Saturday, February 2, 2013

സുനിശ്ചിതം 

തനിക്ക് 
മുറിച്ചിടാനായി 
ഒരു വാല്,
ഒരു പിടച്ചില്‍
പല്ലി
എല്ലാ സമയത്തും
കരുതുന്നുണ്ട്

ഏതു
സമയത്തും
അത് മുറിച്ചിടുമെന്നു
പൂച്ച
സുനിശ്ചിതം
പ്രതീക്ഷിക്കുന്നുമുണ്ട്

കരുതലുകളും
പ്രതീക്ഷകളും
തമ്മിലുള്ള
ഒരു ഒത്തുതീര്‍പ്പാണ്
ജീവിതം

2 comments:

  1. നല്ല ചിന്ത... നല്ല വരികള്‍...

    ReplyDelete