kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Tuesday, November 5, 2013

വിരുന്ന്

വിരുന്ന്

നിങ്ങള്‍ എന്റെ വീട്ടില്‍ 
പറയാതെ 
വിരുന്നെത്തി 
എന്ന് വിചാരിക്കുക

മറ്റൊന്നും ഉണ്ടായിരിക്കുകയില്ല

എന്നെങ്കിലും നിങ്ങള്‍
വരുമെന്ന് കരുതി
പറയാതെ പറയാതെ
ബാക്കി വന്നു
ശീതീകരിണിയില്‍
സൂക്ഷിച്ചു വച്ച
കുറെ വാക്കുകള്‍ ഒഴികെ
മധുരമഴിഞ്ഞു
സ്വാദ് കെട്ടുപോയ
ചില സ്വപ്‌നങ്ങള്‍ ഒഴികെ

തലങ്ങും വിലങ്ങും
അതിര്‍ത്തിട്ട്
മരവിച്ചു പോയ
ജീവിതം ഒഴികെ

3 comments:

  1. ശീതിക്കരിച്ചത് മാത്രമേ കാണു.

    ReplyDelete
    Replies
    1. ശീതീകരിക്കാത്തെ എന്തോര്‍മ്മകള്‍

      Delete