കുപ്പത്തൊട്ടി
ഓണം കഴിഞ്ഞപ്പോള്‍
കുറെ നാക്കിലകള്‍ ,
പെരുന്നാളിന്
ഓണം കഴിഞ്ഞപ്പോള്‍
കുറെ നാക്കിലകള്‍ ,
പെരുന്നാളിന്
ബാക്കി വന്ന മാംസം,
ക്രിസ്തുമസിന്
പുളിച്ച വീഞ്ഞ് മണക്കുന്ന
ആശംസാകാര്‍ഡുകള്‍,
വിഷു കഴിഞ്ഞു
ചീഞ്ഞ കണി
ഹോളി കഴിഞ്ഞപ്പോള്‍
ചായക്കുപ്പികളുടെയും
വലന്റൈന്‍ ദിവസപ്പിറ്റെന്നു
ഉറകളുടെയും ചാകര ,
തിരഞ്ഞെടുപ്പുത്സവം
കൊടിയിറങ്ങിയപ്പോള്‍
കൊടികള്‍ ,
കത്തിച്ചു ബാക്കിവന്ന കോലം
പരീക്ഷപ്പിറ്റെന്നു
പഠിപ്പുകള്‍
വരവേല്‍പ്പിന്റെ
ബോക്കെകള്‍,
വരണമാല്യങ്ങള്‍ ,
യാത്രയയക്കുന്ന
റീത്തുകള്‍
നിറച്ചു നിറച്ച്
ആഘോഷങ്ങള്‍
മനസ്സുകളെ
ഒഴിയാത്ത
കുപ്പത്തോട്ടികളാക്കുന്നു ..
ജീവിതാഘോഷം
കഴിയുമ്പോള്‍
ഒരു ഭ്രാന്തന് രാത്രിയില്‍
നീയും ഞാനുമൊക്കെ
അതിലുണ്ടാകും
ക്രിസ്തുമസിന്
പുളിച്ച വീഞ്ഞ് മണക്കുന്ന
ആശംസാകാര്‍ഡുകള്‍,
വിഷു കഴിഞ്ഞു
ചീഞ്ഞ കണി
ഹോളി കഴിഞ്ഞപ്പോള്‍
ചായക്കുപ്പികളുടെയും
വലന്റൈന്‍ ദിവസപ്പിറ്റെന്നു
ഉറകളുടെയും ചാകര ,
തിരഞ്ഞെടുപ്പുത്സവം
കൊടിയിറങ്ങിയപ്പോള്‍
കൊടികള്‍ ,
കത്തിച്ചു ബാക്കിവന്ന കോലം
പരീക്ഷപ്പിറ്റെന്നു
പഠിപ്പുകള്‍
വരവേല്‍പ്പിന്റെ
ബോക്കെകള്‍,
വരണമാല്യങ്ങള്‍ ,
യാത്രയയക്കുന്ന
റീത്തുകള്‍
നിറച്ചു നിറച്ച്
ആഘോഷങ്ങള്‍
മനസ്സുകളെ
ഒഴിയാത്ത
കുപ്പത്തോട്ടികളാക്കുന്നു ..
ജീവിതാഘോഷം
കഴിയുമ്പോള്‍
ഒരു ഭ്രാന്തന് രാത്രിയില്‍
നീയും ഞാനുമൊക്കെ
അതിലുണ്ടാകും
ജീവിതാഘോഷം
ReplyDeleteകഴിയുമ്പോള്‍
ഒരു ഭ്രാന്തന് രാത്രിയില്‍
നീയും ഞാനുമൊക്കെ
അതിലുണ്ടാകും
നമ്മൾ കൂടി അകപ്പെടുന്നതല്ലേ ഈ സമൂഹം ? അതൊരിക്കലും 'മറ്റൊന്ന'ല്ലല്ലോ ? പിന്നെ നമ്മൾ ആ ഭ്രാന്തിലില്ലാതിരിക്കുമോ ? ആശംസകൾ.
വര്‍ഗസ്നേഹം മൂത്ത് പഴുത്തപ്പോള്‍ തെരുവില്‍ ബാക്കിയായ സഹോദര സമുതായക്കാരന്റെ ചേതനയറ്റ ശരീരം മാത്രം കവിതയില്‍ കണ്ടില്ല
ReplyDeleteനല്ല കവിതകള്‍,ഒരായിരം ആശംസകള്‍
ReplyDelete