുക്കന്‍,

അമാവാസിക്ക്
മൂളി പേടിപ്പിച്ച മൂങ്ങകള്‍ ,
പാലും പഴവും നല്‍കിയിട്ടും
എന്റെ കൂട്ടില്‍ നിന്നും
പറന്നു പോയ തത്ത ,

സ്വന്തം പേരറിയാത്ത കിളികള്‍
ഇടറിയ പാട്ടുകൊണ്ട്
കാണികളോടത്
കരഞ്ഞു ചോദിക്കുന്നു ,

മാഞ്ഞുപോയ പേരില്‍ നക്കി
പുലിയും,സിംഹവും
ചാവിറച്ചിയില്‍ വേട്ടയാടുന്നു

പ്രേമം മുതല്‍ പ്രസവം വരെ
വിരഹം മുതല്‍ മരണം വരെ
അഴിക്കൂട്ടില്‍ ഇളിച്ചു കാട്ടി
കുരങ്ങന്മാര്‍ ,

ചുരുണ്ടേ കിടത്തം
നിവര്‍ത്തില്ല ഫണം
ദംശനം മറന്നു പാമ്പുകള്‍ ,

മനസ്സിലെ കാട്ടില്‍
ഇണ ചേരുന്നു
വിശന്ന മാനുകള്‍,

മൃഗശാല കണ്ടിറങ്ങിയ കുട്ടികള്‍
സിംഹരാജാവിന്റെയും
കൌശലകുരുക്കന്റെയും
ചിത്രകഥകള്‍ ,
ചീന്തിയെറിഞ്ഞു,
തെരുവ് പട്ടിയോട്
സ്വാതന്ത്ര്യം കടം ചോദിച്ചു 

3 comments:

  1. ഓരോ കവിതയും അസ്സലായിട്ടുണ്ട്..കമന്റ് എഴുതാന്‍ തുടങ്ങിയാല്‍ ഇന്ന് തീരില്ല..മടുപ്പില്ലാതെ വായിക്കാന്‍ തോന്നുന്ന കവിതകള്‍.., ഒരുപാട് എഴുതുക..ആശംസകള്‍..

    ReplyDelete
  2. ലളിതമായ ഭാഷ,
    ആടോപങ്ങള്‍ ഇല്ലാത്ത പദവിന്യാസം...
    പുസ്തകങ്ങള്‍ ആക്കൂ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete