kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, November 18, 2012

സത്രം

സത്രം 

എനിക്ക്
വിശന്നപ്പോള്‍ 
മൌനം 
കൊണ്ട്
നീയെന്നെ
ഊട്ടി

എനിക്ക്
ദാഹിച്ചപ്പോള്‍
തിരസ്കാരം
കൊണ്ട്
ശമിപ്പിച്ചു

എനിക്ക്
തണുത്തപ്പോഴൊക്കെ
നിര്‍വികാരത
കൊണ്ട്
പുതപ്പിച്ചു

എനിക്ക്
ഉഷ്ണിചപ്പോളാകട്ടെ
വിരഹത്തീ കൊണ്ട്
ഉഴിഞ്ഞു

കണ്ണ് തുറന്നപ്പോളൊക്കെ
ഇരുട്ട് കൊണ്ട്
ഉറക്കി
സ്വപ്നം കാണിച്ചു

ഞാന്‍
ചിറകടിച്ചപ്പോഴൊക്കെ
ആകാശത്തെ
ഒളിപ്പിച്ചു

ഇന്നിനി
ഞാന്‍ ദഹിക്കുംപോള്‍
നീ തികച്ചും
സ്വാഭാവികമായ
ഒരു മഴയാവരുത് 

4 comments:

  1. നമുക്ക് സ്വഭാവികംയി കിട്ടുന്നത് കൊണ്ട് നാം തൃപ്തിയടയുന്നില്ല അതാണ് മനുഷ്യന്റെ അത്യാഗ്രഹം ......അവന്‍ കിട്ടാത്ത അല്ലെങ്കില്‍ കിട്ടിയതില്‍ ത്രിപ്തനകാതെ മറ്റൊന്നിനുവേണ്ടി അലയും അപ്പോള്‍ അവന്‍ അതൃ പ്തനും അല്പനും ആകും ..... ഉള്ളതില്‍ ത്രിപ്തികന്ടെത്തന്‍ ശ്രമിക്കുമ്പോള്‍ അവള്‍ തരുന്ന തണലില്‍ സുഖം കണ്ടെത്തും കവിത നന്ന്

    ReplyDelete
  2. കൊള്ളാം മനോഹരമാണ് ചിതയും വരികളും ,

    ഇന്നിനി ഞാന്‍ ദാഹിക്കുമ്പോള്‍ നീ തികച്ചും സ്വാഭാവികമായ ഒരു മഴയാവരുത്...!

    ReplyDelete
    Replies
    1. നന്ദി സുഹൃത്തെ ...കവിതയില്‍ വന്നു പോയതിന്

      Delete