kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, December 20, 2012

ചൂണ്ട

ചൂണ്ട


എല്ലായിടത്തും 
ഇരകളാണ് 
കനം വക്കും മുമ്പേ
ഒടിചെടുക്കപ്പെട്ട
കമ്പാണ് ആദ്യ ഇര
പച്ചപ്പില്‍ നിന്ന്
പുറംതള്ളപ്പെട്ടവന്‍

വളചെടുക്കപ്പെട്ട
അനാഥനായ
കമ്പിയാണ് രണ്ടാം ഇര
കൂര്‍പ്പായി
മാറേണ്ടി വന്നവന്‍

ചൂണ്ടനാരിന്
സാക്ഷിയാകേണ്ടി വരുന്ന
ഒരിരയുടെ
മുഖചായയാണ്

ഒരിര
കൊളുത്തില്‍
കുരുങ്ങുന്നു
എതിരെ
ഒരിര
വിശന്ന് അതില്‍
വന്നു കൊത്തുമ്പോള്‍
പിടഞ്ഞു വിലക്കുന്നു

വേറൊരിര
ചൂണ്ടത്തണ്ടില്‍ പിടിച്ചു
അനക്കം നോക്കി
വിശന്നിരിക്കുന്നു


3 comments:

  1. ഒരിര മറ്റൊരിര ക്കായി ജീവിക്കുന്നു , പരസ്പര പൂരകം.... കവി ഭാഷ നന്നായി ..

    ReplyDelete
  2. നന്ദി അബ്ദുല്‍ ജലീല്‍

    ReplyDelete
  3. പ്രതിഭാധനനായ കവിയാണ്‌ താങ്കള്‍....
    അധികം പേരാല്‍ വായിക്കപ്പെടാത്തതുകൊണ്ട് മടുപ്പ് തോന്നരുത്. ബ്ലോഗ്‌ വായനക്കാര്‍ ഏറെയും ബ്ലോഗേര്‍സ് തന്നെയായതിനാല്‍ ആ സൌഹൃദവും കമെന്റ് കൊടുക്കല്‍ വാങ്ങലും അതിനു കാരണമാണ്. മറ്റു ബ്ലോഗുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍, ചര്‍ച്ചകളില്‍ ഒക്കെ താങ്ങളും സാന്നിധ്യമറിയിച്ചാല്‍ കൂടുതല്‍ അറിയപ്പെടും.

    (ഓരോരുത്തരുടെ ഇഷ്ടങ്ങളെ മാനിച്ചുകൊണ്ട് വ്യക്തിപരമായ അഭിപ്രായം മാത്രം അറിയിക്കുന്നു.)

    ReplyDelete