ചൂണ്ട
എല്ലായിടത്തും
ഇരകളാണ്
കനം വക്കും മുമ്പേ
ഒടിചെടുക്കപ്പെട്ട
കമ്പാണ് ആദ്യ ഇര
പച്ചപ്പില്‍ നിന്ന്
പുറംതള്ളപ്പെട്ടവന്
വളചെടുക്കപ്പെട്ട
അനാഥനായ
കമ്പിയാണ് രണ്ടാം ഇര
കൂര്‍പ്പായി
മാറേണ്ടി വന്നവന്
ചൂണ്ടനാരിന്
സാക്ഷിയാകേണ്ടി വരുന്ന
ഒരിരയുടെ
മുഖചായയാണ്
ഒരിര
കൊളുത്തില്‍
കുരുങ്ങുന്നു
എതിരെ
ഒരിര
വിശന്ന് അതില്‍
വന്നു കൊത്തുമ്പോള്‍
പിടഞ്ഞു വിലക്കുന്നു
വേറൊരിര
ചൂണ്ടത്തണ്ടില്‍ പിടിച്ചു
അനക്കം നോക്കി
വിശന്നിരിക്കുന്നു
എല്ലായിടത്തും
ഇരകളാണ്
കനം വക്കും മുമ്പേ
ഒടിചെടുക്കപ്പെട്ട
കമ്പാണ് ആദ്യ ഇര
പച്ചപ്പില്‍ നിന്ന്
പുറംതള്ളപ്പെട്ടവന്
വളചെടുക്കപ്പെട്ട
അനാഥനായ
കമ്പിയാണ് രണ്ടാം ഇര
കൂര്‍പ്പായി
മാറേണ്ടി വന്നവന്
ചൂണ്ടനാരിന്
സാക്ഷിയാകേണ്ടി വരുന്ന
ഒരിരയുടെ
മുഖചായയാണ്
ഒരിര
കൊളുത്തില്‍
കുരുങ്ങുന്നു
എതിരെ
ഒരിര
വിശന്ന് അതില്‍
വന്നു കൊത്തുമ്പോള്‍
പിടഞ്ഞു വിലക്കുന്നു
വേറൊരിര
ചൂണ്ടത്തണ്ടില്‍ പിടിച്ചു
അനക്കം നോക്കി
വിശന്നിരിക്കുന്നു
ഒരിര മറ്റൊരിര ക്കായി ജീവിക്കുന്നു , പരസ്പര പൂരകം.... കവി ഭാഷ നന്നായി ..
ReplyDeleteനന്ദി അബ്ദുല്‍ ജലീല്‍
ReplyDeleteപ്രതിഭാധനനായ കവിയാണ് താങ്കള്‍....
ReplyDeleteഅധികം പേരാല്‍ വായിക്കപ്പെടാത്തതുകൊണ്ട് മടുപ്പ് തോന്നരുത്. ബ്ലോഗ് വായനക്കാര്‍ ഏറെയും ബ്ലോഗേര്‍സ് തന്നെയായതിനാല്‍ ആ സൌഹൃദവും കമെന്റ് കൊടുക്കല്‍ വാങ്ങലും അതിനു കാരണമാണ്. മറ്റു ബ്ലോഗുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍, ചര്‍ച്ചകളില്‍ ഒക്കെ താങ്ങളും സാന്നിധ്യമറിയിച്ചാല്‍ കൂടുതല്‍ അറിയപ്പെടും.
(ഓരോരുത്തരുടെ ഇഷ്ടങ്ങളെ മാനിച്ചുകൊണ്ട് വ്യക്തിപരമായ അഭിപ്രായം മാത്രം അറിയിക്കുന്നു.)