kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Monday, July 13, 2020

7:55 PM

Mars Perseverance Photo Booth


Mars Perseverance Photo Booth




ചൊവ്വയിലേക്ക്  യാത്രതിരിക്കുന്ന പെർസിവയരൻസ് എന്ന വാഹനത്തിന്റെയും 
ഒബ്സർവേഷൻ സെന്ററിന്റെയും
പശ്ചാത്തലത്തില്‍
ഫോട്ടോയെടുക്കാൻ നാസ ഒരുക്കിയ
അവസരമമുണ്ട്.
https://mars.nasa.gov/mars2020/participate/photo-booth

We can't take you to Mars (yet!) but we can bring Mars to you virtually!
It's easy to put yourself on the launch pad, on the Red Planet, or next to the rover.
Just follow these steps:

1. Upload your picture
2. Choose a background
3. Download and save your image
4. Share using #CountdownToMars



ഞങ്ങൾക്ക് നിങ്ങളെ ചൊവ്വയിലേക്ക് കൊണ്ടുപോകാൻ കഴിയില്ല (ഇതുവരെ!)
എന്നാൽ ഞങ്ങൾക്ക് ചൊവ്വയിലേക്ക് ഫലത്തിൽ എത്തിക്കാൻ കഴിയും! ലോഞ്ച് പാഡിലോ റെഡ് പ്ലാനറ്റിലോ റോവറിനടുത്തോ
സ്വയം സ്ഥാപിക്കുന്നത് എളുപ്പമാണ്. ഈ ഘട്ടങ്ങൾ പാലിക്കുക: 1. നിങ്ങളുടെ ചിത്രം അപ്‌ലോഡുചെയ്യുക 2. ഒരു പശ്ചാത്തലം തിരഞ്ഞെടുക്കുക 3. നിങ്ങളുടെ ചിത്രം ഡ Download ൺലോഡ് ചെയ്ത് സംരക്ഷിക്കുക 4. #CountdownToMars ഉപയോഗിച്ച് പങ്കിടുക

(copied from Mars Perseverance Photo Booth updates NASA)


ചൊവ്വയിലേക്ക് യാത്രതിരിക്കുന്ന പെർസിവയരൻസ് എന്ന വാഹനത്തിന്റെയും
ഒബ്സർവേഷൻ സെന്ററിന്റെയും
പശ്ചാത്തലത്തില്‍
ഫോട്ടോയെടുക്കാൻ നാസ ഒരുക്കിയ
അവസരമമുണ്ട്.
https://mars.nasa.gov/mars2020/participate/photo-booth

Thursday, May 21, 2020

1:27 AM

കാന്തക്കുട്ടി (ശാസ്ത്ര കഥ ശിവപ്രസാദ് പാലോട്)

കാന്തക്കുട്ടി 
(ശാസ്ത്ര കഥ ശിവപ്രസാദ് പാലോട്)


                 എന്തു ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഇരിക്കുകയാണ്
രാഘവൻ മാഷ്. പേരക്കുട്ടിയെ ചീത്ത പറഞ്ഞിട്ടോ അടിച്ചിട്ടോ എന്തു കാര്യം.
വെറും മൂന്നു വയസ്സുകാരൻ.പാവം കുട്ടി.അവനിതിന്റെ തൊന്തരവ് വല്ലതും
അറിയുമോ? സംഗതി പ്രശ്നാണ്..താക്കോലില്ലാതെ കാറ് എങ്ങിനെ പുറത്തെടുക്കും?
ആകെയുള്ള താക്കോലല്ലേ ആദിത്യൻ എടുത്തു കിണറ്റിലിട്ടത്. കിണറിലാണെങ്കിൽ
നിറച്ചുവെള്ളം നിൽക്കുന്നു. അടിച്ചു വറ്റിക്കാമെന്നു വച്ചാലും നടക്കുന്ന
കാര്യമല്ല..മഴക്കാലമല്ലേ..നല്ല ഉറവയുള്ള കിണറും.

ആദിത്യന് വലിയ ഭാവഭേദമൊന്നുമില്ല..

മുത്തശാ..താക്കോലിനി അമ്മ മോട്ടോർ അടിക്കുമ്പോ മുകളിലെ ടാങ്കിൽ പോയി
വീഴും..പിന്നെ നമുക്ക് താഴത്തെ പൈപ്പ് തിരിച്ചാ അതിലൂടെ താക്കോല്
കിട്ടില്ലേ..

        കിണറ്റിൽ കിടക്കുന്ന താക്കോൽ മോട്ടോർ വലിച്ചെടുത്ത് ടെറസിനു
മുകളിലെ ടാങ്കിൽ പോയി വീണ് പൈപ്പിലൂടെ താഴെ കിട്ടുന്ന പേരക്കുട്ടിയുടെ
നാനോ കെമിസ്ട്രി കലർന്ന ഉത്തരം രാഘവൻ മാഷിന്റെ തലയിലൂടെ ഒരു മിന്നായം
പോലെ കടന്നു പോയി. ഹൊ..ഈ കുട്ടികളുടെ ഒരു കാര്യം . മാഷ് കഷണ്ടി കയറിയ തല
രണ്ടുമൂന്നാവർത്തി അമർത്തി ഉഴിഞ്ഞു.

              താക്കോൽ എങ്ങിനെ എടുക്കും..?
വീട്ടിലെല്ലാരും തലപുകഞ്ഞ് ആലോചനയിലായി. എത്തും പിടിയുമില്ലാത്ത
ആശയങ്ങൾക്കൊടുവിൽ പാതാളക്കരണ്ടി കൊണ്ട് പണ്ട് കിണറ്റിൽ വീണ സ്വർണമാല
എടുത്ത പുരാണ കഥ മുത്തശി  ആലോചനാസമിതി മുന്നാകെ പങ്കുവച്ചു..

അതിനിപ്പോ ഇക്കാലത്ത് എവിടെക്കിട്ടാനാ പാതാളക്കരണ്ടി?

പാതാളക്കരണ്ടി വച്ചാ എന്താ മുത്തശാ

പാതാളക്കരണ്ടിയും കിണറ്റിൽ പെട്ടാലോ.. അപ്പോ എങ്ങിനെയാ എടുക്ക്വാ മുത്തശാ

ചർച്ച മുറുകുകയാണ്..അപ്പോഴാണ് അരുൺ പടികയറി വരുന്നത്..കയ്യിൽ കുറെ പുസ്തകങ്ങൾ.

മാഷേ..എന്താ എല്ലാരും വല്യ ആലോചനയിലാണല്ലോ..എന്താ കാര്യം..

അതൊരു മുടിഞ്ഞ പ്രശ്നാണ് അരുണേ..ഒന്നും പറയണ്ട..പേരക്കുട്ടി ഒപ്പിച്ച
കുസൃതിയാ പെട്ടുപോയെന്ന് പറഞ്ഞാ മതിയല്ലോ..ആട്ടെ അരുൺ എന്താ വന്നത്..

മാഷേ..ഞാൻ വന്നത് മാഷ്ക്ക്  ഈ പുസ്തകങ്ങൾ പരിചയപ്പെടുത്താനാ..പിന്നെ
ഇവിടെത്തെ യുറീക്കയുടെ വരിസംഖ്യ പുതുക്കാനും ആയിട്ടുണ്ട്..

ആഹാ..അതു നന്നായി ..അരുണ്‍ പുസ്തകങ്ങൾ കാണിക്കൂ..

അതു നിൽക്കട്ടെ മാഷെ..സമയമുണ്ടല്ലോ..ആദ്യം നിങ്ങളുടെ പ്രശ്നം എന്താണെന്ന്
പറ..മാഷിന്റെ മുഖം കണ്ട് എന്തോ മുടിഞ്ഞ ഇടവാടാണ്..

അതേ അരുണേ..കുടുങ്ങീന്ന് പറഞ്ഞാ മതീലോ,,കാറിന്റെ താക്കോൽ ഈ
വികൃതിക്കുട്ടി എടുത്ത് ദാ ഈ കിണറ്റിൽ ഇട്ടു..ആകെ ഒറ്റത്താക്കോലേ ഉള്ളൂ.
കിണറാണെങ്കിൽ നിറഞ്ഞു കിടക്കുകയും ..ഇനി ഇപ്പോ ഒറ്റ വഴിയേ ഉള്ളൂ..വർക്ക്
ഷാപ്പിൽ നിന്നും ആളെ കൊണ്ടു വരണം..


അയ്യോ..അപ്പോ അതാണ് പ്രശ്നം..

അരുൺ കിണറിന്റെ ചുറ്റും കളവു പിടിക്കാൻ വന്ന പൊലീസുകാരനെ പോലെ
അന്വേഷണഭാവത്തില്‍ നടന്നു.

അതേയ് മാഷേ..മാഷല്ലേ എന്നെ ആറാം ക്ളാസില് സയൻസ് പഠിപ്പിച്ചത്

അതേന്നാണ് എന്റെ ഒാർമ..അതെന്താ ഇപ്പോ ഒാർക്കാൻ..

അതൊക്കെ ഉണ്ട് മാഷേ..താക്കോൽ ഞാൻ എടുത്തുതരാം. അതിനു മുമ്പ് ഈ വീടും
പരിസരവും എനിക്കൊന്ന് പരിശോധിക്കണം..

ആവാലോ..അരുണിന് ഈ വീട്ടിലെവിടെയും പരിശോധിക്കാം..പണ്ടും പഠിക്കുന്ന
കാലത്ത് നീ ഇവിടെ എത്ര ചുറ്റിനടന്നതാ..

അരുൺ വീടിനു ചുറ്റും നടന്നു തുടങ്ങി..വീട്ടുകാർ പിറകേയും..വർക്ക്
ഏരിയായും സ്റ്റോർ മുറിയും അരിച്ചുപെറുക്കി പരിശോധിച്ചു..അവസാനം
പഴയസാധനങ്ങൾ കയറ്റിയിടുന്ന റാക്കിലായി തിരച്ചിൽ..

കിണറ്റിൽ വീണ താക്കോൽ ഇവനെന്താ വീട്ടിനുള്ളിൽ തിരയുന്നത്..മൊത്തത്തിൽ
ഒരു വശപ്പിശക് ..ഇനി പണ്ട് ആറാം ക്ളാസിൽ പഠിപ്പിക്കുമ്പോൾ കുന്തം പോയാ
കുടത്തിലും തപ്പണം എന്നതെങ്ങാനും താനിവന് ഇമ്പോസിഷൻ
കൊടുത്തിട്ടുണ്ടാകുമോ..

യുറേക്കാ..യുറേക്കാ

റാക്കിൽ നിന്ന് കേടുവന്നു മൂലക്കിട്ട റേഡിയോയുടെ സ്പീക്കർ കയ്യിലെടുത്ത്
നിൽക്കുകയാണ് അരുൺ..

അരുൺ സ്പീക്കറിൽ നിന്ന് കാന്തം ശ്രദ്ധാപൂർവം അടർത്തിയെടുത്തു.

മാഷേ പണ്ട് മാഷാണ് ആറാം ക്ളാസിൽ കാന്തത്തെ പറ്റി പഠിപ്പിച്ചത്..ആദ്യം
കാന്തം കാണിച്ചു തന്നത്..
അരുണിന്റെ കണ്ണിൽ ഒരു ആറാം ക്ളാസ് തിളക്കം മാഷ് കണ്ടു..

എന്നാലും അരുൺ താക്കോലും കാന്തവും തമ്മിലുള്ള ബന്ധം..?

ഒാ എന്റെ മാഷേ..കാന്തികവസ്തുക്കളും അകാന്തിക വസ്തുക്കളും പറഞ്ഞു തന്നത്
മാഷു തന്നെ അല്ലേ..നമുക്ക് കിണറിനടുത്തേക്ക് പോകാം..

കപ്പിയുടെ കയർ അഴിച്ചെടുത്തു.

ഇവനിനി കിണറിൽ ഇറങ്ങാനുള്ള പുറപ്പാട് വല്ലതുമാണോ..മാഷ് ആലോചിക്കാതെ ഇരുന്നില്ല..

കാന്തം കയറിന്റെ തലപ്പത്ത് മുറുക്കിക്കെട്ടി. വലിച്ച് ബലം
ഉറപ്പാക്കി..എല്ലാവരും കിണറിന് വട്ടം കൂടി.

ഇനിയാണ് മാഷേ സൂത്രം. നമുക്ക് ഈ കാന്തത്തെ കിണറ്റിലേക്ക്
ഇറക്കാം..താക്കോൽ ഇരുമ്പല്ലേ..അപ്പോ കാന്തത്തിൽ ഒട്ടിപ്പിടിക്കും.അപ്പോ
നമുക്ക് മുകളിലേക്ക് വലിച്ചെടുക്കാം..

അമ്പടാ...കാന്തം കൊണ്ട് താക്കോലിനെ പിടിക്കാനാ പരിപാടി..

അതേ മാഷേ. കാന്തച്ചൂണ്ട..താക്കോമീൻ കൊത്തും തീർച്ച..പണ്ട് ഒരു കാന്തം
നൂലിൽ കെട്ടി ബീക്കറിലെ വെള്ളത്തിലിട്ട ഇരുമ്പുകഷണം മാഷ് എടുത്തു
കാണിച്ചില്ലേ ..അതേ സൂത്രം..

അയ്യോ...ഞാനത് ഒാർത്തില്ല അരുണേ..മാഷ് മൂക്കത്ത് വിരൽ വച്ചു.

കാന്തത്തെ കിണറ്റിലേക്ക് ഇറക്കി അരുൺ കയറിനെ എല്ലാ ഭാഗത്തേക്കും കുറെ തവണ
ചലിപ്പിച്ചു..പിന്നെ സാവധാനം മുകളിലേക്ക് ഉയർത്തി.എല്ലാവരും
ആകാംക്ഷയിലായി

കാന്തം വെള്ളത്തിന് മുകളിലെത്തി. എല്ലാരും അതിനു ചുറ്റും കൂടി..

ആഹാ എന്തൊക്കെ സാധനങ്ങളാ..രണ്ടു സ്പൂൺ..നാണയങ്ങൾ,
കമ്പിക്കഷണം..കൂട്ടത്തിലിതാ മാഷിന്റെ കാറിന്റെ താക്കോലും ഇതൊക്കെ
ആദിത്യന്റെ സംഭാവനയാണല്ലേ...

ആദിത്യന് നാണമായി ..അവൻ അമ്മയുടെ സാരിയിൽ ഒളിച്ചുനിന്നുകൊണ്ട് ചോദിച്ചു..

മാമാ..ആ കാന്തക്കട്ട എനിക്ക് തര്വോ..

എന്തിനാ കിണറ്റിൽ ഇടാനാണോ..

അല്ല ഇനി ഉണ്ണി എന്തെങ്കിലും ഇട്ടാ മുത്തശന് കാന്തക്കട്ടേം കൊണ്ട് എടുക്കാലോ..

നീയൊരു കാന്തക്കുട്ടി തന്നെ ആണല്ലോ..

ആദിത്യന്റെ കവിളിൽ ഒന്നു തലോടി അരുൺ കാന്തം അവന്റെ കൈവെള്ളയിൽ വച്ചുകൊടുത്തു.


ശിവപ്രസാദ് പാലോട്

Sunday, November 2, 2014

1:16 AM

ശാസ്ത്ര പരീക്ഷണങ്ങള്‍

ശാസ്ത്ര പരീക്ഷണങ്ങള്‍ 
പ്രശ്നം :ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യതാസം 

ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് കുപ്പികള്‍ ,മണ്ണെണ്ണ ,വെള്ളം ,വെളിച്ചെണ്ണ ,  പാഴായ ഗ്ലൂക്കോസ് ബോട്ടിലിന്റെ ലോക്ക് ,
പൈപ്പ്, എം സീല്‍ പ്രവര്‍ത്തനം :ഒരു പ്ലാസ്റിക് കുപ്പിയുടെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഇടുക .രണ്ടിലൂടെയും പൈപ്പ് കടത്തുക.ചോര്‍ച്ച വരാതിരിക്കാന്‍ എം സീല്‍ ഇട്ടു ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രങ്ങള്‍ മറ്റു രണ്ടു കുപ്പികളുടെ അടിവശത്ത് ദ്വാരം ഇട്ടു അതിലൂടെ കയറ്റി ഉറപ്പിക്കുക .ഇവയില്‍ ലോക്ക് പിടിപ്പിക്കുക .ഒന്നാമത്തെ കുപ്പിയില്‍ വെള്ളം എടുക്കുക .രണ്ടാമത്തെ കുപ്പിയില്‍ വെളിച്ചെണ്ണ എടുക്കുക ..ലോക്ക് തുറക്കുക .അപ്പോള്‍ വെളിച്ചെണ്ണ കുഴലിലൂടെ വന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെള്ളത്തിലൂടെ കടന്നു മുകളില്‍ എത്തുന്നു .മൂന്നാമത്തെ കുപ്പിയില്‍ മണ്ണെണ്ണ എടുക്കുക . ലോക്ക് തുറക്കുക .അപ്പോള്‍ മണ്ണെണ്ണ കുഴലിലൂടെ കടന്നു വെള്ളം നിറച്ച കുപ്പിയില്‍ എത്തി വെളിച്ചെണ്ണയുടെയും മുകളില്‍ എത്തുന്നു .
നിഗമനം :വെള്ളത്തിനു സാന്ദ്രത കൂടുതല്‍ ആണ് .അത് കൊണ്ടാണ് അത് ഏറ്റവും അടിയില്‍ നില്‍ക്കുന്നത് .വെളിച്ചെണ്ണ ക്ക് വെള്ളത്തേക്കാള്‍ സാന്ദ്രത കുറവാണ് .അത് കൊണ്ട് അത് വെള്ളത്തിനു മുകളില്‍ നില്‍ക്കുന്നു .മണ്ണെണ്ണ ക്ക് വെള്ളം വെളിച്ചെണ്ണ എന്നിവയെക്കാള്‍ സാന്ദ്രത കുറവാണ് അത് കൊണ്ട് അത് ഏറ്റവും മുകളില്‍ നില്‍ക്കുന്നു .ഒരേ വ്യാപ്തം ആണെങ്കിലും ഓരോന്നിലും അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവ് അഥവാ സാന്ദ്രതയില്‍ വ്യത്യാസം ഉള്ളത് കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്‌ .

പ്രശ്നം .ന്യൂട്ടന്റെ മൂന്നാം ചലന നിയമം
ആവശ്യമുള്ള സാധനങ്ങള്‍ :പ്ലാസ്റിക് ട്രേ,വെള്ളം ,പ്ലാസ്റിക് ജാര്‍ ,സ്ട്രോ ,പശ ,പ്ലാസ്റിക് പാത്രം ,വിനാഗിരി ,അപ്പസോഡ.
പ്രവര്‍ത്തനം :പ്ലാസ്റിക് ട്രെയില്‍ വെള്ളം നിറക്കുക .പ്ലാസ്റിക് പാത്രത്തിന്റെ നടുവിലായി ഒരു ചെറിയ പ്ലാസ്റിക് ജാര്‍ വക്കുക. ഈ ജാരിന്റെ വശത്ത് ഒരു ദ്വാരം ഇട്ടു സ്ട്രോ ഘടിപ്പിക്കുക .ഈ സ്ട്രോ പ്ലാസ്റിക് പാത്രത്തിന്റെ വശത്ത് കൂടെ ട്രെയിലെ വെള്ളത്തില്‍ എത്തുന്ന തരത്തില്‍ ഉറപ്പിക്കുക .പ്ലാസ്റിക് ജാറില്‍ വിനാഗിരി എടുക്കുക.,ഇതിലേക്ക് അപ്പ സോഡ ഇട്ടു മൂടി കൊണ്ട് അടക്കുക .
നിരീക്ഷണം :കുപ്പിയില്‍ നുരയും പതയും ഉണ്ടാകുന്നു .പൈപ്പിലൂടെ ഉണ്ടാകുന്ന വായു ട്രെയിലെ വെള്ളത്തില്‍ കുമിളകള്‍ ആയി ഉയരുന്നതിന് അനുസരിച്ച് പ്ലാസ്റിക് പാത്രം ഒരു ബോട്ട് പോലെ നീങ്ങുന്നു .\
നിഗമനം :വിനാഗിരിയും അപ്പസോഡയും പ്രവര്‍ത്തിക്കുമ്പോള്‍ കാര്ബോന്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഇത് കുഴളില്ലൂടെ വെള്ളത്തില്‍ എത്തുന്നു .ഇത് വെള്ളത്തില്‍ ബലം പ്രയോഗിക്കുന്നു .അപ്പോള്‍ അതിന്റെ വിപരീത ദിശയില്‍ പാത്രം നീങ്ങുന്നു.ഓരോ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും എന്ന് ഇതിലൂടെ മനസ്സിലാക്കാം 


പ്രശ്നം:മണല്‍ വാരല്‍ ജലാശയങ്ങളിലെ 
                     ജല നിരപ്പിനെ എങ്ങിനെ ബാധിക്കുന്നു ?
ആവശ്യമുള്ള സാധനങ്ങള്‍:മൂന്നു പ്ലാസ്റിക് പാത്രങ്ങള്‍ ,പൈപ്പ് കഷണങ്ങള്‍ ,പശ ,വെള്ളം മണല്‍
പ്രവര്‍ത്തനം : ഒരു പ്ലാസ്റിക് പാത്രത്തിന്റെ അടിവശത്ത് രണ്ടു ദ്വാരങ്ങള്‍ ഒരേ നിരപ്പില്‍ ഉണ്ടാക്കുക.ഇവയില്‍ പൈപ്പ് കഷണങ്ങള്‍ കയറ്റി ചോര്‍ച്ച ഇല്ലാതെ ഉറപ്പിക്കുക .ഈ പൈപ്പുകളുടെ അഗ്രം മറ്റു രണ്ടു പാത്രങ്ങളുടെ അടി വശത്ത് ദ്വാരം ഇട്ടു അതില്ലൂടെ കയറ്റി ഉറപ്പിക്കുക .നടുവിലെ പാത്രത്തില്‍ മണല്‍ നിറക്കുക. ഇതിലേക്ക് വെള്ളം ഒഴിക്കുക .അതിനു ശേഷം മണല്‍ വാരി എടുക്കുക
നിരീക്ഷണം :നടുവിലെ പാത്രത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ വെള്ളം മണലില്‍ സംഭരിക്കപ്പെടുന്നു .ഇതില്‍ വെള്ളം നിറയുമ്പോള്‍ അടുത്ത രണ്ടു പാത്രത്തിലും നിരപ്പ് ഉയരുന്നു .മണല്‍ വാരി എടുക്കുമ്പോള്‍ അടുത്ത പാത്രങ്ങളിലെ ജല നിരപ്പ് കുറയുകയും ചെയ്യുന്നു .
നിഗമനം :പുഴകള്‍ക്ക് അടിയിലെ മണല്‍ പാളിയാണ് വെള്ളത്തെ മണ്ണിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നത്.അപ്പോള്‍ തൊട്ടടുത്ത ജലാശയങ്ങളില്‍ ഒക്കെ വെള്ളം ഉണ്ടാകും. എന്നാല്‍ മണല്‍ വാരുന്നതോടെ ജല സംഭരണ ശേഷി കുറയുകയും ജലാശയങ്ങളിലെ വെള്ളം കുറയുകയും ചെയ്യുന്നു .