kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, August 26, 2012

ഇടങ്ങള്‍


















ഇടങ്ങള്‍ 

അതൊരു 
തുമ്പപ്പൂവായിരുന്നു 
പുള്ളിക്കുടയും ചൂടി 

കൂട്ടുകാരികളോടോത്ത്
അത് കലപില കൂട്ടി
നടന്നു പോകും
ചിലപ്പോഴൊക്കെ
പാല്‍ പാത്രവുമായി
ഉമ്മറത്ത് വന്നു നിക്കും
വരാന്തയില്‍
ചിത്ര പുസ്തകത്തിന്
കണ്ണ് വിടര്‍ത്തും
മുറ്റത്ത് വീണു കിടക്കുന്ന
കോളാമ്പിപ്പൂവുകളെ
എടുത്തോമനിക്കുന്നതും കാണാം
പക്ഷെ
ഇന്നലെ ഉറക്കത്തില്‍
എനിക്കറിയാം
ഞാനാതുമ്പപ്പൂവിനെ
പിടിച്ചു വലിച്ചു
ഉള്ളിലേക്ക്
കൊണ്ടുപോയിരുന്നു
നിലവിളികള്‍ക്ക്
കൊളുത്തിട്ട്
ഇതളുകള്‍ക്ക് മേല്‍
അമര്‍ത്തി ചുംബിച്ചിരുന്നു
മൌനങ്ങളെ
അനായാസം കീഴ്പ്പെടുത്തിയപ്പോള്‍
അവിടിവിടെ പൊടിഞ്ഞിറങ്ങിയ
കുന്നിക്കുരുപ്പാടുകള്‍
തേങ്ങുന്നുണ്ടായിരുന്നു
കണ്ണീര്‍ ഒലിചിറങ്ങിയ
ദളങ്ങളില്‍ കണ്ട
പ്രതിബിംബത്തില്‍
എനിക്ക് ദംഷ്ട്രയുണ്ടായിരുന്നു
കീറിപ്പറിഞ്ഞ ഉടയാടയുമായി
അതിറങ്ങിപ്പോയപ്പോളാണ്
ഉറയൂരിയെരിഞ്ഞു
ഒരു സര്‍പ്പം എന്നില്‍ നിന്നും
ഇഴഞ്ഞു പോയത് ..

ഇന്ന് രാവിലെ
കോളിംഗ് ബെല്‍
നിര്‍ത്താതെ കരയുന്നത് കേട്ട്
കിട്ടിയതെന്തോക്കെയോ
വാരിച്ചുറ്റി
വാതില്‍ തുറന്നപ്പോള്‍
അവളുണ്ട് തെള് തെളാ ചിരിച്ചു
ഉമ്മറത്ത് നില്‍ക്കുന്നു
ഒരു തുമ്പപ്പൂ

വാതില്‍ വലിച്ചടച്ചു
ചുമരില്‍ തല തല്ലുമ്പോള്‍
ഒരു കണ്ണാടി വീണു പൊട്ടി ..
പുറത്തപ്പോഴും
പാദസരം കിലുങ്ങുന്നുണ്ടായിരുന്നു

4 comments:

  1. സ്വപ്നമോ യാത്ര്ത്യമോ.. നല്ല വരികള്‍..

    ReplyDelete
    Replies
    1. സ്വപനം സ്വപനം മാത്രം ജെഫു Jefu Jailaf

      Delete
  2. കവിത നന്നായി ....
    "കീറിപ്പറിഞ്ഞ ഉടയാടയുമായി
    അതിറങ്ങിപ്പോയപ്പോളാണ്
    ഉറയൂരിയെരിഞ്ഞു
    ഒരു സര്‍പ്പം എന്നില്‍ നിന്നും
    ഇഴഞ്ഞു പോയത് "..---ഈ വരികള്‍ ഏറെ ഇഷ്ടമായി

    പിന്നെ ഞാന്‍ കവിഭാഷയില്‍ ജോയിന്‍ ചെയ്യുകയാണ് ..കൂടുതല്‍ നല്ല കവിതകള്‍ പ്രതീക്ഷിച്ചുകൊണ്ട്

    ReplyDelete
  3. നിരാശപ്പെടാതിരിക്കട്ടെ ..നന്ദി

    ReplyDelete