Saturday, November 30, 2013

വിശപ്പുകള്‍ 

കൈനോക്കാന്‍ 
വന്നവന്റെ 
ചിതല്‍ തിരയുമ്പോളും,
ചുളുങ്ങിക്കിടന്ന 
പോക്കറ്റിലായിരുന്നു 
കുറത്തിയുടെ കണ്ണ്

കൈനോക്കുന്ന 
കുറത്തിയുടെ
ഇടം മാറിയ
വിയര്‍പ്പു തുണിയിലായിരുന്നു
അവന്റെ കണ്ണ്

കൂടിനു പുറത്ത്
ആരോ കൊറിച്ചിട്ടുപോയ
കടലത്തോടിലും
ഒരു തുണ്ട് ആകാശത്തിലും
തത്തയുടെ കണ്ണ്

തിമിരത്തിന്റെ
മൂടലിലും
ഇതെല്ലാം തിരയുകയായിരുന്നു
എന്റെ പൊട്ടക്കണ്ണ്

1 comment:

  1. എല്ലാവര്‍ക്കും ജീവിക്കണ്ടെ ...ഒരു ദിനം കഴിഞ്ഞു പോകണ്ടേ.

    ReplyDelete