kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, June 1, 2012

നുറുങ്ങുകള്‍


നുറുങ്ങുകള്‍

                                          
1
നിലാവില്‍ നിന്നും
കട്ടെടുത്ത പുഞ്ചിരി ,
നിശാഗന്ധി
2
കടലിനെന്താനിത്ര
കരഞ്ഞിട്ടും കരഞ്ഞിട്ടും
തീരാത്ത സങ്കടം ?
3
മഴ പേടിച്ചോ
കുടപിടിച്ചു പോകുന്നു
കുഞ്ഞു മേഘം ?
4
ഇടവപ്പാതി
ഉഴവും കൊതിച്ചു
തരിശുപാടം
5
ഒക്കത്തിരുന്ന
കുടം എന്നെ നോക്കി
തുളുമ്പി

6
വലയില്‍ പെട്ട
മീന്‍ കൊതിയോടെ നോക്കി
കടലിനെ
7
കാറ്റിന്റെ
ആലിംഗനത്തില്‍
മരമൊന്നുലഞ്ഞു
8
ചിതാഭസ്മം ,
എലിയെപ്പേടിച്ചു ചുട്ട
ഇല്ലത്തിന്‍ ചാരം
9
ഗ്രാമത്തിന്റെ
പവിഴാധരത്തില്‍
നഗരദന്തക്ഷതം

10
താഴ്വരയുടെ
കൈ പിടിച്ചു അരുവി
ഒഴുകാനിറങ്ങി


No comments:

Post a Comment