kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, May 17, 2012

ഒരുക്കങ്ങള്‍


ഒരുക്കങ്ങള്‍
അമ്മപ്പക്ഷി
അടയിരിക്കാന്‍
തുടങ്ങിയ
ദിവസം തന്നെ
അച്ചന്‍പക്ഷി
എല്‍ കെ ജി യില്‍ ,
യു കെ ജി യില്‍ ,
നഗരത്തിരക്കിലെ
പേരും പെരുമയുമുള്ള
ബോര്‍ഡിംഗ് സ്കൂളിലും ,
ട്യൂഷന്‍ ക്ലാസിലും ,
പാട്ട് മാഷ്‌ ,
ഡാന്‍സ് ടീച്ചര്‍ ,
കരാട്ടെ മാഷ്‌,
ചിത്രം വര ,
സ്പോക്കന്‍ ഇംഗ്ലീഷ്,
റിയാലിറ്റി ഷോ ,
എന്ട്രന്‍സ് കോച്ചിംഗ്
വരെയുള്ള എല്ലായിടത്തും
സീറ്റ് ബുക്ക് ചെയ്യാന്‍
ശരവേഗത്തില്‍
പറന്നു പോയി ..

2 comments:

  1. ഇനി കല്ല്യാണ ചെക്കനെ തിരയേണ്ടല്ലൊ അല്ലേ

    ReplyDelete
  2. ഇപ്പോള്‍ ഓട്ടം തുടങ്ങിയാലേ അപ്പോഴേക്ക് എല്ലാം ശരിയാകൂ...

    കിളിയും മലയാളിയുടെ സ്വഭാവം പഠിച്ചു..

    അക്ഷരങ്ങള്‍ ശ്രദ്ധിക്കുക..ഭാവുകങ്ങള്‍ നേരുന്നു..

    www.ettavattam.blogspot.com

    ReplyDelete