kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, September 20, 2012

ഇരുന്നാല്‍ ഒരു നാരങ്ങള്ളം മോന്തീട്ടു പോകാം മാനെ .

ഇരുന്നാല്‍ ഒരു 

നാരങ്ങള്ളം

മോന്തീട്ടു പോകാം

 മാനെ .

അയമുട്ടിക്കക്കയുടെ
തട്ട് മുട്ട് കട
കവലമുക്കിലായിരുന്നു
ബീഡി ,സിഗരറ്റ്
ഒറ്റ മുറുക്കാന്‍
ചീട്ടുകെട്ട്
പെന്‍ ചീന്തുന്ന ചീര്‍പ്പ്
ചാന്തുകണ്മഷി ,പൊട്ട്
പെട്രോ മാക്സിന്റെ മാന്റല്‍
വിളക്ക് തിരി
മിടായിപ്പാത്രങ്ങള്‍ ,
മീന്‍ ചൂണ്ട ,എലിവിഷം ,
നന്നാരി സര്‍ബത്ത് ,
കാശ് വേണ്ടാത്ത
പച്ച വെള്ളം ,
കൊട്ടന്‍ച്ചുക്കാദിതൈലം
കല്യാണിക്കുട്ടിയുടെ കടും കൈ
ചങ്ങമ്പുഴയുടെ രമണന്‍
കവളപ്പാറ കൊമ്പന്‍ ,
ഒക്കെയുമോക്കെയും
ചുമച്ചു ചുമച്ചു
എടുത്തു തരുമായിരുന്നു
മുതലാളിമാര്‍ അങ്ങോട്ട്‌
തിരിഞ്ഞു നോക്കാറില്ലായിരുന്നു
പാക്കരനും കോവാലനും
വീരാന്കുട്ടിയും ചാക്കോയും
സ്ഥിരം പറ്റുകാര്‍ ,

ഇന്നിതാ അതെ സ്ഥലം
അതിവേഗപാത
മുതലാളി മാരുണ്ട്
നിര നിരയായി
പെട്ടിക്കടകള്‍
തുറന്നിരിക്കുന്നു
അച്ഛന്‍ അമ്മ ,
കഷണ്ടി മരുന്ന്
ഗര്‍ഭ നിരോധന ഉറ
ഫേസ് പാക്ക് ,
വിലയേറിയ കുപ്പിവെള്ളം ,
ഇന്ടക്ഷന്‍ കുക്കര്‍
ഉപയോഗിച്ച കാറുകള്‍
കൊക്കോകോള ,ബിയര്‍
പാവ്ലോ കൊയ്ലോയുടെ
ഫിഫ്ത് മൌണ്ടന്‍ ,
മോണിക്ക ലെവിന്‍സ്കിയുടെ
ആത്മകഥ ,
ഐ എസ് ഐ മാര്‍ക്കുള്ള
തീണ്ടാരിത്തുണി,
വയാഗ്ര ഗുളിക ,
യൂറോപ്യന്‍ ക്ലോസ്സറ്റ്..
ഒക്കെ എടുത്തു നീട്ടുന്നു
കഴുത്തില്‍ ടൈയുംകെട്ടി
കച്ചവടക്കാര്‍

അയമുട്ടിക്കാക്കയുടെ
കടനിന്നസ്ഥലം
ഇന്ന് നാടു റോഡാണ്
പതം പതം പറഞ്ഞു
അവസാനിച്ചു പോയ
അയമുട്ടിക്കാക്ക
പള്ളിപ്പറമ്പില്‍ കിടന്നു
ഇത് വല്ലതും
കാണുന്നുണ്ടോ ആവോ ?

ഇരുന്നാല്‍ ഒരു നാരങ്ങള്ളം
മോന്തീട്ടു പോകാം മാനെ .

1 comment:

  1. കാലം പല കോലം കേട്ടിക്കൊണ്ടേ ഇരിക്കും ...നമ്മളെ പോലുള്ളവര്‍ ഉള്ളിടത്തോളം കാലം ..!
    വളരെ ഇഷ്ടമായി ...

    ReplyDelete