kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, July 1, 2012

പോക്ക്
















പോക്ക്

കാണ്മാനില്ല
എന്നിലെ 
കുട്ടിയെ,


നാരങ്ങാമിടായിക്കു
വെള്ളമൂറിച്ചും
കടലാസുതോണി
ഇറവെള്ളത്തിലോഴുക്കിയും
പാലൈസിനു
പിന്നാലെ ഓടിയും
ബലൂണ്‍ കണ്ടു
കണ്ണ് വിടര്‍ത്തിയും
ആരും കാണാതെയിത്തിരി
മഴ നനഞ്ഞും
മാമ്പൂ തല്ലിക്കൊഴിച്ചും
പട്ടത്തിനോപ്പം
മാനത്തുയര്‍ന്നും
കുയിലിനു
മറുകൂക്കായും
രാജാവ് നഗ്നനെന്നു
വിളിച്ചു പറഞ്ഞും
ഭൂപടത്തിന്റെ അതിരുകള്‍
മായ്ച്ചുകളഞ്ഞും
മയില്‍ പീലിയുടെ  പേറെടുത്തും,
അതിവിടെയെവിടെയോക്കെയോ
ഉണ്ടായിരുന്നു

ഉറക്കം വിട്ടെണീററപ്പോള്‍
കാണ്മാനില്ല
എന്നിലെ
കുട്ടിയെ

4 comments:

  1. ശരിക്കും ഇഷ്ടപ്പെട്ടു..
    മയില്പീലിയുടെ പേറെടുത്തും.. ഒരിടത്തും കാണാത്ത വരികൾ പോലെ..

    ReplyDelete
  2. കുട്ടിക്കാലം ,,മനോഹരമായി വരച്ചിട്ടു ,പക്ഷെ അവസാനത്തെ രണ്ടു വരികള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി .ധ്വന്യാത്മാകമാണല്ലോ കവിത .അപ്പോള്‍ പിന്നെ ഇതാണ് സംഭവം എന്ന് അവസാനം പറഞ്ഞു കൊടുക്കേണ്ടതില്ല ...

    ReplyDelete
  3. നല്ല നിര്‍ദ്ദേശം ..സിയാഫ്‌
    നന്ദി

    ReplyDelete