kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, April 28, 2012

ഹെക്കു കവിതകള്‍

ഹെക്കു കവിതകള്‍ 

മടക്കം 

വിഷുപ്പടക്കം,
കേട്ടു പാറിയകന്നു 
വിഷുപ്പക്ഷി

കഥ

കഥ പറയുന്നു 
നിന്റെ മേല്‍ചുണ്ടിലെ
വിയര്‍പ്പുകണങ്ങള്‍

ദൂത്

നക്ഷത്രങ്ങളുടെ 
കണ്ണുകള്‍ കൈമാറി 
പ്രണയദൂത്

വിളി

മരണ ദൂതന്‍ 
ചെവിയില്‍ ചോദിക്കുന്നു 
ഞാനൊന്നുമ്മ വച്ചോട്ടെ ?

കാറ്റ്

വെന്തപകലിന്റെ 
ഗന്ധവും പേറി 
മന്ദമന്തിക്കാറ്റ്

ലാവ

പൊട്ടി ത്തെറിച്ച
മഞ്ഞു മല,ഒഴുകുന്നു 
ഹിമ ലാവ

8 comments:

  1. ആ വിഷുപ്പക്ഷി കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  2. കുഞ്ഞു കവിതകൾ നന്നായി..ലളിതം ദീപ്തം

    ReplyDelete
  3. എല്ലാം ഇഷ്ടായി....വിളി കൂടുതല്‍ ഇഷ്ടായി

    ReplyDelete
  4. കഥ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍

    ReplyDelete
  5. നല്ല വരികള്‍!
    ഇഷ്ടമായി.

    ReplyDelete
  6. കവികള്‍ ഋഷികളാണെന്നാണ്. മുന്‍കൂട്ടിക്കാണുന്നവര്‍. കഴിഞ്ഞതിനെ വ്യാഖ്യാനിക്കലല്ല കവിത.വര്‍ത്തമാനം കവിതയില്‍ ഭാവിയെ ചൂണ്ടലാണ്`. 'വിഷുപ്പടക്കം...' ഇത് ദാര്‍ശനികമല്ല.ഭൂത- വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം മാത്രം. അതും വളരെ വ്യക്തിപരമായ നിരീക്ഷണം ചേര്‍ന്നതും. വിഷുപ്പടക്കം , കേട്ടു പാറിവന്നു....' എന്നും എഴുതാന്‍ തോന്നുന്നവരുണ്ടാകും. അപ്പോള്‍ അത് കവിതയല്ലെന്ന് പറയാന്‍ പറ്റില്ല.എന്നാല്‍ കവിത ഒന്നേ ഉള്ളൂ; രണ്ടില്ല. അതായത് ഇതു രണ്ടും വ്യാഖ്യാനമാണ് ; വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സത്യമാണ്` കവിത. അതാണ്` എഴുതേണ്ടിയിരുന്നത്. കുഞ്ഞുണ്ണിമാഷിന്റെ മിക്ക കവിതകള്‍ക്കും ഈ പരിമിതിയുണ്ട്.
    'വിഷുപ്പടക്കം..' എന്ന കവിത വ്യാഖ്യാനിക്കാം [ ആസ്വദിക്കാം] അത് കവിതാ ബാഹ്യമായ വസ്തുതകള്‍ വെച്ചാണ്` സാധ്യമാക്കുക. കവിതാസ്വാദനം ആ കവിതയില്‍ നിന്ന് തന്നെ ചെയ്യാനാകണം. നേരത്തെയുള്ള കാവ്യാനുശീലനം നമുക്കിതിന്ന് പ്രാപ്തി തരും എന്നതും ശരി. നമ്മുടെ നല്ല കവികളൊക്കെ അത് ചെയ്തിട്ടുണ്ട്.
    'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ, യമ്മതന്‍ നേത്രത്തില്നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍'
    ഈ കവിത ആസ്വദിക്കാന്‍ ഈ കവിതക്കുള്ളില്‍ വെച്ചുതന്നെ കഴിയുമല്ലോ. രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയില്‍ ഒരു പക്ഷെ, കവിതക്ക് പുറത്തു കടക്കും വായനക്കാരന്‍. അത് മറ്റൊരു കാര്യം.

    മുളകുചട്ടിണി ആസ്വദിക്കാന്‍ കാച്ചിയമോരിനെ കൂട്ടുപിടിക്കാന്‍ പാടില്ല.

    ReplyDelete
  7. കവികള്‍ ഋഷികളാണെന്നാണ്. മുന്‍കൂട്ടിക്കാണുന്നവര്‍. കഴിഞ്ഞതിനെ വ്യാഖ്യാനിക്കലല്ല കവിത.വര്‍ത്തമാനം കവിതയില്‍ ഭാവിയെ ചൂണ്ടലാണ്`. 'വിഷുപ്പടക്കം...' ഇത് ദാര്‍ശനികമല്ല.ഭൂത- വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം മാത്രം. അതും വളരെ വ്യക്തിപരമായ നിരീക്ഷണം ചേര്‍ന്നതും. വിഷുപ്പടക്കം , കേട്ടു പാറിവന്നു....' എന്നും എഴുതാന്‍ തോന്നുന്നവരുണ്ടാകും. അപ്പോള്‍ അത് കവിതയല്ലെന്ന് പറയാന്‍ പറ്റില്ല.എന്നാല്‍ കവിത ഒന്നേ ഉള്ളൂ; രണ്ടില്ല. അതായത് ഇതു രണ്ടും വ്യാഖ്യാനമാണ് ; വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സത്യമാണ്` കവിത. അതാണ്` എഴുതേണ്ടിയിരുന്നത്. കുഞ്ഞുണ്ണിമാഷിന്റെ മിക്ക കവിതകള്‍ക്കും ഈ പരിമിതിയുണ്ട്.
    'വിഷുപ്പടക്കം..' എന്ന കവിത വ്യാഖ്യാനിക്കാം [ ആസ്വദിക്കാം] അത് കവിതാ ബാഹ്യമായ വസ്തുതകള്‍ വെച്ചാണ്` സാധ്യമാക്കുക. കവിതാസ്വാദനം ആ കവിതയില്‍ നിന്ന് തന്നെ ചെയ്യാനാകണം. നേരത്തെയുള്ള കാവ്യാനുശീലനം നമുക്കിതിന്ന് പ്രാപ്തി തരും എന്നതും ശരി. നമ്മുടെ നല്ല കവികളൊക്കെ അത് ചെയ്തിട്ടുണ്ട്.
    'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ, യമ്മതന്‍ നേത്രത്തില്നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍'
    ഈ കവിത ആസ്വദിക്കാന്‍ ഈ കവിതക്കുള്ളില്‍ വെച്ചുതന്നെ കഴിയുമല്ലോ. രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയില്‍ ഒരു പക്ഷെ, കവിതക്ക് പുറത്തു കടക്കും വായനക്കാരന്‍. അത് മറ്റൊരു കാര്യം.

    മുളകുചട്ടിണി ആസ്വദിക്കാന്‍ കാച്ചിയമോരിനെ കൂട്ടുപിടിക്കാന്‍ പാടില്ല.

    ReplyDelete
  8. കഥയാണ് കൂടുതല്‍ ഇഷ്ടപെട്ടത്..

    ReplyDelete