കാലികം
യക്ഷിയും അവനും
കരിമ്പനയുടെ മുകളിലേക്ക്
കൈ കോര്‍ത്ത് കയറിപ്പോകുന്നത്
ഞങ്ങള്‍ കണ്ടതാണ് ,
വെറ്റില പോലത്തെ ഹൃദയം
തൊട്ടുകാട്ടി, ഇത്തിരി നൂറാണവള്
അവനോട് ചോദിച്ചതും ,
പൊടുന്നനെ
കരിമ്പനക്കു മുകളില്‍ നിന്നും
താഴേക്കു വീണു ,
ആദ്യം ഒരു വെള്ള സാരി
അടിപ്പാവാട,
മുലക്കച്ച,
കുപ്പി വളപ്പോട്ടുകള്‍ ,
തുള്ളിയായി ചോര .
.നിലവിളികള്‍ ,മുരള്‍ച്ചകള്‍,
പിന്നെയും വീണു കൊണ്ടിരുന്നു
തുടകള്‍ ,
മുലകള്‍ .
മൌനപ്പെട്ടുപോയ ചുണ്ട്
പനംകുലപോലത്തെ മുടി
കൂമ്പിയ കണ്ണുകള്‍ ..
ചോര കട്ടച്ച സ്വപ്നങ്ങള്‍ ...
അവസാനം അവന് പനയിറങ്ങി
വിയര്‍ത്തു കുളിച്ച്
നാവു നീട്ടി ചിറി തുടച്ച്,
ഒരു ഒറ്റക്കയ്യന്‍..
യക്ഷിയും അവനും
കരിമ്പനയുടെ മുകളിലേക്ക്
കൈ കോര്‍ത്ത് കയറിപ്പോകുന്നത്
ഞങ്ങള്‍ കണ്ടതാണ് ,
വെറ്റില പോലത്തെ ഹൃദയം
തൊട്ടുകാട്ടി, ഇത്തിരി നൂറാണവള്
അവനോട് ചോദിച്ചതും ,
പൊടുന്നനെ
കരിമ്പനക്കു മുകളില്‍ നിന്നും
താഴേക്കു വീണു ,
ആദ്യം ഒരു വെള്ള സാരി
അടിപ്പാവാട,
മുലക്കച്ച,
കുപ്പി വളപ്പോട്ടുകള്‍ ,
തുള്ളിയായി ചോര .
.നിലവിളികള്‍ ,മുരള്‍ച്ചകള്‍,
പിന്നെയും വീണു കൊണ്ടിരുന്നു
തുടകള്‍ ,
മുലകള്‍ .
മൌനപ്പെട്ടുപോയ ചുണ്ട്
പനംകുലപോലത്തെ മുടി
കൂമ്പിയ കണ്ണുകള്‍ ..
ചോര കട്ടച്ച സ്വപ്നങ്ങള്‍ ...
അവസാനം അവന് പനയിറങ്ങി
വിയര്‍ത്തു കുളിച്ച്
നാവു നീട്ടി ചിറി തുടച്ച്,
ഒരു ഒറ്റക്കയ്യന്‍..
കവിത നന്നായി . ആ ഒറ്റക്കയ്യന്‍. എന്ന പ്രയോഗമൊഴിച്ച് , thanks for the link
ReplyDeleteതുടക്കം നന്നായി........ഒടുക്കം,....ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചില ഓര്‍മ്മപ്പെടുത്തലുകള്‍........,........ഇതാണ് കാലികം.....
ReplyDelete