kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, February 2, 2012

കാലികം

കാലികം 

യക്ഷിയും അവനും
കരിമ്പനയുടെ മുകളിലേക്ക് 
കൈ കോര്‍ത്ത്‌ കയറിപ്പോകുന്നത്
ഞങ്ങള്‍ കണ്ടതാണ് ,

വെറ്റില പോലത്തെ ഹൃദയം
തൊട്ടുകാട്ടി, ഇത്തിരി നൂറാണവള്‍
അവനോട് ചോദിച്ചതും ,

പൊടുന്നനെ
കരിമ്പനക്കു മുകളില്‍ നിന്നും
താഴേക്കു വീണു ,
ആദ്യം ഒരു വെള്ള സാരി
അടിപ്പാവാട,
മുലക്കച്ച,
കുപ്പി വളപ്പോട്ടുകള്‍ ,
തുള്ളിയായി ചോര .
.നിലവിളികള്‍ ,മുരള്‍ച്ചകള്‍,

പിന്നെയും വീണു കൊണ്ടിരുന്നു
തുടകള്‍ ,
മുലകള്‍ .
മൌനപ്പെട്ടുപോയ ചുണ്ട്
പനംകുലപോലത്തെ മുടി
കൂമ്പിയ കണ്ണുകള്‍ ..
ചോര കട്ടച്ച സ്വപ്നങ്ങള്‍ ...

അവസാനം അവന്‍ പനയിറങ്ങി
വിയര്‍ത്തു കുളിച്ച്
നാവു നീട്ടി ചിറി തുടച്ച്,
ഒരു ഒറ്റക്കയ്യന്‍.
.

2 comments:

  1. കവിത നന്നായി . ആ ഒറ്റക്കയ്യന്‍. എന്ന പ്രയോഗമൊഴിച്ച് , thanks for the link

    ReplyDelete
  2. തുടക്കം നന്നായി........ഒടുക്കം,....ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ഓര്‍മ്മപ്പെടുത്തലുകള്‍........,........ഇതാണ് കാലികം.....

    ReplyDelete