kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, October 27, 2012

കുപ്പത്തൊട്ടി

കുപ്പത്തൊട്ടി

ഓണം കഴിഞ്ഞപ്പോള്‍ 
കുറെ നാക്കിലകള്‍ ,
പെരുന്നാളിന് 
ബാക്കി വന്ന മാംസം,
ക്രിസ്തുമസിന്
പുളിച്ച വീഞ്ഞ് മണക്കുന്ന
ആശംസാകാര്‍ഡുകള്‍,
വിഷു കഴിഞ്ഞു
ചീഞ്ഞ കണി
ഹോളി കഴിഞ്ഞപ്പോള്‍
ചായക്കുപ്പികളുടെയും
വലന്റൈന്‍ ദിവസപ്പിറ്റെന്നു
ഉറകളുടെയും ചാകര ,
തിരഞ്ഞെടുപ്പുത്സവം
കൊടിയിറങ്ങിയപ്പോള്‍
കൊടികള്‍ ,
കത്തിച്ചു ബാക്കിവന്ന കോലം
പരീക്ഷപ്പിറ്റെന്നു
പഠിപ്പുകള്‍
വരവേല്പ്പിന്റെ
ബോക്കെകള്‍,
വരണമാല്യങ്ങള്‍ ,
യാത്രയയക്കുന്ന
റീത്തുകള്‍

നിറച്ചു നിറച്ച്
ആഘോഷങ്ങള്‍
മനസ്സുകളെ
ഒഴിയാത്ത
കുപ്പത്തോട്ടികളാക്കുന്നു ..
ജീവിതാഘോഷം
കഴിയുമ്പോള്‍
ഒരു ഭ്രാന്തന്‍ രാത്രിയില്‍
നീയും ഞാനുമൊക്കെ
അതിലുണ്ടാകും 

3 comments:

  1. ജീവിതാഘോഷം
    കഴിയുമ്പോള്‍
    ഒരു ഭ്രാന്തന്‍ രാത്രിയില്‍
    നീയും ഞാനുമൊക്കെ
    അതിലുണ്ടാകും

    നമ്മൾ കൂടി അകപ്പെടുന്നതല്ലേ ഈ സമൂഹം ? അതൊരിക്കലും 'മറ്റൊന്ന'ല്ലല്ലോ ? പിന്നെ നമ്മൾ ആ ഭ്രാന്തിലില്ലാതിരിക്കുമോ ? ആശംസകൾ.

    ReplyDelete
  2. വര്‍ഗസ്നേഹം മൂത്ത് പഴുത്തപ്പോള്‍ തെരുവില്‍ ബാക്കിയായ സഹോദര സമുതായക്കാരന്‍റെ ചേതനയറ്റ ശരീരം മാത്രം കവിതയില്‍ കണ്ടില്ല

    ReplyDelete
  3. നല്ല കവിതകള്‍,ഒരായിരം ആശംസകള്‍

    ReplyDelete