കുറുങ്കവിതകള്‍
നിശ
നിലാവ്
മുള്ളന്‍ പന്നിയെ പോലെ
ഓര്‍മകളെ മുഴുവന്‍
കൂര്‍പ്പിച്ചുയര്‍ത്തി
തേറ്റ പല്ലിളിക്കുന്നു
അതുകൊണ്ട് തന്നെ
താലോലിക്കാന്‍
കുറെ മുറിവുകള്‍ മാത്രം
കൂര്‍പ്പ്
മുറിവിന്
ഒരു നുള്ളുപ്പേ
ചോദിച്ചുള്ളൂ
കിട്ടിയതൊക്കെയും
പിന്നെയും പിന്നെയും
മുള്ളുകള്‍
നോട്ടം
പിന്നിട്ട വഴികളിലൂടെ
പിറകോട്ടു
തലകുനിച്ചു
തിരിഞ്ഞു നടക്കുമ്പോള്‍
എല്ലാരും ചോദിക്കണ്
എന്താ തിരയുന്നതെന്ന് ?
ഒന്നുമില്ല കൂട്ടരേ
തിരക്ക് പിടിച്ച യാത്രയില്‍
എവിടെയോ കളഞ്ഞുപോയ
എന്നെ തന്നെ
തിരഞ്ഞു നോക്കുകയാണ്
സമാഗമം
നിന്റെ നിശ്വാസം
എനിക്ക് ശ്വാസമായിരുന്നിട്ടും
എന്റെ പുകച്ചൂട്
നിനക്ക് ശ്വാസമായിരുന്നിട്ടും
ഈ തടവറകളില്‍
ശ്വാസം മുട്ടി
നമ്മളെന്നേ മരിച്ചിരിക്കുന്നു
ലളിതമായ നല്ല ചെറുകവിതകള്‍...അല്ല ചിന്തകള്‍
ReplyDeleteഏറെ ഇഷ്ടമായത് - നോട്ടം, കൂർപ്പ്
ReplyDelete