kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, September 19, 2013

ചില ഹൈക്കു നിരാശകള്‍

ചില ഹൈക്കു നിരാശകള്‍

1
ഓണപ്പൂക്കളം,
നെടുവീര്‍പ്പിട്ടു ചുറ്റി 
കരിവണ്ട്.

2
കൂട്ടിലിണ,
ചിറകടിച്ചൊരു
കിളി ചുറ്റിലും .

3
ഉറവ വറ്റി
പിടഞ്ഞു തീരുന്നു
മീന്‍ കണ്ണ് .

4
വസന്തഗീതം
നെഞ്ചിലൊളിപ്പിച്ചു
ഉഷ്ണക്കാറ്റ്

5

ഞെട്ടറുംമുമ്പ്
ഒന്നുകൂടെയൊട്ടി
പൂവും ചെടിയും

6

ചീമ്പിയടഞ്ഞ
തൊട്ടാവാടിയിലക്ക്
കാറ്റിന്നുമ്മ

2 comments:

  1. ചെറുതായാലും വലുതായാലും നല്ല ആശയങ്ങള്‍ എന്നും കൈമാറുന്നുവിടെ.

    ReplyDelete
    Replies
    1. നന്ദി അനീഷ്‌ .നല്ല വായനക്കും പ്രോത്സാഹനത്തിനും

      Delete