kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, November 16, 2013

വയ്യാവേലികള്‍

വയ്യാവേലികള്‍ 




വ്യാ കാരണം 
-
മാഷ്‌ 
ക്ലാസ്സില്‍ 
അശ്ലീലം പറഞ്ഞത്രേ 

അവളുടെ 
പുല്ലിംഗം 
ചോദിച്ചത്രേ 
അവന്റെ സ്ത്രീലിംഗം 
ചോദിച്ചത്രേ ..



ചൊല്ല് 

ശക്തമായ 
കാറ്റും മഴയും കണ്ടപ്പോള്‍ 
മണ്ണാങ്കട്ടക്കും 
കരിയിലക്കും 
ആ വിഖ്യാതമായ 
കാശിയാത്ര 
മാറ്റി വച്ചാല്‍ 
മതിയായിരുന്നില്ലേ ?

ഇതിപ്പോള്‍ വെറുതെ
ഒരു ചോല്ലുണ്ടാക്കാന്‍ വേണ്ടി ..


കോഴി 

ഉണ്ടായിരുന്ന
കോഴി
വസന്തപിടിച്ചു ചത്തു
വേറൊന്നിനെ വളര്‍ത്തണം
അല്ലെന്കിലെങ്ങിനെ
സൂര്യന്‍ ഉദിക്കും ?




1 comment:

  1. കോഴി ശരിയാണ് ഞാന്‍ ഇന്ന് ഉറങ്ങിയില്ലേല്‍ നേരം വെളുക്കില്ലല്ലോ :)

    ReplyDelete