Thursday, March 29, 2012

മഴക്കുട്ടി

വേനല്‍ മേഘം
ആറ്റുനോറ്റിരുന്നു
മഴയെ പെറ്റു,

മഴയെ കാത്തു

ഭൂമിയുടെ
അമ്മത്തൊട്ടില്‍

മേഘം ജലാശയത്തോട്

ചേര്‍ന്ന് വന്നു
മഴയെ മുലയൂട്ടി


www.kavibhasha.blogspot.com
 
 കാഴ്ച
കണ്ണിനെനെക്കാള്‍
വലിയ കരടു പെട്ടു,
മാഞ്ഞു മഴവില്ല്
പിറവി
മണ്ണില്‍ വീഴണം
പുതു മഴ കൊള്ളണം
പടുമുളക്കണമെനിക്ക്
മഴ
ഭ്രാന്തന്‍ മഴ
കൂക്കിവിളിച്ചു
എങ്ങോട്ടോ ഓടിപ്പോയി
മേഘം
വേനല്‍ മേഘം
ആറ്റുനോറ്റിരുന്നു
മഴയെ പെറ്റു
അടൂപ്പ്
മനസ്സടുപ്പില്‍
വേവിചെടുത്തത്
പ്രണയച്ചോറ്

പടുമുള

കാലംതെറ്റി
ആരാലും കാണാതെ ,
കാട്ടുചെടിയുടെ
പൂവാകണം,
വണ്ടില്‍ നിന്നും
പരാഗം വേണം ,
കായാകണം,
വേലിയും കാവലുമില്ലാതെ
മഴയും വെയിലുമേറ്റ്
മഞ്ഞച്ചു പഴുക്കണം ,
ഒരു കിളിക്ക്
തീറ്റക്കുള്ള
മധുരമാകണം ,
അവളിലൂടെ കടന്നു
മണ്ണില്‍ വീഴണം ,
ഉണങ്ങി കിടക്കണം
പുതു മഴ കൊള്ളണം
പടുമുളക്കണമെനിക്ക്

Monday, March 26, 2012

അശ്വമേധം 


കുളമ്പു തേഞ്ഞ
കുതിരക്കന്യമായി
രാജ വീഥി 

പിറവി 


അമച്ചു പൊട്ടി
കുറ്റിയില്‍ നിന്നുമൊരു
ഓമലിതള്‍ 

മറവി 
ഗാനം മറന്നു
വിതുമ്പിപ്പോയി
ഓടക്കുഴല്‍ 


ഒടുക്കം 
കറവ വറ്റി 
കയറിട്ടു വലിക്കുന്നു
അറവു കത്തി 


മോക്ഷം 
കാളിയന്‍ പോലും
തെല്ലിട മയങ്ങി
വേണുഗാനത്തില്‍ 
Sunday, March 25, 2012

കുഞ്ഞിക്കവിതകള്‍ 
യാമം 
പരിഭവിച്ച
ഇരുട്ടിനെ ത്തേടി
നിലാവിറക്കംതമ്മില്‍ 
ഇരുമ്പില്‍ നിന്നുമൊളിച്ചോടി
ആകര്‍ഷണം
നഷ്ടപ്പെട്ട കാന്തം

പ്രായം 
വാര്‍ധക്യം
കൌമാരയൌവനങ്ങള്‍
ചവച്ചു തുപ്പിഅകാലം 
തട്ടിപ്പോയ 
ചായപ്പാത്രത്തിലലസി
പിഞ്ചുചിത്രംഹെക്കു കവിതകള്‍ 


ഉടുപ്പ്പൊഴിച്ച പടം
നോക്കാതിഴഞ്ഞു പോയി
കാല സര്‍പം


ആല
കൊല്ലന്‍രാകുന്നു 

ആലക്കുള്ളിലിരുന്നു
ജീവിതമൂര്‍ച്ചകള്‍

രാത്രി 
കിനാവുണ്ട് ,
നിലാവ് കുടിച്ചു,
രാത്രി ചീര്‍ത്തുവീട്


തീ പിടിച്ച വീട്
പാതി വെന്ത സ്വപനം
ഇറങ്ങിയോടിനാം 
നാം പരസ്പരം
പോരടിക്കുംമ്പോഴും
നിഴലുകളാലിംഗനത്തില്‍

ചക്രം


ഊരിത്തെറിച്ച ചക്രം
വേഗങ്ങള്‍ അഴിച്ചു വച്ച്
നിശ്ചലം വീഥിയില്‍


Saturday, March 24, 2012

കവിഭാഷ: ശ്മശാനം  കല്ലറയില്‍പൂ വയ്ക്കാൻ വന്ന കാമുകിയെ കടാക...

കവിഭാഷ: ശ്മശാനം
കല്ലറയില്‍പൂ വയ്ക്കാൻ
വന്ന കാമുകിയെ
കടാക...
: ശ്മശാനം  കല്ലറയില്‍പൂ വയ്ക്കാൻ വന്ന കാമുകിയെ കടാക്ഷിച്ചു ആത്മാവ്   ദൈന്യം   കരിഞ്ഞു കിടക്കുന്നു മുടീയിലിന്നലെ ചൂടീച്ച ചെമ്പനിനീര്‍...
ശ്മശാനം 
കല്ലറയില്‍പൂ വയ്ക്കാൻ
വന്ന കാമുകിയെ
കടാക്ഷിച്ചു ആത്മാവ്
 


ദൈന്യം 
കരിഞ്ഞു കിടക്കുന്നു
മുടീയിലിന്നലെ ചൂടീച്ച
ചെമ്പനിനീര്‍ ,ദൈന്യം
 

മൌനം 

പൊയ്മുഖങ്ങളുടെ
മൌന പ്രാര്‍ഥനക്കിടയില്‍
അശാന്തമാത്മാവ്


അവധി 
പങ്കിടലുകളുടെ
മാവിന്‍ ചുവട്ടിലിനി
വേനലവധി
 

പോക്ക് 
ശലഭം വന്നു
വിളിച്ചപ്പോൾ
പൂവു കൂടെപ്പോയി

ധ്വനി 

ഊതി നോക്കവേ
ഉടഞ്ഞു പോയെന്റെ
ജീവിത ശംഖ്

ഞാന്‍

സഹിക്കവയ്യ,
തിരസ്കാരം
അസ്തമിക്കട്ടെ ഞാന്‍

പകല്‍
രാത്രിയിലെവിടെയോക്കെയോ
അലഞ്ഞു തിരിഞ്ഞു
വന്നിരിക്കുകയാണ്, പകല്‍

വിരഹം 

വിരഹത്തിന്റെ പുസ്തകം
വായിക്കാന്‍ തന്ന്
യാത്രയാവുന്നു സൌഹൃദം
 

Friday, March 16, 2012

കാലം,,


അപ്പൂപ്പന്താടി
വന്നതാരുടെ പ്രണയ _
സന്ദേശവുമായി 

വാനിറ്റി ബാഗില്‍
മൊബൈല്‍ ഫോണിന്റെ
അനാഥ രോദനം
കണ്ണാടി
കണ്ണാടി നോക്കവേ
സന്ദേഹം ,ബിംബമോ
പ്രതി ബിംബമോ ഞാന്‍ 


ഓട
ഓട വെള്ളത്തില്‍
പല്ലിളിച്ചു കാണിക്കുന്നു
ദരിദ്രസൂര്യന്‍ജീവിതം 
ഉള്ളടക്കം
പൊട്ടിയൊലിച്ച
ജീവിതപുസ്തകം
വായിച്ചു മടുത്തുഞാന്‍


മരണമൊഴി 
വീട്ടില്‍
പൂജാമുറിക്കടുത്ത്
മേല്‍ക്കൂരയിലെ കൊളുത്തും
കുട്ടിക്ക് തൊട്ടില്‍ കെട്ടി
ബാക്കി വന്ന
നൈലോണ്‍ കയറും
വല്ലാതെ പ്രലോഭിപ്പിക്കുന്നു
ഇപ്പോളെപ്പോഴും


അഹല്യ
ശിലകളനേകം
ഏതാണഹല്യെ
നീയോളിച്ചിരിക്കും
ശിലയതു
തിരഞ്ഞലയുന്നു ഞാന്‍
അലക്ക് 

അലക്കുകല്ലില്‍
തലതല്ലി മരിക്കുന്നു ,
മുഷിഞ്ഞ സൗഹൃദം.

ഉടഞ്ഞു പോകുന്നു
കറ പുരണ്ട ഹൃദയം,
വെളുത്തു ജീവിതം .

വരുന്നതെല്ലാം
വെളുപ്പിച്ചു വിടുമ്പോഴും,
അലക്കുകല്ലും
അലക്കും കൈകളും,
കറുത്തുതന്നെ,
കറുത്തുതന്നെ ..
.

Saturday, March 10, 2012

ചാവുകവിതകള്‍ 
ശവം
പുഷ്പചക്രങ്ങള്‍ 
ചുമന്നു വിയര്‍ത്തു
 
പാവം ശവം

ശ്മശാനം
ശ്മശാനത്തില്‍
പൂത്തു നില്‍ക്കുന്നു
മല്ലിക പൂക്കള്‍

ഒടുക്കം 
കയ്ച്ചുകിടക്കുമ്പോള്‍
ഉറുമ്പുകള്‍ മധുരത്തോടെ
വന്നു പൊതിയും
സ്വകാര്യം 
വട്ടമിട്ട വണ്ട്‌
പൂവിനോട് പറഞ്ഞത്
മരണത്തെ പറ്റിയായിരുന്നു 

കലണ്ടര്‍ 
ചത്തുകിടന്ന
അക്കങ്ങളെ അടക്കിയ
തെമ്മാടിക്കുഴി 
നന്ദി 
ജീവിതത്തെ പറ്റി
എപ്പോഴും ഓര്‍മിപ്പിക്കുന്ന
മരണത്തിനോടും 
മരണത്തെ പറ്റി
ഇപ്പോഴും ഓര്‍മിപ്പിച്ച

ജീവിതത്തോടും
കുഞ്ഞുകവിതകള്‍ 


ഉറവ 


ചിന്ത കയറിയ
കാട്ടില്‍ നിന്നുമിറങ്ങി
ഭ്രാന്തിപ്പുഴ
ഗാന്ധി


കീശയിലുണ്ട്
ഗാന്ധി
മനസ്സിലില്ല
ഗാന്ധിവേവ്


പകലടുപ്പ്
വെന്തെരിഞ്ഞു തീര്‍ന്നു
രാത്രിമുറ്റത്ത്മംഗല്യം 


പകലിന്റെ ചങ്കില്‍
കൊടുംവിഷമൊഴിച്ചു
സന്ധ്യ സുമംഗലിയായി ഹോളി


ചായക്കൂട്ടുകള്‍
കലങ്ങി മറിഞ്ഞു
പൊയ്മുഖങ്ങള്‍വിശപ്പ്‌


ഉച്ച ബെല്ലടീച്ചു
ഒളിച്ചുവച്ചവിഃശപ്പ്
കുതറീയോടീ 
Tuesday, March 6, 2012

പിറവികള്‍ 


ചില കവിതകള്‍
ജന്മനാ വൈകല്യത്തോടെ
പിറന്നെന്നിരിക്കും ,

ആറ്റു നോറ്റുണ്ടായത്
ഉപേക്ഷിക്ക വയ്യ ..
കണ്ണെഴുതിയും,
പൊട്ടു തോടുവിച്ചും
വളര്‍ത്തുക തന്നെ ചെയ്യും ..

പറ്റുമെങ്കില്‍ ചികിത്സിക്കും
മരുന്നും മന്ത്രവുമായി ,
എടുത്തു മാറ്റിയും
കൂട്ടിച്ചേര്‍ത്തും ,
ശസ്ത്രക്രിയ നടത്തും

ആര് കളിയാക്കിയാലും,
പുളിച്ച സഹതാപം കൊണ്ട്
മൂടിയാലും ,
പോകുന്നെടതൊക്കെ
കൊണ്ടുപോകും ,
കല്യാണ വീട്ടിലും,
ഉത്സവത്തിനും,
കടപ്പുറത്തും,
ജാഥക്കും,സമരത്തിനും
മരണ വീട്ടിലും
ഒക്കത്തൊരു കവിതയുമായി ..

പിച്ചക്കിരുത്തുക വയ്യ
അത് കൊണ്ടുതന്നെ
ആരും കണ്ടില്ലെങ്കിലും
കേട്ടില്ലെന്കിലും
പരാതിയൊട്ടുമില്ല

ചില കവിതകള്‍
ജന്മനാ വൈകല്യത്തോടെ
പിറന്നെന്നിരിക്കും ,
ഹെക്കു കവിതകള്‍ 


കിണര്‍

മലര്‍ന്നു കിടന്നു
ആകാശം കുടിച്ചു വറ്റിച്ചു
ഭ്രാന്തന്‍ കിണര്‍

കാലം 

കശാപ്പുശാലക്ക്
അയവെട്ടിപ്പോകുന്നു
വൃദ്ധ ഋഷഭം

വിധി 
തന്തക്കാള
വയസ്സനറവുകാരന്‍
രാകിത്തേഞ്ഞ കത്തി


പ്രേമം 
ചുംബിച്ചു പോയി
വിടര്‍ത്തിയ പത്തിയില്‍ ,
ദംശിക്ക വേഗം

ബാല്യം

സ്കൂള്‍വിട്ടു
തുലാത്തുമ്പികള്‍
ചിതറീപ്പറന്നു 


ജന്മം 
ഐസ് പെട്ടിയില്‍
വെറുങ്ങലിചിരിക്കുന്നു
മീന്‍ കിനാവുകള്‍

Thursday, March 1, 2012

എനിക്ക് 
=====
എന്റെ പൂവാടി നീയെടുക്കൂ
എന്റെ പൂമ്പാറ്റകളെ നീയെടുക്കൂ
എന്റെ വസന്തം നീയെടുക്കൂ
നിന്നെ മാത്രം എനിക്ക് തരൂ ഞാനും നീയും 


എന്റെ ജീവിതത്തിനു
മരണം ഞാന്‍ ,
ജീവന്‍ നീ .

എന്റെ സ്വപ്നത്തില്‍ 
നിലവിളി ഞാന്‍ ,
ഉണര്‍ച്ച നീ .

എന്റെ ദാഹത്തിന്,
എനെ വിശപ്പിന് ,
എന്റെ കാമത്തിന്,
ഇര നീ,
ചൂണ്ട ഞാന്‍ ,

എന്റെ ചിതക്ക്
വിറകു ഞാന്‍ ,
തീ നീ.

എന്റെ ഓര്‍മയ്ക്ക്
ബലി ഞാന്‍ ,
മറവി നീ.