kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, June 16, 2012

ഹെക്കു കവിതകള്‍



ഹെക്കു കവിതകള്‍ 






ചുഴി വട്ടത്തില്‍ 
പാഴിലയുടെ 
അന്ത്യ നൃത്തം

ചോരപ്പൂക്കളില്‍ 
ചിത്രം വരക്കുന്നു 
പോരുകോഴികള്‍



അതിര്‍ത്തി ഭേദിച്ച്
ആലിംഗനം ചെയ്യുന്നു 
മുല്ലവള്ളികള്‍

വൈകി വന്നതിനു 
ക്ലാസ്സിനു പുറത്തു നിന്ന്
മഴ ചിണുങ്ങി





തെരുവ് റോഡുകള്‍ ,
കുത്തഴിഞ്ഞു പോയ 
സാരിഞൊറികള്‍





ചെമ്പരത്തിച്ചുണ്ട് 
പ്രണയം നുകരുന്നൊരു 
തേന്‍ കുരുവി

3 comments:

  1. നല്ല വരികള്‍.....
    ഓരോന്നിനും പേര് കൊടുത്താല്‍ കൂടുതല്‍ നല്ലത് എന്ന് തോന്നി.

    ReplyDelete
  2. ഹൈക്കു ഇഷ്ട്ടായി ...
    ജോസെലെട് പറഞ്ഞ പോലെ ഹെഡിംഗ് കൊടുത്ത് വേര്‍തിരിച്ചാല്‍ നന്ന് ...

    ആശംസകള്‍

    ReplyDelete