kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, May 22, 2012

പെണ്മരം

പെണ്മരം




വേര് കൊണ്ട്
പൂഴിമണ്ണില്‍
വൃത്തം വരച്ചു

അലസമോന്നു
കുനിഞ്ഞു
മണ്ണിനെ നോക്കി

ശാഖകള്‍ ഇടതും
വലതും പിന്നിയിട്ട്
ഇടക്കൊരു
പൂ ചൂടി
കനികള്‍ കൊണ്ട്
കടാക്ഷിച്ചു
മഴയിലോട്ടിയ
ചേലയിലുടലിനെ
തെല്ല് നാണത്താല്‍ മറച്ചും

  നഖം കടിക്കുന്ന
ഇലകളുമായി
കാറ്റിന്റെ നെഞ്ചില്‍
മുഖം പൂഴ്ത്തി
ചെറു സങ്കടം
കാതിലോതിയും
നില്‍ക്കുന്ന
നീ ഒരു പെണ്മരം

2 comments:

  1. നല്ല നിരീക്ഷണം ..ഇപ്പോള്‍ ഈ കവിത വായിച്ചപ്പോള്‍ ആണ് എനിക്കും മനസിലായത് ഈ മരം വലിയ നാണക്കാരി തന്നെ..ആശംസകള്‍..

    ReplyDelete
    Replies
    1. ഫെമിനിസ്റ്റുകള്‍ കണ്ടാല്‍ എന്റെ ബ്ലോഗ്‌ കത്തിക്കും ..അല്ലെ ?

      Delete