kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, June 24, 2012

പച്ച


പച്ച

ചിത്ര പുസ്തകത്തില്നിന്നും 

പൂമ്പാറ്റയെ കാണാനീല്ല ,
കുട്ടി ഏടുകള്തോറും തിരഞ്ഞു ...

പുള്ളിചിറകുകള്
ഇന്നലെയാണ് വരച്ചു തീര്ത്തത് 
നിറം കൊടുത്തത് ,
സ്വപനത്തില്പോലും 
പാറി നടന്നതാണ് 
എന്നിട്ടിപ്പോള് 
പൂമ്പാറ്റയെ കാണാനീല്ല,

തിരഞ്ഞു തിരഞ്ഞു 
പാഠപുസ്തകത്തിന്റെ 
പുറമ്പോക്കില്,
ഒളിച്ചിരുന്നൊരു കുന്നില് 
എത്തുമ്പോള്പൂമ്പാറ്റ
അവിടെയുണ്ടായിരുന്നു 

പാഠപുസ്തകങ്ങളില്നിന്നും 
ഇറങ്ങിപ്പോന്ന 
മരങ്ങളും ,
ഒളിച്ചോടിയ കവിതകളും ,
പത്രത്താളുകളില്നിന്നും 
പാറിപ്പോന്ന തുമ്പികളും ,
വിരിയുന്നതിനു മുമ്പേ പൊഴിഞ്ഞ 
മഴവില്ലുകളും ,
കുടിയിറക്കപ്പെട്ട
മുത്തശ്ശിക്കഥകളിലെ 
മയിലാട്ടവും 
മാനും മുയലും ,
പൂതവും പാട്ടും 
കൈകോര്ത്തു നില്ക്കുന്ന 
ഇളനിലാവും 
പോക്ക് വെയിലും 
പൂമ്പാറ്റക്കൊപ്പം കുട്ടിയെ 
സ്വാഗതം ചെയ്യാനുണ്ടായിരുന്നു ..

ആരോടും ഒന്നും പറയാതെ 
കുട്ടി അവര്ക്കൊപ്പം കൂടി 
പെരിടാത്തൊരു അധ്യായമായി

2 comments:

  1. 'പേരിടാത്ത അദ്ധ്യായം'ചിറകടിക്കുന്ന ഭാവനകള്‍ ....

    ReplyDelete
  2. നല്ല എഴുത്ത് ആണല്ലോ ചേട്ടാ. ആശംസകള്‍ നേരുന്നു.

    ReplyDelete