kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, October 6, 2013

വനരോദനങ്ങള്‍

വനരോദനങ്ങള്‍

കിട്ടിയ 
മുന്തിരിക്കെല്ലാം 
നല്ല 
മധുരം ഉണ്ടായിരുന്നതായി 
ഇതിനാല്‍ 
ഓരിയിടുന്നു

എന്ന് 
സ്വന്തം
കുറുക്കന്‍
(ഒപ്പ്)

ഞാന്‍
തോറ്റു നില്‍ക്കുമ്പോഴും
നീ
ജയിച്ചു ചിരിച്ചു
നില്‍ക്കുന്നത് കണ്ടു
കയ്യടിക്കലാണ്
എന്റെ വിജയം

എന്ന്
സ്വന്തം
മുയല്‍
(ഒപ്പ്)

മരപ്പട്ടിയുമായി
ഇനി മേലില്‍
യാതൊരു ബന്ധവും
ഉണ്ടായിരിക്കില്ലെന്നും
ഇതിന്റെ പേരില്‍
ആര്‍ക്കെങ്കിലും
കഷ്ടനഷ്ടങ്ങളുണ്ടായാല്‍
ഉത്തരവാദിയായിരിക്കുന്നതല്ല
എന്നും

സ്വന്തം
ഈനാംപേച്ചി
(ഒപ്പ്)

1 comment:

  1. .നല്ല വായന എന്നും സമ്മാനിക്കുന്നത്തിനു അങ്ങോട്ട്‌ നന്ദി .എഴുത്തിന് എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും.

    ReplyDelete