kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, December 3, 2012

കുറുങ്കവിതകള്‍

നീ എനിക്ക് 

അന്ന്
നീ എനിക്ക് 
ഒരിക്കലും 
മനസ്സിലാവാത്ത 
ബീജഗണിത സമസ്യ 
പിന്നെ 
ചെയ്തു 
തീര്‍ക്കാനാവാത്ത 
വീട്ടുകണക്ക് 
ഇപ്പോള്‍ 
തെളിയിക്കാനാവാത്ത
ഞാന്‍ ,നീ ,വീട് 
ത്രികണോമിതിനിയമം 
നന്ദി 

അന്നെങ്ങാനും
മയങ്ങിപ്പോയെന്കില്‍
കുടുങ്ങിപ്പോകുമായിരുന്നു
ഏതെന്കിലും
മൃഗശാലയിലെ
കമ്പിക്കൂട്ടില്‍
മനുഷ്യമുഖവും
കണികണ്ട്
ഇണയും തുണയുമില്ലാതെ
കാടത്തം തീരെയില്ലാതെ
അങ്ങിനെയങ്ങിനെ ..
ഹോ രക്ഷപ്പെട്ടു !

നന്ദി
പോലീസുകാരാ
ഒറ്റവെടിക്ക് തീര്‍ത്തതിന്
എന്ന്
വയനാടന്‍ കടുവ .

4 comments:

  1. ഇഷ്ടമായി കടുവയുടെ നന്ദി

    ആശംസകള്‍

    ReplyDelete
  2. നന്ദി പോലീസുകാരാ...

    അതേ നന്ദി മാത്രം..
    ഒറ്റവെടിക്കു തന്നെ നീ തീർത്തല്ലോ.. എന്റെ വീട്ടിൽ വെച്ച് അതു നീ ചെയ്തില്ലല്ലോ.. എന്റെ സ്വന്തക്കാർ കാണാതെ തന്നെ നീ എന്നെ തീർത്തു തന്നില്ലേ.. അതു തന്നെ വല്യ ഉപകാരം.. നിനക്കുള്ളതാകുന്നു ഈ ഭൂമി സാമ്രാജ്യം എന്നു നീയെനിക്ക് ഒറ്റവെടി കൊണ്ട് മനസ്സിലാക്കിത്തന്നു.

    ReplyDelete
  3. കൊള്ളാം കേട്ടോ ശിവേട്ടാ ,.,.,ഒടുവില്‍ ഇങ്ങള് കടുവയെ വയനാട്ടില്‍ എത്തി വെടി വച്ചു അല്ലെ ,.,.ആശംസകള്‍

    ReplyDelete