kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 20, 2012

കൊതികള്‍

കൊതികള്‍

അവളുടെ
ഒരു ചുംബനത്തിന്
വേണ്ടിയാണ്
ഞാന്‍ മരിച്ചത്

ഞാന്‍
മരിച്ചപ്പോളാണ്
അവളതു തന്നതും 

 
അവള്‍ തരാതെ പോയ
പൂച്ചെണ്ടിനു
വേണ്ടിയാണ് ഞാന്‍
മരിച്ചത് 

 
അപ്പോഴാണ്
അവളൊരു പുഷ്പചക്രം
തന്നെ തന്നത്

(പി കെ പാറക്കടവിനോടു കടപ്പാട് )

4 comments:

  1. nice one...
    അവളെ സ്നേഹിച്ചത് കൊണ്ടാണ് ഞാന്‍ മരിച്ചത്.
    മരിച്ചപ്പോള്‍ ... .......

    ReplyDelete
  2. താങ്കളുടെ ഇത് വരെ വായിച്ചതില്‍ വച്ച് എനിക്കേറ്റവും ഇഷ്ടമായത് ഈ എഴുതിയതാണ്. വളരെ ഇഷ്ടമായി.

    ജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്ത പലതും മരിച്ചു കഴിഞ്ഞാല്‍ സാധിക്കും അല്ലെങ്കില്‍ നേടാന്‍ സാധിക്കും എന്ന് തോന്നിപ്പോയി. പ്രണയവും അങ്ങനെ ഒന്നാണോ ..ആയിരിക്കാം. ചിലത് നേടാന്‍ വേണ്ടി പലരും പലതും ത്യജിക്കേണ്ടി വരുന്നു. പക്ഷെ ത്യജിക്കുന്നവര്‍ക്ക് എന്തെങ്കിലും നേടാന്‍ സാധിക്കുന്നുണ്ടോ എന്നത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.

    ആശംസകള്‍..

    ReplyDelete
    Replies
    1. പ്രവീണ്‍ ശേഖര്‍..ചിലപ്പോള്‍ ഒക്കെ അങ്ങിനെ വരാറുണ്ട് .കവിതയിലേക്ക് ആക്കുമ്പോള്‍ തീവ്രത ചോരാനും പാടില്ലല്ലോ
      നന്ദി

      Delete