kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, April 17, 2014

പാളങ്ങള്‍

പാളങ്ങള്‍

പേക്കിനാക്കള്‍
പിച്ചും പേയും പറഞ്ഞു
പാഞ്ഞു പോകുന്ന രാവുകളി

പാപക്കറകള്‍
അടിച്ചുവാരാന്‍ വേണ്ടി മാത്രം
കണ്ണ് മിഴിക്കുന്ന
പ്രഭാതങ്ങളില്‍

പ്രണയഭംഗങ്ങള്‍
ഉച്ച്ചച്ചൂടില്‍ തേങ്ങുന്ന
പകലുരുക്കങ്ങളില്‍

കൂട്ടി മുട്ടലുകളുടെ
അഭിനയമില്ലാതെ
സമാന്തരമായ പ്രണയമാണ്
സ്വര്‍ഗത്തേക്കാള്‍ ഉപരി
നരകത്തെ നമുക്ക് സ്വീകാര്യമാക്കിയത്

ഒരു യാത്രയും
ഒരു ചുംബനവും
എവിടെയും തുടങ്ങുന്നില്ല
അവസാനിക്കുന്നുമില്ല

പിന്നെതിനാണ്
കൈവീശിയും കെട്ടിപ്പിടിച്ചും
ജീവിതത്തെ ശ്വാസം മുട്ടിക്കുന്നത്

അവന്‍ ഇന്ന് പതിവില്ലാതെ
നേരെത്തെ വരുമായിരിക്കും
പച്ചകണ്ണുകള്‍ കടാക്ഷിച്ചു
വേശ്യകളെ പോലെ നില്‍ക്കുന്നുണ്ട്
വിളക്ക്മരങ്ങള്‍

നീണ്ടു നിവര്‍ന്നു
എല്ലാം മറന്നു
ഉറങ്ങാന്‍
കിടക്കുന്നത് ഒരു സുഖമാണ്

അവന്‍ വന്നു ഉണര്‍ത്താതിരുന്നാല്‍
മതിയായിരുന്നു
തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
അവനിത് വായിക്കാതിരുന്നാല്‍
മതിയായിരുന്നു

4 comments:

  1. നല്ല വരികള്‍ , കാലം പുരോഗമിക്കുമ്പോള്‍ മനുഷ്യന്‍ പിറകോട്ട് :(

    ReplyDelete
  2. "തലക്കല്‍ ചുരുട്ടി വച്ച കടലാസില്‍ നിന്ന്
    അവനിത് വായിക്കാതിരുന്നാല്‍
    മതിയായിരുന്നു"

    അവനത് വായിക്കാതെ നിർവികാരം തലയ്ക്കുമുകളിലൂടെ പാഞ്ഞു പോകുക തന്നെ ചെയ്യും. ജീവിതത്തിൽ ശ്വാസം മുട്ടിയവരെ സ്വതന്ത്രമാക്കി കൊണ്ട്.

    നല്ല കവിത.

    ReplyDelete
  3. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete