വാക്ക്കവിയോട് കലഹിച്ച വാക്ക് കവിത
വിട്ടിറങ്ങി
കാടു കയറി
ഒരു കുടന്ന നിറയെ
വസന്തം നല്കി
ഒരു കുമ്പിള് നിറയെ
ഉറവ നല്കി
കാടകം
വാക്കിനെ വരവേറ്റു
വാക്കൊരു
മാമരമായി
കിളിപ്പാട്ടായി
അരുവിയുടെ ഈണമായി
സ്വയം ഒരു കവിതയായി
പിറവിയായി
കവിയാവട്ടെ
കലഹിച്ചു
ഇറങ്ങിപ്പോയ
ആ വാക്കും തേടി
കാടായ കാടൊക്കെ
അലച്ചിലുമായി
കൊള്ളാം
ReplyDeleteനന്ദി സുമേഷ് .
ReplyDelete