Saturday, June 23, 2012



































സൗഹൃദം

ഇഴഞ്ഞകന്ന 
സൗഹൃദം തിരിച്ചെത്തി 
സദയം ദംശിച്ചു

വേര് 

മണ്ണിനടിയില്‍ 
ആകാശം തീര്‍ക്കുന്നു 
ഭ്രാന്തന്‍ വേര് ,

പഥിക

സായന്തനം ,
പരിഭ്രമിച്ചു നടക്കുന്ന 
എകാന്തപഥിക

രാപ്പേടി

രാപ്പേടികള്‍
കെട്ടഴിച്ചു വിടുന്നു 
നാഴികമണി

അവള്‍ 
ആര്‍ത്തലച്ചു 
പെയ്താല്‍ തീരുന്നതായിട്ടും 
അവള്‍ ചാറുന്നു

4 comments:

  1. അവള് മനോഹരിയായിരിക്കുന്നു..

    ReplyDelete
  2. 'ആര്‍ത്തലച്ചു
    പെയ്താല്‍ തീരുന്നതായിട്ടും
    അവള്‍ ചാറുന്നു..'
    ______ഇത് കൂടുതല്‍ കെങ്കേമം.

    ReplyDelete
  3. Mohammed kutty Irimbiliyam,Jefu Jailaf
    നന്ദി നല്ല വായനക്ക്

    ReplyDelete
  4. സൗഹൃദം നന്നായിരിക്കുന്നു


    എന്നെ ഇവിടെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete