kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Showing posts with label വാർത്തകൾ. Show all posts
Showing posts with label വാർത്തകൾ. Show all posts

Friday, June 26, 2015

9:28 PM

യോഗദിന സ്മരണക്കായി നാണയങ്ങള്‍





യോഗദിന സ്മരണക്കായി നാണയങ്ങള്‍ 
ദേശാന്തര യോഗദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്മാരക സ്ടാമ്പുകള്‍ പുറത്തിറക്കി .പത്ത്
 

രൂപ നൂറു രൂപ നാണയങ്ങള്‍ ആണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് .ഒരു വശത്ത് യോഗദിനത്തിന്റെ മുദ്ര ലേഖനം ചെയ്തിട്ടുണ്ട് .പ്രത്യേക സ്മാരക നാണയങ്ങള്‍ ആയതിനാല്‍ പൊതു ക്രയ വിക്രയ മേഖലയില്‍ ഈ നാണയങ്ങള്‍ ലഭ്യമല്ല .നാണയ പ്രേമികള്‍ക്ക് ഇവ സ്വന്തമാക്കാന്‍ ആഗസ്റ്റ്‌ മാസം 21 വരെ സമയം നല്‍കുന്നുണ്ട് .

യോഗദിന നാണയങ്ങള്‍

Monday, May 25, 2015

6:28 AM

കുട്ടികളെ വരവേല്‍ക്കാന്‍ മധുരമായ പ്രവേശന ഗാനം


         ഈ വര്‍ഷം സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കാന്‍  മധുരമായ പ്രവേശന ഗാനം .തൃശ്ശൂര്‍ ചേറ്റുവ ഗവ എല്‍പി സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയ വരികളാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് .

ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം

പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ

അക്ഷര വൃക്ഷത്തണലില്‍
നമ്മള്‍ക്കൊത്തോരുമിക്കാം ഉത്സവമായ്

(പുതിയൊരു പുലരി പിറന്നു 
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ )

കളിയാടീടാം കണക്കു കൂട്ടാം
കഥയുടെ ചെപ്പിലോളിച്ചീടാം

കവിതകള്‍ പാടി പാടി രസിക്കാം
കാലിടറാതെ നടന്നു പഠിക്കാം

അറിവിന്‍ ജാലക വാതില്‍ തുറന്നു
ആകാശത്ത് പറന്നുയരാം


പരന്ന ലോകം മാടി വിളിപ്പൂ
വരൂ വരൂ
വരൂ നമുക്കിന്നുത്സവമായ്


ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു

പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു
കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടാം

കടലിന താളം കേട്ടറിയാം
മഴവില്ലെഴുതാം മഴ നനയാം
പുഴയുടെ കുളിരിലലിഞ്ഞോഴുകാം
കാണാപാഠം കാട്ടില്‍ കളയാം
കണ്ടും ചെയ്തും മുന്നേറാം
പരന്ന ലോകം മാടി വിളിപ്പൂ
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു .

Wednesday, October 1, 2014

8:10 PM

വിളിച്ചാല്‍ വിളിപ്പുറത്തെത്തും ബൈക്ക് ആംബുലന്‍സ്

വിളിച്ചാല്‍ വിളിപ്പുറത്തെത്തും 
ബൈക്ക്   ആംബുലന്‍സ്

  കൌതുക വാര്‍ത്തയല്ല .സംഗതി സത്യം .കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത് .ഭാരതത്തില്‍ ആദ്യമാണ് ഇങ്ങിനെ ഒരു പരീക്ഷണം .
           പ്രഥമ ശുശ്രൂഷ സജ്ജീകരണങ്ങള്‍ ഇതിലുണ്ട് .പുറമേ  ,പള്‍സ് ഓക്സിമീറ്റര്‍ രോഗിയുടെ ഷുഗര്‍ നില നോക്കാനുള്ള ഗ്ലൂക്കൊമെറെര്‍ ,പ്രഷര്‍ പരിശോധനക്കുള്ള ബി പി അപാരട്ടസ്   ,അത്യാവശ്യ ഘട്ടങ്ങളില്‍ ജീവവായു നല്‍കാന്‍ ഉള്ള മിനി ഓക്സിജന്‍ സിലിണ്ടര്‍ ,അപകട ഘട്ടങ്ങളിലെ തീ അണക്കാനുള്ള അഗ്നിശമനി ,വാഹനങ്ങക്കുള്ളില്‍ ആളുകള്‍ കുടുങ്ങിയാലോ ,കെട്ടിടങ്ങള്‍ക്ക് ആപത്ത് പറ്റി ഉള്ളില്‍ കുടുങ്ങിയവരെ പുരത്തെടുക്കാണോ ലോഹ ഭാഗങ്ങള്‍  മുറിക്കാനുള്ള കട്ടര്‍ ,ഹാഫ് സ്പൈന്‍ ബോര്‍ഡ്,ആംബു ബാഗ് ,ജീവരക്ഷക്കുള്ള മരുന്നുകള്‍ എന്നിവയാണ് ബൈക്ക് ആംബുലന്‍സില്‍ ഉണ്ടാവുക
          പ്രത്യേകം പരിശീലനം ലഭിച്ച വളന്റിയര്‍ ആയിരിക്കും ബൈക്കില്‍ പറന്നെത്തുക . .സൗകര്യം ലഭിക്കുന്നതിനു
9747200002 നമ്പരില്‍ വിളിക്കണം 
(വാര്‍ത്ത ഫേസ് ബുക്കില്‍ എത്തിച്ച സുഹൃത്തിന് കടപ്പാട് )

Sunday, August 24, 2014

8:22 AM

അനൂപിന്റെ വരകള്‍

                     അനൂപിന്റെ വരകള്‍ 
അനൂപ്‌ റോയ്

അനൂപ്‌ റോയ് എന്ന കുന്നംകുളത്തുകാരന്‍ ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .ചിത്ര രചനയില്‍ സ്വന്തം വഴി വെട്ടിത്തെളിക്കുന്ന അനൂപിന്റെ ബ്രഷിനു ഏറെ പ്രിയം പുരാണ കഥാ പാത്രങ്ങള്‍ ആണ് .ഓരോ ചിത്രത്തിനും പിന്നില്‍ ആദ്യം ആഴത്തിലുള്ള അന്വേഷണം ,പഠനം അതിനു ശേഷം ആശയവും മനസ്സിന്റെ ചായക്കൂട്ടിലിട്ടു കുറെ കാലം മൌനം .പിന്നീടൊരു ദിവസം കാന്‍ വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് പൂര്‍ണതയില്‍ എത്തിയിരിക്കും 
 ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .സ്വന്തം വീട് തന്നെ ആണ് അനൂപിന്റെ ചിത്ര ശാല ..ഭാര്യയുടെ പേരിലും ഉണ്ട് ഒരു ചിത്ര സ്പര്‍ശം ..വയലറ്റ്.
 നാറാനത്ത് ഭ്രാന്തന്‍ ശ്രദ്ധേയമായ ഒരു രചനയാണ് .കല്ലുരുട്ടി കയറ്റി മുകളിലെത്തിച്ചു ആയാസപ്പെട്ട്‌ നില്‍ക്കുന്ന രൂപമാണ് അനൂപ്‌ ഭ്രാന്തന് നല്‍കിയത് .രാജന്‍ ച്ചുങ്കത്ത്തിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് അനൂപ്‌ ഭ്രാന്തനെ വരചെടുത്ത്തത് .
 മഹാബലിയെയും വാമനനേയും വരയ്ക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥമാണ് അനൂപിന് തുണയായത് .ഓണം വരുമ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന കോമാളി വേഷം പൂണ്ട മഹാബലിയെ കണ്ടു മനസ്സ് മടുത്താണ് അനൂപ്‌ മറ്റൊരു ബലിയെ തേടിയത് .അനൂപിന്റെ ബലി ആരോഗ ദൃഡ ഗ്രാത്രനാണ് .കോമളന്‍ .ആഭരണ പ്രിയം ,പതിവ് ഓലക്കുട ഒന്നും ഇല്ല. പ്രൌഡിയുള്ള ഒരു രാജാവ് .വാമനനെ കണ്ടു അസാമാന്യ തേജസ്സുള്ള ഈ ബാലന്‍ ആര് എന്ന ചോദ്യത്തിലാണ് അനൂപിന്റെ ബലി നില്‍ക്കുന്നത് .രാജകീയ വാഹനമായ പല്ലക്ക് ,പശ്ചാത്തലത്തില്‍ ഉള്ള തെങ്ങുകള്‍ താളും തകരയും ഒക്കെ ചിത്രത്തിനു മലയാളിത്തം കൊണ്ട് വരാന്‍ ചിത്രകാരന്റെ പൊടിക്കൈകളാണ്  .അംഗുലീമാല,കടമറ്റത്ത് കത്തനാര്‍ ,മഹാഭാരതത്തിലെ കര്‍ണന്‍ എന്നിവയൊക്കെ അനൂപിന്റെ ഇതര സൃഷ്ടികള്‍ ആണ് . ഉപജീവന മാര്‍ഗം ആണോ ചിത്രകല എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ തന്നെ അല്ല എന്ന ഉത്തരം കിട്ടും അനൂപില്‍ നിന്നും .ഓരോ രചനയും ഇദ്ദേഹത്തിനു ഓരോ സമര്‍പ്പണം ആണ് .ചിത്രകലയുടെ എല്ലാ രീതികളും അനൂപിന്റെ കയ്യില്‍ ഭദ്രം .ത്രിമാന രീതി പകരുന്ന ഓയില്‍ പെയിന്റിംഗ് രീതിയും അനൂപിന് വഴങ്ങും .കാരിക്കേച്ചറുകള്‍ കിറുകൃത്യം.വീടുകളിലെക്കായി സൌന്ദര്യ തികവാര്‍ന്ന ചിത്രങ്ങള്‍ അനൂപ്‌ വരച്ചു നല്‍കാറുണ്ട് .തന്റെ  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഈ ചിത്രകാരന്‍ .
അംഗുലീ മാല 

വാമനനും മഹാബലിയും 

കടമറ്റത്ത് കത്തനാര്‍ 

കര്‍ണന്‍ 

Saturday, August 23, 2014

11:38 PM

ശ്രുതിമേളനം

 ശ്രുതിമേളനം

വാദ്യകുലപതിക്ക് കലാലോകത്തിന്റെ ആദരം ആയിരുന്നു വെള്ളിനേഴിയില്‍ നടന്ന ശ്രുതിമേളനം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതാംപിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് കാലത്തിന്റെ ഭാഗമായി .ചെണ്ടയിലെ പ്രതിഭാസ്പര്‍ശത്തിന്റെ കാലഭേദങ്ങള്‍ ആസ്വാദകരില്‍ സൃഷ്ടിച്ച അനുഭൂതികളുടെ തിരിച്ചുള്ള ദക്ഷിണയായി ശ്രുതിമേളനം . മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് അറുപതാം പിറന്നാളാശംസകള്‍ നേരുന്നതിന് സമൂഹത്തിന്റെ വിഭിന്നമേഖലയിലുള്ളവരും കലാകാരന്മാരും കലാസ്വാദകരും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമെത്തിയിരുന്നു സമാദരണസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ.എസ്. സലീഖ എം.എല്‍.എ. അധ്യക്ഷയായി.

'ശ്രുതിമേളനം' സംഘാടകസമിതിയുടെ 60 സ്വര്‍ണനാണയസഞ്ചയമടങ്ങിയ ഉപഹാരം ഡോ. ഉമയാള്‍പുരം ശിവരാമന്‍, മട്ടന്നൂരിന് സമ്മാനിച്ചു.
പ്രശംസാപത്രം നടനും ശിഷ്യനുമായ ജയറാം മട്ടന്നൂരിന് സമര്‍പ്പിച്ചു. . കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. ബാലചന്ദ്രവാരിയര്‍ അംഗവസ്ത്രമണിയിച്ചു. കെ.ബി. രാജ് ആനന്ദ് മട്ടന്നൂരിന്റെ കലാജീവിതത്തെ പരിചയപ്പെടുത്തി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, ടി.എ. സുന്ദരമേനോന്‍, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍.പി. വിജയകൃഷ്ണന്‍, വി. രാമന്‍കുട്ടി, വര്‍ക്കിങ് ചെയര്‍മാന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മട്ടന്നൂരിനെയും ഭാര്യ വി.എം. ഭാരതിയെയും സംഘാടകസമിതി ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. കലാമണ്ഡലം അംബികയുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനമാരംഭിച്ചത്.
തന്നെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരാക്കി മാറ്റിയത് വെള്ളിനേഴിയാണെന്ന് മറുമൊഴിയില്‍ മട്ടന്നൂര്‍ അടയാളപ്പെടുത്തി . തുടര്‍ന്ന് രാജേഷ് വൈദ്യയുടെ വീണക്കച്ചേരി അരങ്ങേറി. ഡോ. ഉമയാള്‍പുരം ശിവരാമന്‍ മൃദംഗത്തിലും എസ്. കാര്‍ത്തിക് ഘടത്തിലും വി. സുന്ദര്‍കുമാര്‍ ഗഞ്ചിറയിലും രംഗത്തെത്തി .
കലാമണ്ഡലം ഗോപി, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി തുടങ്ങിയ പ്രഗല്ഭര്‍ പങ്കാളികളായ നളചരിതം-ഒന്നാം ദിവസം, ലവണാസുരവധം, ദുര്യോധനവധം, ശ്രീരാമപട്ടാഭിഷേകം കഥകളിയും വിരുന്നായി
അഷ്ടപദിയോടെയാണ് 'ശ്രുതിമേളന'വേദിയുണര്‍ന്നത്. പിന്നീട് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുങ്കുഴല്‍ക്കച്ചേരി നടന്നു. കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണന്‍ (മൃദംഗം), നാദലയ ഗോപി (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം പകര്‍ന്നു. തുടര്‍ന്ന് എ.കെ.സി. നടരാജന്‍ നയിച്ച ക്ലാര്‍നറ്റ് കച്ചേരി, കഥകളിയുടെ തട്ടകത്തിന് പുത്തനനുഭവമായി. മന്നാര്‍ഗുഡി എം.ആര്‍. വാസുദേവന്‍, കോവിലൂര്‍ കെ.ജി. കല്യാണസുന്ദരം എന്നിവര്‍ തവില്‍ വായിച്ചു.
. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, തിച്ചൂര്‍ മോഹനന്‍, മച്ചാട്ട് രാമകൃഷ്ണന്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവരടങ്ങിയ സംഘം നയിച്ച പഞ്ചവാദ്യം മറ്റൊരു ശ്രുതിഗോപുരമായി

. പെരുവനം കുട്ടന്‍ മാരാര്‍ (ഉരുട്ടുചെണ്ട), പെരുവനം ഗോപാലകൃഷ്ണന്‍ (വീക്കന്‍ ചെണ്ട), മണിയാംപറമ്പില്‍ മണി (ഇലത്താളം), രാമന്‍കുട്ടി നായര്‍ (കൊമ്പ്), വെളപ്പായ നന്ദനന്‍ (കുഴല്‍) എന്നിവര്‍ അവതരിപ്പിച്ച പാണ്ടിമേളവും അരങ്ങായി.

Thursday, July 31, 2014

8:34 AM

ഇന്‍സ്പയര്‍ അവാര്‍ഡ്

പാലക്കാട് ജില്ലാതല ഇന്‍സ്പയര്‍ അവാര്‍ഡ്    പ്രദര്‍ശനത്തിലൂടെ

 ആന ശല്യം നിയന്ത്രിക്കാന്‍ ഉള്ള പദ്ധതിയുമായി വേലിക്കാട് യു പി സ്കൂളിലെ സുബിന്‍ |




ഹീമോ ഡയാലിസിസ് മാതൃകയുമായി തിരുവാലത്തൂര്‍ സ്കൂളിലെ ശ്രീ റാം ശങ്കര്‍ 


തലക്കെട്ട് ചേര്‍ക്കുക








അഴുക്കുചാലുകള്‍ ശുദ്ധീകരിക്കാന്‍ ഉള്ള മാതൃകയുമായി തച്ചനാട്ടുകാര് ലെഗസി സ്കൂളിലെ മുഫീദ


വിത്ത് വിതക്കാന്‍ ഉള്ള യന്ത്രവും ആയി വാണിയംകുളം സ്കൂളിലെ അശ്വിന്‍ 








തീവണ്ടികളിലെ മാലിന്യം സംസ്കരിക്കാനുള്ള മാതൃകയുമായി ചെത്തല്ലൂര്‍ സ്കൂളിലെ അഭിനവ് 
കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂളിലെ അനഘ ശില്പ എന്നിവര്‍ അവതരിപ്പിച്ച പാഴായ ടയരുകളില്‍ നിന്നും പെട്രോള്‍ പ്ലാന്റിന്റെ മാതൃക 




കൊണ്ടുനടക്കാവുന്ന പൂന്തോട്ടം ചെങ്ങനിയൂര്‍ സ്കൂളിലെ അഖില്‍ 

Monday, July 28, 2014

8:52 PM

അറുപതു രൂപയുടെ നാണയം



വരുന്നു അറുപതു രൂപയുടെ നാണയം

അറുപതു രൂപയുടെ നാണയമോ ? ചിടിക്കാന്‍ വരട്ടെ ..സംഗതി വാസ്തവമാണ് .പുറത്തിറങ്ങുന്നത് നമ്മുടെ സ്വന്തം ചകിരി കയറിന്റെ പേരില്‍ .മലയാളിക്ക് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ ആണ് ഇനി കിലുങ്ങാന്‍ പോകുന്നത് .1953ലാണ് കയര്‍ ബോര്‍ഡ് സ്ഥാപിക്കപ്പെട്ടത് ..കയര്‍ ബോര്‍ഡിന്റെ വജ്ര ജൂബിലിയുടെ ഭാഗമായി ആണ് അറുപതു രൂപയുടെ നാണയം പുറത്തിറക്കുന്നത്. പത്ത് രൂപയുടെ ഇരട്ട ലോഹ നാണയവും ഇതിനോടനുബന്ധിച്ചു ഇറക്കുന്നുണ്ട് .കേന്ദ്ര സര്‍ക്കാരിന്റെ മുംബൈ മിന്റില്‍ നിന്നും നാണയങ്ങള്‍ ആഗസ്റ്റ്‌ 30വരെ നാണയ പ്രേമികള്‍ക്ക് സ്വന്തമാക്കാം.സ്മാരക നാണയങ്ങള്‍ ആയതിനാല്‍ ഇവ വിപണിയില്‍ ഉണ്ടാകില്ല .രണ്ടു നാണയങ്ങളുടെയും പിറകു വശത്ത് കയര്‍ ബോര്‍ഡിന്റെ ലോഗോ ചേര്‍ത്തിട്ടുണ്ട്.3295രൂപയാണ് അറുപതു നാണയങ്ങളുടെ വില .കയര്‍ ബോര്‍ഡിന്റെ സ്മരണാര്‍ത്ഥം ഇറക്കുന്ന പത്ത് രൂപ നാണയത്തിനു 2769രൂപയാണ് വില .ഇതിനു മുമ്പ് കല്‍ക്കട്ട മിന്റിന്റെ വജ്ര ജൂബിളിക്കും റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ അറുപതു രൂപ നാണയം പുറത്തിറക്കിയിട്ടുണ്ട് .
പുതിയ അറുപതു രൂപ നാണയത്തിനു ബൂകിംഗ് സ്വീകരിച്ചു ഇറങ്ങിയ പരസ്യം 
കല്‍ക്കട്ട മിന്റിന്റെ വജ്ര ജൂബിലിക്ക് പുറത്തിറക്കിയ അറുപതു രൂപ നാണയം 
സ്മാരക നാണയം പുറത്തിറക്കണമെന്ന ബോര്‍ഡിന്റെ അഭ്യര്‍ഥന കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. നാണയത്തിന്റെ മാതൃക രൂപകല്‍പന ചെയ്ത് അധികൃതര്‍ക്കു സമര്‍പിച്ചതും കയര്‍ ബോര്‍ഡ് തന്നെയാണ്. 

Sunday, June 29, 2014

8:29 AM

ടി എം എസ് നമ്പൂതിരിപ്പാട്‌ എണ്‍പതാം പിറന്നാള്‍ ആഘോഷം






 ടി എം എസ് നമ്പൂതിരിപ്പാട്‌ 
എണ്‍പതാം പിറന്നാള്‍ ആഘോഷം  
           
             മാതൃകാപരമായ അധ്യാപന ജീവിതം , അറിവിനും അക്ഷരത്തിനും വേണ്ടിയുള്ള വിശ്രമ ജീവിതം ,ആരോടും പരിഭവമോ പരാതിയോ പകയോ ഇല്ലാത്ത വ്യക്തി ജീവിതം ..വായിച്ചറിഞ്ഞുള്ള ലോക വീക്ഷണം ,അതിലുപരിയായി നന്മയുടെ മാത്രം അനുഭവ സമ്പത്ത്  .അതാണ്‌ ടി എം എസ് നമ്പൂതിരിപ്പാട് . തമ്പുരാന്‍ മാഷ്‌ എന്ന് അറിയപ്പെടുമെങ്കിലും അത് വിനയത്തിന്റെ തമ്പുരാന്‍ ആണ് .അധികാരത്തിന്റെയോ തന്‍ പോരിമയുടെതോ അല്ല.അത് കൊണ്ട് തന്നെ ആണ് മാഷിന്റെ എണ്‍പതാം പിറന്നാളിന് കൂടിയ ജനാവലിയുടെ സാക്ഷ്യം.മാഷിന്റെ ശിഷ്യന്മാര്‍ക്കൊന്നും മറുവാക്കില്ലാത്ത സ്നേഹവും ബഹുമാനവും ഇപ്പോളും .പുതിയ തലമുറയിലെ എത്ര പേര്‍ക്ക് ഈ സൌഭാഗ്യം, ആയുസ്സ് കൊണ്ടല്ല ,കര്‍മം കൊണ്ട് ,സ്നേഹം കൊണ്ട് കൈവരിക്കാന്‍ കഴിയും എന്നിടത്താണ് ടി എം എസ്സിന്റെ പ്രസക്തി .
   നാട്ടുകാരും ശിഷ്യഗണങ്ങളും ഒരുക്കിയ ആഘോഷ പരിപാടികള്‍ രണ്ടുനാള്‍ നീണ്ടു .ആദ്യ ദിവസം ചാക്യാര്‍കൂത്ത് ,നളചരിതം കഥകളി ഒരുക്കി മാഷിന്റെ മനസ്സറിഞ്ഞ ആഘോഷം .രണ്ടാം നാള്‍ സുഹൃത്ത് സമ്മേളനം,സ്നേഹവിരുന്ന്.
                പിതാക്കന്മാരും പുത്രന്മാരും കൂടി ഗംഭീരമാക്കിയ കഥകളി നാട് മറക്കില്ല.ചെണ്ട വാദ്യത്തിന്റെ ചക്രവര്‍ത്തിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ,മകന്‍ ശ്രീ രാജ്, മദ്ദളത്തില്‍ മറ്റൊരു വാക്കില്ലാത്ത ചെര്‍പ്പുളശ്ശേരി ശിവന്‍ ,മകന്‍ ഹരിഹരന്‍ ,ഗിന്നസ് ബുക്ക്‌ വരെ നിറഞ്ഞാടുന്ന കലാമണ്ഡലം പ്രദീപ്‌ ,കൂടെ എഴുവയസ്സുകാരന്‍ മകന്‍ പ്രണവ് പി കുമാര്‍ എന്നിവര്‍ അണിനിരന്ന കഥകളി പുറപ്പാട് ആരും മറക്കാത്തതായി.തുടര്‍ന്നുള്ള മേളപ്പദം ആസ്വാദകരുടെ മനം കവര്‍ന്നു .കലാമണ്ഡലം ഗോപി ആശാന്‍ വേഷമിട്ട നളചരിതം രണ്ടാം ദിവസം കഥകളിയില്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ,കലാമണ്ഡലം കൃഷ്ണകുമാര്‍, കോട്ടക്കല്‍ ദേവദാസ് ,വെള്ളിനേഴി ഹരിദാസ് എന്നിവര്‍ സഹ വേഷങ്ങള്‍ ചെയ്തു.നെടുംപള്ളി രാംമോഹന്‍, അത്തിപ്പറ്റ രവി, മോഹനകൃഷ്ണന്‍ എന്നിവരുടെ സംഗീതം .രാത്രി ഒന്നര വരെ നീണ്ട കഥകളി കാണികള്‍ മറക്കാത്തതായി.
                          സുഹൃത്ത് സമ്മേളനം ഔപചാരികതകള്‍ ഇല്ലാത്തതായി.മുന്‍ എം എല്‍ എ മാരായ പി.കുമാരന്‍ ,കളത്തില്‍ അബ്ദുള്ള.,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ,ഇന്ത്യനൂര്‍ ഗോപി,കുറുമാപ്പള്ളി കേശവന്‍ നമ്പൂതിരി ,പി എസ് എന്‍ നമ്പൂതിരി ,ഇ ഗോപാലകൃഷ്ണന്‍ ,ഡോ ടി എസ് രാമചന്ദ്രന്‍ ,ടി എം അനുജന്‍ പരമേശ്വരന്‍ ,കുഞ്ഞന്‍ വാരിയര്‍ മാഷ്‌ ,രാമന്‍കുട്ടി മാഷ്‌ ,ടി സുരേഷ് ,ടി .മോഹനദാസ് ,ഉണ്ണികൃഷ്ണന്‍ ,മോഹനന്‍ മാഷ്‌ ,ടി രാമന്‍ ഭട്ടതിരിപ്പാട് ,പി കെ നാരായണന്‍ മാഷ്‌ ,പി എം കേശവന്‍ നമ്പൂതിരി ,പി കെ സി നായര്‍ ,എസ് വി രാമനുണ്ണി മാഷ്‌, എ പ്രഗീഷ് ,ശിവരാമന്‍ നായര്‍ തുടങ്ങി സംബന്ധിച്ചവര്‍ ഒട്ടേറെ .മാഷിന്റെ സഹപാഠികളും എല്ലാ മേഖലയിലെയും സഹയാത്രികരും ഒത്തു ചേര്‍ന്ന സമ്മേളനത്തിനു ശേഷം സ്നേഹവിരുന്നും .സദസ്സില്‍ മാഷിനു പൊന്നാട അണിയിക്കാനും കാല്‍ തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങാനും ശിഷ്യഗണങ്ങളുടെ തിരക്ക് .രാഷ്ട്രീയപരമായോ മറ്റൊന്നിന്റെയോ വേര്‍തിരിവില്ലാത്ത സദസ്സ് .എല്ലാറ്റിനും തനതു ടി എം എസ് ശൈലിയില്‍ മാഷിന്റെ പ്രായം തളര്ത്താത്ത  മറുപടി പ്രസംഗം .എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനു തിരശീല വീഴുമ്പോളും ഇനിയൊരു എണ്‍പത് വര്ഷം കഴിഞ്ഞാലും നാട് ഓര്‍ക്കുന്നതായി ഈ ആഘോഷം .

Thursday, June 12, 2014

7:40 PM

പാരമ്പര്യപ്പുര

       മത സൌഹാര്‍ദ്ദത്തിന്റെ പാരമ്പര്യപ്പുര
കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി പാരമ്പര്യപ്പുര 

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് എന്നാ സ്ഥലത്താണ് മത മൈത്രിയുടെ പ്രതീകമായ കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി ആരാധനാലയം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകള്‍ പഴക്കം ഉണ്ടെങ്കിലും ആധികാരികമായ രേഖകള്‍ ലഭ്യമല്ല. ഹിന്ദു മതസ്ഥരും മുസ്ലിം മതസ്ഥരും വൈകാരികമായ ഐക്യത്തോടെ നോക്കി കാണുന്ന ദൈവ സങ്കല്പമാണ് പാരമ്പര്യപ്പുര .ഇതിനെ പള്ളി എന്നോ ക്ഷേത്രം എന്നോ വിളിച്ചിട്ടില്ല ഒരിക്കലും .ഇതോടു ചേര്‍ന്ന് പാരമ്പര്യക്കുളം എന്ന ജലാശയവും ഉണ്ട്.
ഐതിഹ്യം 
വര്‍ഷങ്ങള്‍ക്കു മുമ്പ്  ഇന്നത്തെ ഈ ദൈവ സങ്കല്പ പ്രദേശത്ത് താമസക്കാരായിരുന്ന കാഞ്ഞിരത്തില്‍ കുരിക്കള്‍ എന്നാ മുസ്ലിം കുടുംബത്തിലെ ഒരു മുതിര്‍ന്നവരും തൊട്ടടുത്തെ നായര്‍ കുടുംബത്തിലെ കാരണവരും തമ്മിലുള്ള സുഹൃദ്ബന്ധംവര്‍ണ്ണനാതീതമായിരുന്നു.ഇരുവരും അക്കാലത്ത് തന്നെ പല അമാനുഷിക പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നവരായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാടന്‍ തോക്ക് ഉപയോഗിക്കുന്നതിലും കരിമരുന്നിന്റെ ഉപയോഗത്തിലും അഗ്രഗണ്യരായിരുന്നതിനാല്‍ കുരിക്കള്‍ കുടുംബത്തെ വെടിക്കുരിക്കന്മാര്‍ എന്നും വിശേഷിപ്പിച്ചിരുന്നു .ഇരു കുടുംബത്തിലെയും മേല്പറഞ്ഞ കാരണവന്മാര്‍ നാട് നീങ്ങിയപ്പോള്‍; അവരുടെ സ്മാരകമായാണ് ഇന്നത്തെ ഈ ഹിന്ദു മുസ്ലിം കൂടി എന്ന ആരാധനാലയം നിര്‍മ്മിച്ചത്‌. കൃഷി സംരക്ഷിക്കുന്നതിനും, അധികം വിളവു ലഭിക്കുന്നതിനും ഇവിടേയ്ക്ക് നേര്ച്ച വഴിപാടുകള്‍ സമര്‍പ്പിക്കുന്ന പതിവ് ഇന്നും ഉണ്ട്. നായാട്ട് സംഘങ്ങള്‍ ഒക്കെ അക്കാലത്ത് ഇവിടത്തെ കുടുംബത്തിലേക്ക് നേര്ച്ച പണം നല്‍കിയിരുന്നു. ഒരു ദിവസം ഇത്തരത്തില്‍ നേര്ച്ചയാക്കാതെ കുരിക്കള്‍ കുടുംബത്തെ മനപൂര്‍വം അവഹേളിച്ചു ഒരു സംഘം നായാട്ടു നടത്താന്‍ പോയത് അക്കാലത്തെ കുരിക്കള്‍ കാരണവര്‍ അറിയുകയും തന്റെ പത്നിയോട് വീടിന്റെ മുകള്‍ നിലയില്‍ ഒരു ഓടു പാത്രം കമഴ്ത്തി വക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെത്രേ.പതിവുപോലെ നായാട്ടു സംഘം വേട്ട നടത്തി എങ്കിലും ഒരു മൃഗത്തെയും കിട്ടിയില്ല.അവസാനം അവര്‍ മാപ്പ് അപേക്ഷിച്ച് കുരിക്കള്‍ കുടുംബത്തില്‍ എത്തി എന്നും വീടിന്റെ മുകള്‍ നിലയിലെ കമഴ്ത്ത്തിയ പാത്രത്തില്‍ നിന്നും നായാട്ടു സംഘം ഉതിര്‍ത്ത മുഴുവന്‍ വെടിയുണ്ടകളും അവര്‍ക്ക് തിരികെ നല്‍കി അവരെ അനുഗ്രഹിചെത്രേ.ഇത്തരം നിരവധി അത്ഭുത പ്രവര്‍ത്തികള്‍ ഈ സുഹൃത്തുക്കള്‍ നടത്തിയിരുന്നു.മരണ ശേഷവും ഈ സുഹൃട്ബന്ധത്ത്തിനു വിള്ളല്‍ വന്നില്ല. അതാണ്‌ നൂറു കണക്കിന് ആളുകള്‍ക്ക് ഇന്നും വിളിപ്പുരത്തുള്ള ദൈവ സങ്കല്പമായി കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി മാറാന്‍ കാരണം .മറ്റെവിടെയും ഇങ്ങിനെ ഒരു സങ്കല്‍പം ഉള്ളതായി അറിവില്ല .
ആരാധന രീതികള്‍ 
അടിച്ചികിഴായില്‍ നായര്‍ കുടുംബം, കാഞ്ഞിരത്തില്‍ കുരിക്കള്‍ കുടുംബം എന്നിവരാണ് പ്രധാന നടത്തിപ്പുകാര്‍. നിത്യവും വൈകുന്നെര, ഈ ദൈവ സ്ഥാനത്ത് തിരി തെളിക്കാറുണ്ട്. മുത്തപ്പന്‍ ചേരി അച്യുതന്‍ നായര്‍ എന്നവര്‍ ആണ് ഇപ്പോള്‍ തിരി തെളിയിക്കുന്നത്.ഒരു മുറി ആണെങ്കിലും അതിന്റെ രണ്ടായി പകുത്തു രണ്ടിടത്തും നിലവിളക്ക് തെളിയിക്കും. എല്ലാ വര്‍ഷവും മീന മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഗംഭീരമായ നേര്ച്ച കലശം നടക്കാറുള്ളത്. പാരമ്പര്യ പുര എന്നാ ഈ ദൈവ സങ്കല്പ സ്ഥാനത്ത് നടക്കുന്ന ചടങ്ങിനെ പാരമ്പര്യ കലശം എന്നും വിളിച്ചു വരുന്നു.നേര്ച്ചക്കായി ലഭിക്കുന്ന നാടന്‍ കോഴികളെയും മദ്യവും മാംസവും അവലും മലരും പയര്‍ പുഴുങ്ങിയതും ഉണ്ണിയപ്പവും പായസവും ഹിന്ദു ആചാരക്രമാത്ത്തിലും കോഴിയിറച്ചിയും പത്തിരിയും പപ്പടവും മുസ്ലിം ആചാരക്രമത്തിലും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.ഒരേ മുറിയില്‍ ഒരേ സമയംരണ്ടു കര്‍മങ്ങളും നടക്കും
സാധാരണയായി ക്ഷേത്രങ്ങളില്‍ നടത്തി വരാറുള്ള ഉത്തമ പൂടാടോ വിധികള്‍ അല്ല ഇവടെ നടത്തുന്നത്. പ്രാകൃത രീതിയില്‍ ഉള്ള മദ്യവും മാംസവും ഉപയോഗിച്ചുള്ള കര്മ്മങ്ങളാണ് ഇവിടെ.കേളത്തിലെ ക്ഷേത്രങ്ങളില്‍ കണ്ണൂര്‍ പരശിനി കടവില്‍ മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഉള്ള പൂജ നടക്കുന്നത്.ഇരു വിഭാഗത്തിന്റെയും കര്‍മങ്ങള്‍ നടക്കുമ്പോള്‍ രാമായണപരായണവും ഖുര്‍ ആന്‍ പാരായണവും നടക്കുന്നു .സാധാരണ ക്ഷേത്രങ്ങളില്‍ പതിവായ കതീന വെടി പ്രയോഗം ഇവിടെ ഇല്ല. പകരം തിര നിറച്ച നാടന്‍ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് ആചാരപരമായി മൂന്നു വെടി പൊട്ടിക്കുന്നു. ദൈവ സങ്കല്പ സ്ഥാനത്ത് ഈ തോക്ക് പൂജിക്കുന്ന ആചാരവും ഇവിടെയുണ്ട്. വൈകുന്നേരം, അഞ്ചു മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി പന്ത്രണ്ടു മണി വരെ നീളും.പൂജാദി കര്‍മങ്ങള്‍ക്ക് ആവശ്യമായ ഉണ്ണിഅപ്പം, പത്തിരി പായസം എന്നിവയൊക്കെ അവിടെ തന്നെ തയാരാക്കുകയാണ് പതിവ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പല ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്..
            മതത്തിന്റെ പേരില്‍ കലഹങ്ങളും കലാപങ്ങളും നടക്കുന്ന ഇക്കാലത്ത് ഇത്തരം ആരാധനാലയങ്ങള്‍ക്കു പ്രാധാന്യം കൂടുന്നു. ഒരു കാലത്ത് മത മൈത്രിയുടെ പ്രതീകമായി നിലകൊണ്ട ഈ ഹിന്ദു മുസ്ലിം കൂടി യുടെ ഇന്നത്തെ അവസ്ഥ അത്യന്തം ദയനീയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി കലശം മുടങ്ങിയിരിക്കുകയാണ് .കെട്ടിടം തന്നെജീര്‍ണ്ണ അവസ്ഥയില്‍ ആയി.ആരും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചു കാണുന്നില്ല..നിത്യേന ഉള്ള തിരി തെളിയിക്കല്‍ മാത്രമാണ് ഇന്ന് നടക്കുന്നത്.ഒരു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ പരിപാടികള്‍ പുര്‍ണരാര്‍മ്ഭിക്കാവുന്നത്തെ ഉള്ളൂ.നാടിന്റെ ഈ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ അധികൃതരും മുന്നോട്ടു വരണം .
(കടപ്പാട് : രജി മോന്‍ കരിമ്പന്‍ചോല 9447978163, രജീഷ് കരിമ്പന്‍ ചോല 9495133538 )
8:17 AM

ടി.എം.എസ് എണ്‍പതിന്റെ നിറവില്‍

ടി.എം.എസ് എണ്‍പതിന്റെ നിറവില്‍

തച്ചനാട്ടുകരയുടെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശ്രീ ടി.എം.എസ് 
നമ്പൂതിരിപ്പാട് എണ്‍പതിന്റെ നിറവില്‍ .28 വര്‍ഷം കുണ്ടൂര്‍ക്കുന്നു ഹൈ സ്കൂള്‍ പ്രധാനാധ്യാപകന്‍ ,പൊതുജന വായനശാല പ്രസിഡന്റ്റ് ഇപ്പോള്‍ രക്ഷാധികാരി ,എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ എണ്‍പതാം പിറന്നാള്‍ വലിയ ആഘോഷമാക്കി മാറ്റുകയാണ് ഗ്രാമം .നാട്ടുകാരും ,ശിഷ്യഗണങ്ങളും ചേര്‍ന്ന് വിപുലമായ പരിപാടികളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .തന്റെ ജോലിക്കാലവും വിശ്രമകാലവും നാടിനും ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിനും ഉഴിഞ്ഞു വച്ച ചരിത്രമാണ് ടി എം എസ്സിന്റെത് .

വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂര്‍ തേനെഴി മനക്കല്‍ നേത്രന്‍ നമ്പൂതിരിയുടെയും ഉമ അന്തര്‍ജനത്തിന്റെയും ഇളയ മകന്‍ ആയി 1934 ലില്‍ ആണ് ടി .എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ജനനം .ഒറ്റപ്പാലം ,ഹൈ സ്കൂള്‍ ,പാലക്കാട് വിക്ടോറിയ കോളേജ് ,മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം .പ്രശസ്ത സാഹിത്യകാരി സുമംഗല,മനശാസ്ത്ര വിദഗ്ദന്‍ എം വാസുദേവന്‍ എന്നിവര്‍ സഹപാഠികള്‍ ആയിരുന്നു .മദ്രാസില്‍ പഠിക്കുമ്പോള്‍ ടി എന്‍ ശേഷന്‍ ഇദ്ദേഹത്തിന്റെ അദ്ധ്യാപകന്‍ ആയിരുന്നു .പത്തിരിപ്പാല ,അടക്കാപുത്ത്തൂര്‍ ,വെള്ളിനേഴി സ്കൂളുകളിലെ ജോലിക്ക് ശേഷമാണ് കുണ്ടൂര്‍ക്കുന്നു ഹൈസ്കൂളില്‍ ജോലിക്കായി എത്തുന്നത് .തുടര്‍ന്ന് 28 വര്‍ഷം പ്രധാനാധ്യാപകന്‍ ആയി വിരമിച്ചു .പ്രശസ്ത സാഹിത്യകാരന്‍ കാട്ടുമാടം നാരായണന്റെ സഹോദരി തങ്കം അന്തര്‍ജനവുമായി ആയിരുന്നു വിവാഹം. ഇവര്‍ 2009 ല്‍ അന്തരിച്ചു .
2014 ജൂണ്‍ 28, 29 തീയതികളിലാണ്` പിറന്നാള്‍ സമ്മാനമായി നാടിന്റെ സമാദരണം. കുണ്ടൂര്കുന്ന് കാവ്യാഞ്ജലി ഹാളിലാണ്` വേദി. 28 -ന്‍ 3 മണിക്ക് ചാക്യാര്‍കൂത്ത് [ ശ്രീ. പൈങ്കുളം രാമചാക്യാര്‍ ] 28 - ന്‍ 6 മണിക്ക് കഥകളി : പുറപ്പാട്, മേളപ്പദം - കഥ: നളചരിതം 2-ം ദിവസം. പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി , ചെര്‍പ്ളശ്ശേരി ശിവന്‍, മാര്‍ഗി വിജയകുമാര്‍, കോട്ടക്കല്‍ മധു, നെടുമ്പള്ളി രാംമോഹന്‍, കോട്ടക്കല്‍ ദേവദാസ്, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ രവി തുടങ്ങിയ പ്രഗത്ഭര്‍ പങ്കെടുക്കുന്നു. 29 നു രാവിലെ 9.30 നു സമാദരണസദസ്സ്. ബഹുമാന്യരായ ജനപ്രതിനിധികള്‍, രാഷ്ട്രീയ രംഗത്തുള്ളവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി ശ്രീ. കുറുമാപ്പിള്ളി കേശവന്‍ നമ്പൂതിരി , ഇന്ത്യന്നൂര്‍ ഗോപി, മുന്‍ എം.എല്‍.എ പി. കുമാരന്‍, കവി. എം.എന്‍ പാലൂര്‍ , പി.ആര്‍. പരമേശ്വരന്‍ , പി.എസ്.എന്‍ മാഷ്, ലൈബ്രറി കൗണ്‍സിലില്‍ നിന്ന് മുത്തുമാഷ്, പി.എം.കേശവന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ആശംസകള്‍, ഉപഹാരങ്ങള്‍ എന്നിവ ഉണ്ടാകും.എ.ശിവരാമന്‍ നായര്‍, എ.പ്രഗീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് പിറന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ .