Friday, June 29, 2012തുള്ളികള്‍ 
യാത്ര 

യാത്രയയപ്പ് ,
വാക്കുകള്‍ കൊണ്ടുള്ള
സഞ്ചയനം


വിരുന്ന്

ദേഹണ്ഡമുറി
വെന്തു തീരുന്നു
വിശപ്പുകള്‍

മഴ 
പെരുമഴയില്‍
വീട്ടിലെത്തിയഴേക്കും
പരിഭവമഴ

ഇടം 
വെയില്‍ മറവില്‍
ഈറന്‍ മാറ്റുന്നു
മഴപ്പെണ്ണ്

കുട 

കണ്ണീര്‍ വാര്‍ത്ത്
മൂലയ്ക്കിരിക്കുന്നു
ഈറന്‍കുട 

Thursday, June 28, 2012

അരിപ്പല്ലുകള്‍ ,
മുലക്കണ്ണില്‍ വീഴ്ത്തി 
വേദനപ്പാട്
മറവിമണ്ണില്‍
മഴ തെളിയിക്കുന്നു 
ഓര്‍മതന്‍ഗുഹാമുഖം
Wednesday, June 27, 2012


                       Hekku poems 
A star 
jumped down 
suicide

Spirited frogs
sang together
music of rain

Poor bridge
trying to join
the parted shores

Witness to
all homicides.
street light

Morning alarm
a cry
every day
 


നുറുങ്ങുകള്‍ 


പാദസരം
കരയില്ല ,ചിരിക്കും 
വേദനിച്ചാലും

മോഹങ്ങളില് 
പെയ്തൊഴിയാതെ 
മഴപ്പിശുക്ക്

രാത്രിയുടെ 
ജാതകം വായിച്ച്
ചീവീടുകള്

നനഞ്ഞ ബാല്യം 
തോര്ത്തി തുടച്ചൊരു
ഓര്മത്തോര്ത്ത്

മഴ
കുടിച്ചുവീര്ത്ത്
മഷിത്തണ്ട്

അണയുന്നില്ല
പെരുമഴയത്തും 
മനസ്സടുപ്പ്

പുല്ലുവേരില് 
തൂങ്ങിനിന്നു 
മഴമുത്ത്

       മലയാളം
  ഹെക്കു കവിതകള്‍

 
നിശ

നിശാകപോലം ,
തിളങ്ങി രണ്ടിറ്റു
നിലാക്കണ്ണീര്

ജപം

പെരുമഴയത്തും 
അരയാലിലകള് 
നാമജപത്തില്

മൃത്യു

ചത്ത കരയുടെ 
കാല്ക്കലെന്നുമുമ്മ 
വയ്ക്കുന്നു കടല്

വീട്

എന്നും 
അങ്കലാപ്പാണെന്റെ 
വീട്

ഊഴം

പൂപ്പാത്രം ,
അറുത്തപൂക്കളുടെ 
ശവപേടകം ..

കിനാവ്‌

പൊഴിഞ്ഞ മച്ചിങ്ങ ,
ഉള്ളിലാകാശം മുട്ടി 
സ്വപ്നങ്ങള്

മൌനം

കോടമഞ്ഞ് ,
ഊറിക്കൂടിയ വീട്
നിന്റെ മൌനം

ജാലകം

സ്വപ്നങ്ങള് 
കൊത്തിപ്പെറുക്കി
ജാലകപ്പക്ഷി

വേദി

വേദിയില് 
തേങ്ങിത്തീരുന്നൊരു
വയലിന്Sunday, June 24, 2012


പച്ച

ചിത്ര പുസ്തകത്തില്നിന്നും 

പൂമ്പാറ്റയെ കാണാനീല്ല ,
കുട്ടി ഏടുകള്തോറും തിരഞ്ഞു ...

പുള്ളിചിറകുകള്
ഇന്നലെയാണ് വരച്ചു തീര്ത്തത് 
നിറം കൊടുത്തത് ,
സ്വപനത്തില്പോലും 
പാറി നടന്നതാണ് 
എന്നിട്ടിപ്പോള് 
പൂമ്പാറ്റയെ കാണാനീല്ല,

തിരഞ്ഞു തിരഞ്ഞു 
പാഠപുസ്തകത്തിന്റെ 
പുറമ്പോക്കില്,
ഒളിച്ചിരുന്നൊരു കുന്നില് 
എത്തുമ്പോള്പൂമ്പാറ്റ
അവിടെയുണ്ടായിരുന്നു 

പാഠപുസ്തകങ്ങളില്നിന്നും 
ഇറങ്ങിപ്പോന്ന 
മരങ്ങളും ,
ഒളിച്ചോടിയ കവിതകളും ,
പത്രത്താളുകളില്നിന്നും 
പാറിപ്പോന്ന തുമ്പികളും ,
വിരിയുന്നതിനു മുമ്പേ പൊഴിഞ്ഞ 
മഴവില്ലുകളും ,
കുടിയിറക്കപ്പെട്ട
മുത്തശ്ശിക്കഥകളിലെ 
മയിലാട്ടവും 
മാനും മുയലും ,
പൂതവും പാട്ടും 
കൈകോര്ത്തു നില്ക്കുന്ന 
ഇളനിലാവും 
പോക്ക് വെയിലും 
പൂമ്പാറ്റക്കൊപ്പം കുട്ടിയെ 
സ്വാഗതം ചെയ്യാനുണ്ടായിരുന്നു ..

ആരോടും ഒന്നും പറയാതെ 
കുട്ടി അവര്ക്കൊപ്പം കൂടി 
പെരിടാത്തൊരു അധ്യായമായി

Saturday, June 23, 2012സൗഹൃദം

ഇഴഞ്ഞകന്ന 
സൗഹൃദം തിരിച്ചെത്തി 
സദയം ദംശിച്ചു

വേര് 

മണ്ണിനടിയില്‍ 
ആകാശം തീര്‍ക്കുന്നു 
ഭ്രാന്തന്‍ വേര് ,

പഥിക

സായന്തനം ,
പരിഭ്രമിച്ചു നടക്കുന്ന 
എകാന്തപഥിക

രാപ്പേടി

രാപ്പേടികള്‍
കെട്ടഴിച്ചു വിടുന്നു 
നാഴികമണി

അവള്‍ 
ആര്‍ത്തലച്ചു 
പെയ്താല്‍ തീരുന്നതായിട്ടും 
അവള്‍ ചാറുന്നു
എന്തുവന്നാലും


എന്തുവന്നാലും ശരി 
പിലാവ് എന്ന മരത്തിന്റെ 
മുള്ളുള്ള ഫലത്തെ
ചക്ക എന്ന് തന്നെ വിളിക്കും ,
അത്രമാത്രം മുളഞ്ഞുണ്ട് അതിന്
പശിയടക്കിയ
രാത്രികളുടെ ഓര്‍മകളും

ആര് പറഞ്ഞാലും ശരി
പാവക്കയെ പാവക്ക
എന്ന് തന്നെ പറയും
അത്രമാത്രം കയ്പുണ്ട് അതിന്
ജീവിതം പോലെ

എന്ത് തന്നാലും ശരി
കുമ്പളങ്ങയെ
കുമ്പളങ്ങ എന്ന് തന്നെ വിളിക്കും
അത്രമാത്രം കാമ്പുണ്ടതിന്,
സ്വപ്‌നങ്ങള്‍  പോലെ

തേങ്ങയെ തേങ്ങ എന്നും
മാങ്ങയെ മാങ്ങ എന്നും
അമ്മയെ അമ്മ എന്നും
പെങ്ങളെ പെങ്ങള്‍ എന്നും
അച്ഛനെ അച്ഛന്‍ എന്നും
വിളിക്കുക തന്നെ ചെയ്യും

മുപ്പതു വെള്ളിക്കാശിനു
ഇതൊന്നുമിനി
ഒറ്റികൊടുക്കാന്‍ വയ്യ
കലികാല കമ്പോളമേ
എനിക്ക് നിന്റെ അടിമപ്പണി വേണ്ട ..

Tuesday, June 19, 2012

                 ഹെക്കു കവിതകള്‍ 

ധ്യാനം 


ഒറ്റമെഘം 
ആകാശക്കോണില്‍ ,
ബുദ്ധ സന്യാസിദൂരം 


നീലമേനിയില്‍ 
വെളളിച്ചാലോഴുക്കി
വിദൂരപര്‍വതം


അമ്മ വാത്സല്യം 
കവിഞ്ഞൊഴുകുന്ന 
അമ്മക്കിണര്‍മഴ 


നടുമുറ്റത്ത് 
മുടിയഴിച്ചാടി
മഴത്തെയ്യം


Monday, June 18, 2012


ഇറവെള്ളതില്‍
ചോണനുറുമ്പുകള്‍ ,
അന്ത്യചുംബനം


മേനിയിലൂടെ 
കുളിരരുവികള്‍,
തരളിതഭൂമിഓടക്കുഴല്‍ 
സുഷിരമടഞ്ഞുപോയ്,
ഗദ്ഗദരാഗം
യൂറോ 


പലരും 
തട്ടിത്തെറിപ്പിക്കുമ്പോഴും 
പലതിനും 
ഇരയാകേണ്ടി വരുമ്പോഴും
നീ ഉരുളുന്നതിന്റെ
അക്ഷോഭ്യത കണ്ടു
ചോദിക്കുകയാണ്
സമൂഹമേ
നീയൊരു പന്താണോ  ?


കുട
ഒരു കുടയും 
ഉള്ളിന്റെയുള്ളില്‍ 
മഴയെ തടയുന്നില്ല 

തുള്ളി തുള്ളിയായി
ഓര്‍ത്തോര്‍ത്ത് ,
അങ്ങിനെ
അനുഭവിക്കുകയാണ്
മഴയെ .


Saturday, June 16, 2012ഹെക്കു കവിതകള്‍ 


ചുഴി വട്ടത്തില്‍ 
പാഴിലയുടെ 
അന്ത്യ നൃത്തം

ചോരപ്പൂക്കളില്‍ 
ചിത്രം വരക്കുന്നു 
പോരുകോഴികള്‍അതിര്‍ത്തി ഭേദിച്ച്
ആലിംഗനം ചെയ്യുന്നു 
മുല്ലവള്ളികള്‍

വൈകി വന്നതിനു 
ക്ലാസ്സിനു പുറത്തു നിന്ന്
മഴ ചിണുങ്ങി

തെരുവ് റോഡുകള്‍ ,
കുത്തഴിഞ്ഞു പോയ 
സാരിഞൊറികള്‍

ചെമ്പരത്തിച്ചുണ്ട് 
പ്രണയം നുകരുന്നൊരു 
തേന്‍ കുരുവി