kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, June 29, 2013

ഞാന്‍ ഇപ്പോള്‍

ഞാന്‍ ഇപ്പോള്‍ 


ഞാന്‍ കൊണ്ട് വരുന്ന 
പച്ചക്കറികളിലേറെയും
ചീഞ്ഞതാനെന്നും 
നോട്ടക്കുറവാനെന്നും പറഞ്ഞു 
അവളിപ്പോള്‍ നേരിട്ട്
പച്ചക്കറി വാങ്ങിതുടങ്ങി 

മീന്‍ വാങ്ങുന്നതില്‍ 
തൂക്കക്കുറവ് ആരോപിച്ചു
ഇപ്പോള്‍ മീന്‍കാരനുമായി
അവളാണ് പേശല്‍

ഞാനെടുത്ത തുണികള്‍
കാല്‍ക്കാശിനു കൊള്ളില്ല
ആര്‍ക്കും വേണ്ടാത്ത കീറച്ചരക്ക്

കുട്ടികള്‍ക്ക്
ഞാന്‍ പഠിപ്പിച്ചതോന്നും
പരീക്ഷക്ക്‌ ചോദിക്കുന്നില്ല
ഇപ്പോള്‍ അവളാണ് ചോദ്യം

ഞാന്‍ അടച്ചാല്‍ വാതില്‍ അടയില്ല
ഞാന്‍ തുറന്നാല്‍ വാതില്‍ തുറക്കില്ല
ഞാന്‍ വിളിച്ചാല്‍ ഓട്ടോ വരില്ല ,
ബസ്സിനു കൈകാണിച്ചാല്‍ നിര്‍ത്തുന്നില്ല,
അവളായി ,
ഞാന്‍ വിളിച്ചാല്‍ വേലക്കാരി വരില്ല
പിച്ചക്കാരനെ ഓടിക്കാനറിയില്ല ,
പഴയത് എടുക്കുന്ന തമിഴത്തിയോട്
വിലപേശാന്‍ അറിയില്ല ,
പത്രക്കാരനോടും ,
പാല്‍ക്കാരനോടും
ട്യൂഷന്‍ മാഷോടും
ഉത്സവപിരിവുകരോടും
ചൂടാകാനറിയില്ല ,
ഞാന്‍ ഓടിച്ചാല്‍
വണ്ടിക്കു സ്പീഡ്‌ ഇല്ല ,
കല്യാണ വീട്ടില്‍ ,
മരണവീട്ടില്‍ ,
സ്കൂള്‍ വാര്‍ഷികത്തിന്
അവളായി

എന്റെ ആകാശത്തിന് നിറം പോര
എന്റെ സമുദ്രത്തില്‍ തിരകളില്ല
എന്റെ കാടിന് പച്ചപ്പ് പോര
എന്റെ മണ്ണിനു വളക്കൂറില്ല
എന്റെ നിഘണ്ടുവില്‍ വാക്കില്ല
എന്റെ മരത്തില്‍ പൂവില്ല
എനിക്ക് കാതലില്ല
മുനയില്ല മൂര്‍ച്ചയില്ല
അവളായി..
അവളായി..

ഞാന്‍ ഇപ്പോള്‍ എന്താണെന്നും
ഏതാണെന്നും
എവിടെയാണെന്നും
എത്രയാണെന്നും
എങ്ങിനെയാണെന്നും
ഒരെത്തുംപിടിയും കിട്ടുന്നുമില്ല 

6 comments:

  1. ഒക്കെ ശരിയാകും. എഴുതുന്ന കൈകൊണ്ട്‌ വേറെയും ഉപയോഗമുണ്ട്‌.

    ReplyDelete
  2. പാവം പുരുഷന്‍, അല്ലെ?
    എല്ലാ സ്ത്രീകളും ഇങ്ങനെയൊക്കെയാണോ?

    ReplyDelete
    Replies
    1. സോണി തന്നെ പറയൂ..എല്ലാ പുരുഷന്മാരും ഇങ്ങിനെ ആണോ ?

      Delete
    2. സോണി തന്നെ പറയൂ..എല്ലാ പുരുഷന്മാരും ഇങ്ങിനെ ആണോ ?

      Delete