kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, June 29, 2013

കുറുങ്കവിതകള്‍

വീട് 

സ്നേഹം 
കൊണ്ടായിരുന്നു മേല്‍ക്കൂര 
വേനലിലും മഴയിലും 
പായലിലും പൂപ്പലിലും 
ചോര്‍ന്നു തുടങ്ങിയപ്പോളാണ്
വെറുപ്പ്‌ കൊണ്ട് 
രണ്ടാം നില പണിതത് ,

ഇപ്പോള്‍ ഒട്ടും ചോരുന്നില്ല 
സ്നേഹം


അയ 

സങ്കടങ്ങള്‍ എല്ലാം 
സോപ്പ് നനച്ചു 
അലക്ക് കല്ലില്‍ 
തല്ലിച്ചതച്ചു 
മുക്കിപ്പിഴിഞ്ഞു 
അയയില്‍ 
ഉണക്കാനിട്ടിരിക്കുകയാണ് 
അവള്‍

2 comments:

  1. അവസാനവരികള്‍ -
    - ചൂടുകാരണമിപ്പോള്‍
    ഒന്നാംനിലയില്‍ കിടക്കാനാവുന്നില്ല -
    എന്നതല്ലേ ശരി?

    അടുത്തത് വളരെ കറക്റ്റ്‌. ഗ്രേറ്റ്‌.

    ReplyDelete