കുറുംകവിതകള്‍
പത്രം
വന്നു വന്ന്,
വര്‍ത്തമാനപത്രത്തിലെ
എല്ലാ പുറങ്ങളും ചരമ പേജുകളായി
മാറുന്ന കാലം .
ചന്തം
പടം പൊഴിച്ച
പാമ്പ് കാട്ടരുവിയില്‍
കണ്ണാടിനോക്കി
പേടി
ശ്മശാനരാവ്,
പേടിച്ചു കണ്ണുചിമ്മി
ചുടലവാഴ
ഭാരം
മരിച്ചു വീണു
ചുരുട്ടിയ കയ്യില്‍
കല്ലുമായ് തുമ്പി
No comments:
Post a Comment