ആരാന്റമ്മ
അവന്റെ അമ്മ
എന്റെയും അമ്മയായിരുന്നു ,
അവന്റെ തൊട്ടിലില്‍ എന്നെയും താരാട്ടിയിട്ടുണ്ട് ,
അവന് കുടിച്ച മുലകള്‍
എനിക്കുംചുരത്തിയിട്ടുണ്ട് ,
മുണ്ടിറെ കോന്തല കൊണ്ട്
അവന്റെയും എന്റെയും
മൂക്കള തുടചിട്ടുണ്ട് ,
പേമഴ കൊണ്ട
തലകള്‍ക്ക് ഒരേ തുവര്‍ത്ത്,
പേടിപ്പനിക്ക് ഒരേ കഷായം ..
മുറി ബീഡി കത്തിച്ചതിനും,
മിഠായി കട്ടതിനും ,
ചെവി പൊന്നാക്കിയത്
ഒരേ കൈ തന്നെ..
പടനിലങ്ങളിലേക്ക്
പറഞ്ഞയക്കുമ്പോള്‍,
നീറുന്ന കണ്ണുകള്‍
ഞാനും അവനും
ഒന്നിച്ചാണ് കണ്ടത് ,
അവനെയുമെന്നെയും ചൊല്ലി
പരിഭവക്കുറിപ്പുകള്ക്ക്
ഒരേ കൈപ്പട ,
എന്നിട്ടും
ഇന്നലെ അവന്റെയമ്മക്ക്
ഭ്രാന്ത് പിടിച്ചപ്പോള്‍
ആദ്യം പൊങ്ങിയ ചിരി
എന്റേത് തന്നെ
കാണാന്‍ നല്ല ശേലെന്നു
ആദ്യമാര്ത്തതും
ഞാന്‍ തന്നെ ...
അവന്റെ അമ്മ
എന്റെയും അമ്മയായിരുന്നു ,
അവന്റെ തൊട്ടിലില്‍ എന്നെയും താരാട്ടിയിട്ടുണ്ട് ,
അവന് കുടിച്ച മുലകള്‍
എനിക്കുംചുരത്തിയിട്ടുണ്ട് ,
മുണ്ടിറെ കോന്തല കൊണ്ട്
അവന്റെയും എന്റെയും
മൂക്കള തുടചിട്ടുണ്ട് ,
പേമഴ കൊണ്ട
തലകള്‍ക്ക് ഒരേ തുവര്‍ത്ത്,
പേടിപ്പനിക്ക് ഒരേ കഷായം ..
മുറി ബീഡി കത്തിച്ചതിനും,
മിഠായി കട്ടതിനും ,
ചെവി പൊന്നാക്കിയത്
ഒരേ കൈ തന്നെ..
പടനിലങ്ങളിലേക്ക്
പറഞ്ഞയക്കുമ്പോള്‍,
നീറുന്ന കണ്ണുകള്‍
ഞാനും അവനും
ഒന്നിച്ചാണ് കണ്ടത് ,
അവനെയുമെന്നെയും ചൊല്ലി
പരിഭവക്കുറിപ്പുകള്ക്ക്
ഒരേ കൈപ്പട ,
എന്നിട്ടും
ഇന്നലെ അവന്റെയമ്മക്ക്
ഭ്രാന്ത് പിടിച്ചപ്പോള്‍
ആദ്യം പൊങ്ങിയ ചിരി
എന്റേത് തന്നെ
കാണാന്‍ നല്ല ശേലെന്നു
ആദ്യമാര്ത്തതും
ഞാന്‍ തന്നെ ...
അര്‍ത്ഥവത്തായ വരികള്‍ !'ആരാന്റെയമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍
ReplyDeleteനല്ല ശേല് 'എന്ന ചൊല്ല് എത്ര ശരിയല്ലേ?