kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, November 22, 2012

അന്നും ഇന്നും


അന്നും ഇന്നും 

അന്ന്
പുലര്‍ച്ചെ
ബീടിപ്പുകയുടെ
ഇടര്‍ച്ചയോടെ
കുഞ്ഞാപ്പു മൊല്ലയുടെ
ബാങ്ക് വിളി
കേട്ടാണ്
ഉണര്‍ന്നിരുന്നത്

ഇന്നും
ഉണര്‍ന്നത്
ബാങ്ക് വിളി കേട്ടാണ്
വായ്പാ കുടിശിക
ഏഴരപ്പുലര്‍ച്ചക്ക്
ദയാപരം
ഫോണില്‍ വിളിച്ചു
പറയുന്ന
അര്‍ബന്‍ ബാങ്കിന്റെ
കുയില്‍ ..

അന്ന്
ഈ ഈ നേരത്ത്
മുത്തശ്ശി
മടിയിലിരുത്തി
എനിക്ക്
വെട്ടിലക്കറ പിടിച്ച
കഥ പറഞ്ഞു
തരുമായിരുന്നു

ഇന്നിതാ
എന്റെ മകള്‍
അവളുടെ മുത്തശിക്ക്
സീരിയലിലെ കഥ
നീട്ടി വിളമ്പുന്നു

ഞാന്‍ തിടുക്കത്തില്‍
അന്നും ഇന്നും
എന്ന കവിത കുറിക്കുന്നു

2 comments:

  1. നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ !! ലളിതമായ വരികള്‍ കൊള്ളാം !!!

    ReplyDelete
  2. നന്ദി ഫൈസല്‍ ...ഓരോരോ തോന്നലുകള്‍ ..ചിലപ്പോള്‍ അവ വന്നു നുള്ളി വിളിക്കും

    ReplyDelete